വലിയ തുക ശമ്പളമുണ്ടെങ്കിലും പലരും സാമ്പത്തികമായ പ്രതിസന്ധിയിലെത്തുന്നത് കൃത്യമായി വിനയോഗിക്കുന്നതിന്റെ അഭാവം കൊണ്ടാണ്. പരിധിയില്ലാതെ ചെലവാക്കുകയും തിരിച്ചടവ് പ്ലാനിംഗ് നടത്താതെ വായ്പകളെടുക്കുന്നതും സമ്പാദ്യത്തെ ഇല്ലാതാക്കുകയും വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. വീട് വെയ്ക്കുന്നതിന് മുന്നോടിയായി വലിയൊരു വായ്പയിലേക്ക് കടക്കുമ്പോൾ നിലവിലെ ചെലവുകളെ കണക്കാക്കി ഇനി എത്ര രൂപയുടെ തിരിച്ചടവ് സാധിക്കുമെന്നും എത്ര രൂപ വായ്പയെടുക്കണമെന്നും കണക്കാക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമാകുന്നൊരു സാമ്പത്തിക പ്ലാൻ നോക്കാം.
60,000 രൂപ ശമ്പളക്കാരന്റെ ചെലവ് ഇങ്ങനെ
60,000 രൂപ മാസ ശമ്പളമുള്ള സ്വകാര്യ കമ്പനി ജീവനക്കാരനെ ഇവിടെ ഉദാഹരണമായെടുക്കാം. വാടക വീട്ടിൽ താമസിക്കുന്ന വിവാഹം കഴിഞ്ഞ വ്യക്തി അടുത്ത് തന്നെ വീട് നിർമാണത്തിന് പദ്ധതിയിടുന്നു. നിലവില്‍ നാല് ലക്ഷത്തിന് മുകളിലുള്ള 2 വ്യക്തിഗത വായ്പകളുള്ള അദ്ദേഹം മാസത്തില്‍ 15,000 രൂപ ഈ വായ്പകളുടെ ഇഎംഐ ആയി ചെലവാക്കുന്നു. വാടക വീട്ടില്‍ 11,000 മാസ വാടക വരുന്നത്.
ഈ ശമ്പളത്തിൽ നിന്ന് വ്യക്തിഗത വായ്പകൾ അടച്ചു തീർക്കുകയും വീട് നിർമാണവും കുടുംബ ചെലവും ചെറിയ നിക്ഷേപവും അടങ്ങുന്ന നാല് പ്ലാനുകളാണുള്ളത്. ഈ ലക്ഷ്യങ്ങളെ പൂർത്തിയാക്കുന്നതിനൊപ്പം ഭവന വായ്പയിലേക്ക് പോകുമ്പോള്‍ എത്ര രൂപയുടെ വായ്പയ്ക്ക് ശ്രമിക്കുന്നതാണ് സാമ്പത്തികമായി ക്രമീകരിക്കാന്‍ സാധിക്കുന്നതെന്ന് നോക്കാം.

വായ്പ ബാധ്യത കുറയ്ക്കാം
വ്യക്തിഗത വായ്പകളുടെ ഇഎംഐയും വാടകയും അടച്ചുകഴിഞ്ഞാൽ ഏകദേശം 34,000 രൂപയാണ് ബാക്കി വരുന്നത്. ഈ തുകയിൽ എത്രത്തോളം വ്യക്തിഗത വായ്പയുടെ മുൻകൂർ തിരിച്ചടവിന് ഉപയോഗിക്കാനാകുമെന്ന് ആദ്യം പരിശോധിക്കണം. ഭവന വായ്പയിലേക്ക് കടക്കുന്നതിന് മുൻപ് വ്യക്തിഗത വായ്പ ഒഴിവാക്കുന്നത് സാമ്പത്തിക ഭാരം കുറയ്ക്കും.
നിലവിലുള്ള വായ്പകൾ കാലവധി കുറഞ്ഞ, ചെലവ് കുറഞ്ഞ വായ്പയായി ഏകീകരിക്കുക എന്നതാണ്. അതുവഴി വ്യക്തിഗത വായ്പയുടെ ബാധ്യതയിൽ നിന്ന് വേഗത്തിൽ ഒഴിയാം.
എമർജൻസി ഫണ്ട് തയ്യാറാക്കുക
സമ്പാദ്യത്തിലേക്കുള്ള ആദ്യപടിയെന്ന നിലയ്ക്ക് ചെറിയ എമർജൻസി ഫണ്ട് തയ്യാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ലിക്വിഡ് നിക്ഷേപത്തിലേക്ക് ഈ പണം മാറ്റണം. ശമ്പളം വന്നതിന് ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിക്ഷേപത്തിനായി ഡെബിറ്റ് ചെയ്യുന്ന ആവർത്തന നിക്ഷേപം ഇതിനായി ആരംഭിക്കാം. മികച്ചൊരു എമർജൻസി ഫണ്ട് ഉണ്ടായാൽ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങൾ തുടങ്ങാം.
ഭവന വായ്പ എത്ര രൂപ ലഭിക്കും
ബാങ്കുകളുടെ നിയമവലി പ്രകാരം വരുമാനത്തിന്റെ 35-40 ശതമാനം വരെ പ്രതിമാസ ഇഎംഐ വരുന്ന തരത്തിലാണ് ഭവന വായ്പ അനുവദിക്കുക. മുകളിൽ നൽകിയ ഉദാഹരണം പ്രകാരം ഏകദേശം 25-28 ലക്ഷം രൂപയുടെ ഭവന വായ്പ ലഭിക്കും. പ്രതിമാസം ഏകദേശം 23,000 രൂപയായിരിക്കും ഇഎംഐ വരുന്നത്. അതേസമയം മറ്റു കുടുംബ ചെലവുകൾ കണക്കാക്കി എത്രമാത്രം തുക ഇഎംഐയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന് പരിശോധിക്കണം.
ഈ ചെലവുകൾ ശ്രദ്ധിക്കുക
വീട് വാങ്ങുന്നതിനിറങ്ങുമ്പോൾ വായ്പയോടൊപ്പം ചില ചെലവുകൾ സ്വയം വഹിക്കേണ്ടതായി വരും. ഭവന വായ്പ എന്നത് വീടിന്റെ വിലയുടെ 80-90 ശതമാനം വരെയായിരിക്കും. കൂടാതെ രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളും വീട് വാങ്ങുന്നയാൾ കരുതണം. വീടിന്റെ ചെലവിന്റെ ഏകദേശം 20-30 ശതമാനം സ്വന്തം സമ്പാദ്യത്തിൽ നിന്ന് കണ്ടെത്താനാകണം. ഈ തുക സമാഹരിക്കുന്നതിനുള്ള വഴി കണ്ടെത്തുക എന്നതും പ്രധാനമാണ്.
നിലവിലുള്ള വായ്പകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകീകരിക്കുകയും അടച്ചു തീർക്കുകയും ചെയ്താൽ നല്ലൊരു തുക ലാഭിക്കാനാകും. ഇത് നിക്ഷേപത്തിലേക്ക് മാറ്റിയതിന് ശേഷം ഒരു വീടിനായി ചെലവാക്കുക എന്നതാണ് ഏറ്റവും നല്ല നടപടി. ഇത് സാമ്പത്തിക ഭാരമില്ലാതെ എല്ലാ ചെലവുകളെയും കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
