വാങ്ങുമ്പോൾ ജിഎസ്ടി; വിൽക്കുമ്പോൾ ആദായ നികുതി; സ്വർണം കയ്യിൽ വെച്ചാൽ നികുതിയുണ്ടോ?

സ്വർണത്തിന് ആഭരണത്തിന്റെ തിളക്കത്തിനൊപ്പം നിക്ഷേപത്തിന്റെ വലിയ സാധ്യത കൂടിയുണ്ട്. സ്വർണം വാങ്ങുന്നവരോ കയ്യിൽ സൂക്ഷിക്കുന്നവരോ ആണെങ്കിൽ സ്വർണത്തിന്റെ നികുതി ബാധ്യത അറിയേണ്ടത് പ്രധാനമാണ്. പലതരത്തിൽ ഇന്നത്തെ കാലത്ത് സ്വർണം കയ്യിലെത്തും.

വിവാഹത്തിന് സമ്മാനമായോ, പാരമ്പര്യമായി സമ്മാനം ലഭിച്ചതോ ആയ സ്വർണവും മറ്റ് രീതികളിൽ നിക്ഷേപവും പലരുടെയും കയ്യിലുണ്ടാകും. വാങ്ങുമ്പോഴും കയ്യിൽ സൂക്ഷിക്കുമ്പോഴും വില്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വർണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.

സ്വർണം സമ്മാനമായി ലഭിച്ചാൽ നികുതി

സ്വർണാഭരണം, ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാൽ നികുതി നൽകേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇൻകം ഫ്രം അദർ സോഴ്‌സ് എന്ന ഭാഗത്ത് ഉൾപ്പെടുത്തും. 

വാങ്ങുമ്പോൾ ജിഎസ്ടി; വിൽക്കുമ്പോൾ ആദായ നികുതി; സ്വർണം കയ്യിൽ വെച്ചാൽ നികുതിയുണ്ടോ?

അതേസമയം, ചില അവസരങ്ങളിൽ നികുതി ബാധ്യത ഒഴിവാകുന്നുണ്ട്. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയിൽ കവിയുന്നില്ലെങ്കിൽ നികുതി നൽകേണ്ടതില്ല. കുടുംബാംഗങ്ങളിൽ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കിൽ നികുതി നൽകേണ്ടതില്ല.

പങ്കാളി, സാഹോദരി/ സഹോദരൻ, പങ്കാളിയുടെ സാഹോദരി/ സഹോദരൻ, രക്ഷിതാവ് തുടങ്ങിയവരിൽ നിന്ന് സ്വീകരിക്കുന്ന സ്വർണത്തിന് നികുതി നൽകേണ്ടതില്ല. കല്യാണ സമയത്ത് ലഭിക്കുന്ന സ്വർണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. അനന്തരാവകാശമായി ലഭിക്കുന്ന സ്വർണവും നികുതി രഹിതമാണ്. 

വാങ്ങുമ്പോൾ ജിഎസ്ടി

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്ക് മുകളിൽ 5 ശതമാനം ജിഎസ്ടിയും ചുമത്തും. പുതിയ ആഭരണങ്ങൾ വാങ്ങാൻ പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെട്ട സ്വർണത്തിന്റെ തൂക്കം വരെ വീണ്ടും ജിഎസ്ടി ചുമത്തില്ല. അധിക ഭാരത്തിന് മാത്രമാണ് ജിഎസ്ടിക്ക് ബാധകമാവുക. വില്പന നടത്തുമ്പോൾ ജിഎസ്ടി ഈടാക്കില്ല. 

സ്വർണം വിൽക്കുമ്പോൾ ആദായ നികുതി

സ്വർണാഭരണങ്ങൾ, ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എന്നിവയുടെ നികുതി മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. വാങ്ങി മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻപ് സ്വർണം വില്പന നടത്തിയാൽ ലാഭം ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്.

ഇത് വരുമാനത്തോടൊപ്പം ചേർത്ത് നികുതി സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. മൂന്ന് വർഷത്തിന് ശേഷമാണെങ്കിൽ ദീർഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. 20 ശതമാനം നികുതി ചുമത്തും. ഇൻഡക്‌സേഷൻ ആനുകൂല്യം ലഭിക്കും. 

എത്ര സ്വർണം കയ്യിൽ വെയ്ക്കാം

ഇന്ത്യയിലെ ആദായ നികുതി നിയമം അനുസരിച്ച് വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം സ്വർണം രേഖകളില്ലാതെ കയ്യിൽ വെയ്ക്കാൻ സാധിക്കും. അവിവാഹതിയ്ക്ക് 250 ഗ്രാമും സൂക്ഷിക്കാം. പുരുഷനാണെങ്കിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം ആണ്.

വരുമാന സ്രോതസ് തെളിയ്ക്കാൻ സാധിക്കുമെങ്കിൽ കയ്യിൽ സൂക്ഷിക്കാവുന്ന സ്വർണാഭരണത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം 1994 ലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ സർക്കുലറിലുണ്ട്.

കയ്യിലുള്ള സ്വർണം പരിധിയിൽ കൂടുതലാണെങ്കിലും ചില സാഹചര്യങ്ങളിൽ പിടിച്ചെടുക്കലിൽ നിന്ന് ഒഴിവാകും. അന്വേഷണം നടക്കുന്ന വ്യക്തി വെൽത്ത് ടാക്‌സ് റിട്ടേണിൽ സ്വർണാഭരണങ്ങളെ പറ്റി വിശദമാക്കിയിട്ടുണ്ടെങ്കിൽ പിടിച്ചെടുക്കൽ ഒഴിവാക്കും. വെൽത്ത് ടാക്‌സ് അടയ്ക്കാൻ ബാധസ്ഥനല്ലെങ്കിൽ സ്വർണാഭരണങ്ങൾ കണ്ടുകെട്ടുകയില്ല.

അല്ലാത്ത പക്ഷം സ്വർണാഭരണത്തിന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സെക്ഷൻ 69ബി, സെക്ഷൻ 115ബിബിഇ ൽ പറയുന്ന നിരക്കിൽ നികുതി നൽകേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X