വിവാഹത്തിന് സ്വർണം സമ്മാനമായി സ്വീകരിച്ചാൽ നികുതിയുണ്ടോ? സ്വർണം വിൽക്കുമ്പോൾ നികുതിയെത്ര?

ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള താൽപര്യം കാലങ്ങളായി തുടരുന്നതാണ്. ഇന്നും നല്ല അളവിൽ സ്വർണം ഇന്ത്യക്കാർ കയ്യിൽ വെയ്ക്കുന്നുണ്ട്. ആഭരണങ്ങളായോ നാണയങ്ങളായോ ഭൗതിക രൂപത്തിലാണ് ഇന്ത്യക്കാർ കൂടുതലായും സ്വർണം കരുതുന്നത്. ഇവയിൽ പാരമ്പര്യമായി ലഭിച്ചതും മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സമ്മാനമായി ലഭിച്ചവയും കാണാം. വിവാഹ വേളകളിൽ സ്വർണം സമ്മാനമായി നൽകുന്നൊരു രീതി കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ സ്വർണം സ്വീകരിക്കുമ്പോഴും വിൽക്കുമ്പോഴുമുള്ള നികുതിയെ പറ്റി അറിയേണ്ടതുണ്ട്.

പാരമ്പര്യ സ്വർണം

കുടുംബത്തിൽ നിന്ന് അവകാശമായി സ്വർണം ലഭിക്കുകയോ രക്തബന്ധമുള്ളവരിൽ നിന്ന് സ്വർണ്ണം സമ്മാനമായി സ്വീകരിക്കുകയോ ചെയ്താൽ നികുതി നൽകേണ്ടതില്ല. എന്നാൽ ഈ സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് മൂലധന നേട്ട നികുതി നൽകേണ്ട ബാധ്യത ഉടമസ്ഥനുണ്ട്. പാരമ്പര്യമായി ലഭിച്ചതും സമ്മാനമായി ലഭിച്ചതുമായി ആയ സ്വർണത്തിന്റെ കാര്യത്തിൽ മൂലധന നേട്ടത്തിന്റെ നികുതി കണക്കാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

മൂലധന നേട്ടം

സ്വർണാഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിങ്ങനെയാണ് പ്രധാനമായും ഭൗതിക സ്വർണം സൂക്ഷിക്കുന്നത്. പണത്തിന് ആവശ്യം വന്നാൽ വിറ്റോ/ പണയപ്പെടുത്തിയോ വേ​ഗത്തിൽ പണം കണ്ടെത്താനും ഈ രീതി സ​ഹായിക്കും. സ്വർണം വിൽപ്പന നടത്തുമ്പോൾ ലാഭത്തിന് മൂലധന നേട്ടത്തിന് നികുതി നൽകണം. ഇത് കൈവശം വെച്ച കാലയളവിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

വിവാഹത്തിന് സ്വർണം സമ്മാനമായി സ്വീകരിച്ചാൽ നികുതിയുണ്ടോ? സ്വർണം വിൽക്കുമ്പോൾ നികുതിയെത്ര?

മൂന്ന് വർഷത്തിൽ സ്വർണം കൈവശം വച്ചിട്ടുണ്ടെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടം (എസ്‌ടിസിജി) നികുതി നൽകേണ്ടിവരും. ഹ്രസ്വകാല മൂലധന നേട്ടം മൊത്ത വരുമാനത്തിനൊപ്പം ചേർക്കുകയും നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. സ്വർണം മൂന്ന് വർഷത്തിലേറെയായി കൈവശം വച്ചതിന് ശേഷം വിൽപ്പന നടത്തുമ്പോൾ ദീർഘകാല മൂലധന നേട്ടമാണ് സംഭവിക്കുന്നത്. 20 ശതമാനമാണ് ദീർഘകാല മൂലധന നേട്ട (എൽടിസിജി) നികുതി.

കൈവശം വെച്ച കാലയളവ്

സ്വർണം കൈവശം വയ്ക്കുന്ന കാലയളവ് കണക്കാക്കുന്നത് യഥാർത്ഥ വാങ്ങിയ തീയതിയിൽ നിന്നാണ്. പാരമ്പര്യമായി ലഭിച്ച സ്വർണമാണ് വിൽപ്പന നടത്തിയതെങ്കിൽ കയ്യിൽ ലഭിച്ച തീയതിയല്ല പരി​ഗണിക്കുക. സ്വർണം വിൽക്കുന്ന സാഹചര്യത്തിൽ, വാങ്ങിയ തീയതിയും വിൽപ്പന തീയതിയും തമ്മിൽ കുറച്ചാണ് സ്വർണത്തിന്റെ കൈവശമുള്ള കാലയളവ് കണക്കാക്കുന്നത്.

സ്വർണം സമ്മാനമായി ലഭിച്ചൽ

മാതാപിതാക്കളോ സഹോദരങ്ങളോ പോലുള്ള രക്തബന്ധമുള്ളവരിൽ നിന്ന് സ്വർണം സമ്മാനമായി ലഭിച്ചാൽ സ്വീകരിക്കുന്ന സമയത്ത് നികുതി ഈടാക്കില്ല. കല്യാണ സമയത്ത് ലഭിക്കുന്ന സ്വർണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. അനന്തരാവകാശമായി ലഭിക്കുന്ന സ്വർണവും നികുതി രഹിതമാണ്.

മുകളിൽ സൂചിപ്പിച്ച ബന്ധു എന്ന നിർവചനത്തിൽ ഉൾപ്പെടാത്തവരിൽ നിന്ന് സ്വർണം സമ്മാനമായി ലഭിക്കുകയും മൂല്യം 50,000 രൂപയിൽ കൂടുതലുമാണെങ്കിൽ ഇത് മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കി ടാക്സ് സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. സമ്മാനമായി ലഭിച്ച സ്വർണം വിൽക്കുമ്പോൾ ഹോൾഡിംഗ് കാലയളവിനെ ആശ്രയിച്ച് ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടി വരും.

വാങ്ങുമ്പോൾ നികുതി

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്ക് മുകളിൽ 5 ശതമാനം ജിഎസ്ടിയും ചുമത്തും. പുതിയ ആഭരണങ്ങൾ വാങ്ങാൻ പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെട്ട സ്വർണത്തിന്റെ തൂക്കം വരെ വീണ്ടും ജിഎസ്ടി ചുമത്തില്ല. അധിക ഭാരത്തിന് മാത്രമാണ് ജിഎസ്ടിക്ക് ബാധകമാവുക. വില്പന നടത്തുമ്പോൾ ജിഎസ്ടി ഈടാക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X