സ്വർണ വില താഴേക്ക് പോകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. വമ്പൻ ഇടിവാണ് ദിവസന്തോറും സ്വർണ വിലയിലുണ്ടാകുന്നത്. ആഭരണ പ്രേമികളെ സംബന്ധിച്ച് സന്തോഷമുള്ള നിരക്കിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. 2023 ഫെബ്രവരി- മാർച്ച് മാസത്തിലെ നിലവാരത്തിലേക്ക് സ്വർണ വില താഴുന്നത്. ആഗോള വിപണിയിൽ വില ഇടിയുന്നതാണ് കേരളത്തിലും വില താഴേക്ക് പതിക്കാൻ കാരണം. രാജ്യാന്തര വിപണിയിലെ വിലയ്ക്കൊപ്പം രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണ വിലയെ സ്വാധീനിക്കും.
നിലവിൽ യുഎസിലെ പലിശ നിരക്ക് വർധനവിന്റെ സാധ്യതയാണ് വില വർധനവിന് കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന ആശങ്കയ്ക്ക് പിന്നാലെ ഡോളർ 10 മാസത്തെ ഉയർന്ന നിരക്കിലും ട്രഷറി ബോണ്ട് യീൽഡ് 16 വർഷത്തെ ഉയർന്ന നിരക്കിലുമാണ്.
സ്വര്‍ണത്തിനും ഡോളറിനും പലപ്പോഴും പരസ്പര വിരുദ്ധമായ ബന്ധമാണുള്ളത്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണത്തിന്റെ വില ഇടിയുന്നതാണ് രീതി. ലോകമെമ്പാടും സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത് ഡോളറിലാണെന്നതുകൊണ്ടാണ് ഈ വിപരീത ബന്ധം.

സ്വർണ വില ഇടിവിലാണെങ്കിലും ഈ വില കണ്ട് നേരെ ജുവലറിയിലേക്ക് കയറിയാൽ അമളി പറ്റും. വിപണി വിലയ്ക്ക് ആഭരണം വാങ്ങാൻ കഴിയില്ലെന്നത് തന്നെ കാരണം. വിപണിയിൽ സ്വർണത്തിന്റെ വിലയ്ക്കൊപ്പം വിവിധ ഘടകങ്ങൾ ചേർന്നാണ് സ്വർണ വില മൊത്തത്തിൽ കണക്കാക്കുന്നത്.
വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണത്തിന്റെ തരം അനുസരിച്ചു സ്വർണ വില വ്യത്യാസപ്പെട്ടും. ജുവലറിയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ എങ്ങനെ സ്വർണ വില കണക്കാക്കുന്നു എന്നും നിലവിലെ നിലവാരത്തിൽ 1 പവൻ വാങ്ങാൻ എത്ര രൂപ ചെലവാകുമെന്നും നോക്കാം.
സ്വർണ വില കണക്കാക്കുന്നത് എങ്ങനെ
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും. ആഭരണ വിലയുടെ 8 ശതമാനം മുതൽ 35 ശതമാനം വരെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, 45 രൂപ എച്ച്ഐഐയുഡി നിരക്ക് എന്നിങ്ങനെയാണ് ആഭരണവിലയ്ക്ക് മുകളിൽ വരുന്ന ചാർജ്.
ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
1 പവന് എത്ര രൂപ ചെലവാക്കണം
1 പവന് ചൊവ്വാഴ്ച 480 രൂപ കുറഞ്ഞ് 42,080 രൂപയിലേക്ക് സ്വർണ വില എത്തി. 22 കാരറ്റ് ഒരു പവന്റെ വിലയാണിത്. ഗ്രാമിന് 5,260 രൂപയാണ് വില. ഈ നിരക്കിൽ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എത്ര രൂപ നല്‍കണമെന്ന് നോക്കാം. 5 ശതമാനം പണിക്കൂലി വരുന്ന 1 പവന്റെ മാല വാങ്ങിയാൽ പണിക്കൂലി വരുന്നത് 2,104 രൂപയാണ്.
പണിക്കൂലി അടക്കം 1 പവന് 44,184 രൂപ വരും. ഈ തുകയ്ക്കാണ് 3 ശതമാനം ജിഎസ്ടി ബാധകമാവുക. 1.325.52 രൂപയാണ് ജിഎസ്ടി വരുന്നത്. നികുതി ചേരുന്നതോടെ 45,509.52 രൂപയാണ് സ്വർണ വില വരുന്നത്. 45 രൂപ മാ്ര്ക്കിംഗ് ചാര്‍ജ് ഈടാക്കുന്നതോടെ 45,554.52 രൂപയായി സ്വർണ വില. ഇതാണ് സ്വർണത്തിന്റെ വിപണി. ചലനങ്ങള മവന വില മനസലാക്കി സ്വർണത്തിന്റെ വില നോക്കാം.
More From GoodReturns

ഇന്ന് അവസാനിക്കുന്ന മ്യൂച്വൽ ഫണ്ട് എൻഎഫ്ഒകൾ: നിക്ഷേപകർക്ക് അവസാന അവസരം!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം



Click it and Unblock the Notifications