2023 പിറന്നതോടെ സാമ്പത്തിക വര്‍ഷം അവസാനത്തിലേക്ക് അടുക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ നികുതി ഇളവുകൾ തേടാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലുള്ളതും ഇനി ചുരുങ്ങിയ സമയം മാത്രമാണ്. വ്യക്തികൾ അടയ്ക്കേണ്ട ആദായനികുതി നിരക്ക് അവരുടെ വരുമാനവും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള ലാഭവും അനുസരിച്ച് ഓരോ വ്യക്തിക്കും അടയ്ക്കേണ്ട നികുതി വ്യത്യാസപ്പെടുന്നുണ്ട്. എന്നാൽ നികുതി ഇളവുകളുടെ കാര്യത്തിൽ നിലവിലുള്ള ഇളവുകൾ എല്ലാവർക്കും ഉപയോഗിക്കാം.
ഇവയിൽ പ്രധാനപ്പെട്ടതാണ് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി. ആധായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് സ്ാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയില്‍ നിന്ന് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.നികുതിദായകരിൽ വലിയൊരു ഭാഗം നികുതി ഇളവിന് വേണ്ടി മാത്രം നിക്ഷേപം ആരംഭിക്കുന്നുണ്ട്. ഇതിന് പകരം സമ്പാദ്യമായി കണ്ട് കൂടി പണം നിക്ഷേപിക്കണം. ഇതിനായി പരിഗണിക്കേണ്ട വിവിധ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

80സി നിക്ഷേപങ്ങൾ
നികുതി ബാധകമായ വരുമാനം കുറയ്ക്കാന്‍ ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. ഇവയിൽ മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങളും അല്ലാത്തവയുമുണ്ട്. ഭൂരിഭാഗവും നിശ്ചിത കാലത്തേക്ക് സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ്. ലഘു സമ്പാദ്യ പദ്ധതികളായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്.
ഇതോടൊപ്പം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്, വളണ്ടറി പ്രൊവിഡന്റ് ഫണ്ട് എന്നിവയും 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് നൽകും. ഇതിനൊപ്പം 5 വര്‍ഷ കാലവധിയുള്ള ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങളും 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കുന്നുണ്ട്. പരമ്പരാഗത ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി (മണി ബാക്ക് പ്ലാൻ, എൻഡൗമെന്റ് പ്ലാൻ) പ്രീമിയം അടവിനും ഇളവ് ലഭിക്കും.
മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങലാണ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി), ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎൽഎസ്), നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) എന്നിവ. ഇവയ്ക്കും 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കും. എൻപിഎസിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവും ലഭിക്കും.
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്
* നികുതി ലാഭിക്കുന്നതിന്റെയും നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷയ്ക്കൊപ്പം സമ്പത്തുണ്ടാക്കുന്നത് കൂടി ഏതൊരു നിക്ഷേപത്തിന്റെയും പ്രാഥമിക ലക്ഷ്യങ്ങളാകണം.
* എത്രകാലത്തേക്കാണ് നിക്ഷേപം എന്ന് സ്വയം തീരുമാനം എടുക്കണം. 15 വര്‍ഷത്തേക്ക് ലോക്-ഇന്‍ പിരിയഡുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും 5 വര്‍ഷത്തേക്കും 3 വര്‍ഷത്തേക്കും ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപങ്ങളും ഇക്കൂട്ടത്തിലുണ്ട്.
* ടാക്സ് സേവിംഗ്സിനൊപ്പം മികച്ച ആദായം നല്കാന് സാധിക്കുന്ന നിക്ഷേപങ്ങളെ വേണം തിരഞ്ഞെടുക്കാന്‍. 80സി ആനുകൂല്യം ലഭിക്കുന്ന മാര്‍ക്കറ്റ് ലിങ്കിഡ് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
* നിക്ഷേപകന്റെ പ്രായവും സാമ്പത്തിക സ്ഥിതിയും അടിസ്ഥാനമാക്കി എത്ര റിസ്കെടുക്കാം എന്ന് വിലയിരുത്താം. ഇതിനായി സാമ്പത്തിക വിദഗ്ദരുടെ ഉപദേശം തേടാം.
* നിക്ഷേപിച്ച പണം എത്ര കാലം കഴിഞ്ഞ് തിരികെ വേണം എന്നത് കൂടി നിക്ഷേപത്തിന് മുന്‍പ് പരിണിക്കേണ്ടതുണ്ട്. നികുതി ഇളവ് നേടാന്‍ നിശ്ചിത കാലം നിക്ഷേപം തുടരേണ്ടതുണ്ട്.
* 80സി നിക്ഷേപങ്ങളില്‍ ഭൂരിഭാഗത്തിനും നിക്ഷേപിക്കുന്ന തുകയ്ക്ക് മാത്രമാണ് നികുതി ഇളവ്. കാലാവധിയില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി ഈടാക്കുന്നു എന്ന മനസിലാക്കി വേണം നിക്ഷേപിക്കാന്‍.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഉറപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications