മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കാൻ രണ്ട് വഴികളുണ്ട് - ലംപ് സം അല്ലെങ്കിൽ എസ്ഐപി. വിപണി സ്ഥിരതയോടെ നിൽക്കുകയാണെങ്കിൽ ലംപ്‌സം ആണ് കൂടുതൽ ഗുണം ചെയ്യുക. വലിയ അപകടസാധ്യതകൾ ഉണ്ടെങ്കിലും പരീക്ഷിക്കാൻ തയ്യാറുള്ളവരാണെങ്കിൽ അവർക്ക് ലംപ്‌സം ആണ് നല്ലത്. എന്നാൽ അപകട സാധ്യത കുറവ് എസ്ഐപിക്കാണ്. നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കും. സ്ഥിരനിക്ഷേപം നടത്തുന്നതിനാൽ വിപണിയിൽ ചാഞ്ചാട്ടം സംഭവിച്ചാലും അപകട സാധ്യതയില്ല.
പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ വേണമെങ്കിൽ നിങ്ങൾ എത്ര രൂപ നിക്ഷേപിക്കണം?
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ എസ്ഐപി ജനപ്രീതി നേടിയിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടം, വിപണിയുടെ സമയക്രമം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. പ്രതിമാസം 5000, 10,000, 15,000 രൂപ നിക്ഷേപിച്ച് 12% പലിശ നിരക്കിനൊപ്പം നിക്ഷേപ തുകയോടൊപ്പം 10 ശതമാനം വർധന വരുത്തിയാൽ ഒരു നിക്ഷേപകന് 10 കോടി രൂപയുടെ കോർപ്പസ് ശേഖരിക്കാൻ എത്ര വർഷമെടുക്കുമെന്ന് നോക്കാം.

എസ്ഐപി നിക്ഷേപം 5000 രൂപ, പ്രതിവർഷം 10% വാർഷിക വർധന
പ്രതിമാസം 5000 രൂപ 36 വർഷത്തേക്ക് നിക്ഷേപിക്കുക. പ്രതിവർഷ പലിഷശ നിരക്ക് 12 ശതമാനമാണെന്ന് കണക്കാക്കുക. നിക്ഷേപതുകയോടൊപ്പം വര്‍ഷംതോറും 10 ശതമാനം വര്‍ധന വരുത്തിയാൽ 36 വർഷമെത്തുമ്പോൾ നിങ്ങളുടെ നിക്ഷേപം 10.2 കോടി രൂപയായി വളരും.
മൊത്തം നിക്ഷേപം - 1.8 കോടി
വാർഷിക റിട്ടേൺ - 8.4 കോടി
36 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക - 10.2 കോടി
എസ്ഐപി നിക്ഷേപം 10,000 രൂപ, പ്രതിവർഷം 10% വാർഷിക വർധന
പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുക. നിക്ഷേപതുകയോടൊപ്പം വര്‍ഷംതോറും 10 ശതമാനം വര്‍ധനവരുത്തുകയും വാർഷിക റിട്ടേൺ 12% കണക്കാക്കിയാൽ 31 വര്‍ഷമെത്തുമ്പോള്‍ മൊത്തം നിക്ഷേപം 10.17 കോടിയായി വളരും.
മൊത്തം നിക്ഷേപം - 2.18 കോടി
വാർഷിക റിട്ടേൺ - 8 കോടി
31 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക - 10.18 കോടി
മ്യൂച്വൽ ഫണ്ടിൽ കോടികൾ സമ്പാദിച്ച് പ്രിയങ്കാ ഗാന്ധി; മാറ്റത്തിനൊപ്പം നേട്ടവുമായി കോൺഗ്രസ് നേതാവ്
എസ്ഐപി നിക്ഷേപം 15,000 രൂപ, പ്രതിവർഷം 10% വാർഷിക വർധന
പ്രതിമാസം എസ്ഐപിയിൽ 15,000 നിക്ഷേപിച്ച്, പ്രതിവർഷം 10% വർധന വരുത്തിയാൽ 28 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 9.95 കോടി രൂപ ലഭിക്കും.
മൊത്തം നിക്ഷേപം - 2.42 കോടി
വാർഷിക റിട്ടേൺ - 7.53 കോടി
31 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക - 9.95 കോടി
മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വലിയൊരു സമ്പാദ്യം എന്ന ലക്ഷ്യം കൈവരിക്കാൻ എസ്ഐപിയിലെ നിക്ഷേപങ്ങൾ ഒരാളെ സഹായിക്കുമെന്ന് ഇവിടെ വ്യക്തമാണ്. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്ത എസ്ഐപികള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ കോർപ്പസ് എത്രയായിരിക്കണമെന്ന് തീരുമാനിച്ചശേഷം മാസംതോറും നിക്ഷേപം തുടങ്ങാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
