പണത്തിന് അത്യാവശ്യമുള്ള സമയത്തോ സ്വത്ത് വിഭജിക്കുന്നതിന്റെ ഭാഗമായോ സ്ഥലം വിൽപ്പന നടത്തേണ്ടി വന്നേക്കാം. നല്ല വില കിട്ടുന്നെങ്കിൽ വസ്തു വിറ്റ് മറ്റ് ആസ്തികളിലേക്ക് പണം മാറ്റുന്നവരുമുണ്ട്. കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന വസ്തു വിൽപ്പന നടത്തിയാൽ പലതരം നികുതികളും ഫീസും നൽകേണ്ടതുണ്ട്.
വസ്തു വിൽപ്പന നടത്തുന്നതിനും രജിസ്ട്രേഷനും നല്ലൊരു തുക ചെലവാക്കുന്നതിനൊപ്പം വിൽപ്പന നടക്കുമ്പോൾ ഉണ്ടാകുന്ന ലാഭത്തിന് ആദായ നികുതിയും നൽകേണ്ടതുണ്ട്. ഈ തുകയ്ക്ക് നികുതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും ആദായ നികുതി നിയമത്തിലുണ്ട്. ഇവ വിശദമായി നോക്കാം.
എന്താണ് ലോങ്ടേം ക്യാപിറ്റൽ ഗെയിൻ
ഒരു വസ്തു രണ്ട് വർഷമോ അതിൽ കൂടുതലോ കൈവശം വെച്ചതിന് ശേഷം വിൽപ്പന നടത്തുമ്പോൾ ലഭിക്കുന്ന ലാഭമാണ് ലോങ്ടേം ക്യാപിറ്റൽ ഗെയിൻ അഥവാ ദീർഘകാല മൂലധന നേട്ടം. ആദായനികുതി നിയമം അനുസരിച്ച് ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നിരക്കിൽ ആദായ നികുതി നൽകണം. ദീർഘകാല മൂലധന നേട്ടങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നതിനും നികുതി ഒഴിവാക്കുന്നതിനും ആദായനികുതി നിയമത്തിലെ സെക്ഷൻ 54-ലെ വ്യവസ്ഥകൾ ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ നികുതി ഒഴിവാക്കാം
വസ്തു വിറ്റ് കിട്ടിയ മുഴുവൻ തുകയും ഒരു പുതിയ വസ്തു വാങ്ങുന്നതിനോ നിർമിക്കുന്നതിനോ വിനിയോഗിച്ചാൽ മൂലധന നേട്ടം പൂർണ്ണമായും ഒഴിവാക്കാനാകും. പണിത വീട് വാങ്ങുന്നതിനോ പുതിയ വീട് പണിയുന്നതിനോ ഈ തുക ഉപയോഗപ്പെടുത്താം.
വസ്തു വിൽപ്പന നടത്തിയ ലാഭം ഉപയോഗിച്ച്, നിർമാണം പൂർത്തിയായ വീട് വാങ്ങുകയാണെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ ഇടപാട് നടത്തിയാൽ മാത്രമെ നികുതി ഒഴിവാകുകയുള്ളൂ. പഴയ വീട് വിൽക്കുന്നതിനും മൂലധന നേട്ടം ലഭിക്കുന്നതിനും ഒരു വർഷം മുൻപ് പുതിയ വീട് വാങ്ങിയിട്ടുണ്ടെങ്കിലും ദീർഘകാല മൂലധന നേട്ട നികുതി ഇളവിന് അപേക്ഷിക്കാം.
വസ്തുവിൽ നിക്ഷേപിക്കാം
ദീർഘകാല മൂലധന നേട്ടത്തിന്റെ നികുതി ഇളവിനായി നിർമാണത്തിലിരിക്കുന്ന വസ്തുവിൽ നിക്ഷേപം നടത്തുമ്പോൾ, നേരത്തെയുള്ള വീട് വിറ്റ് മൂന്ന് വർഷത്തിനുള്ളിൽ വസ്തുവിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ നികുതി ഇളവ് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ.
വസ്തു വിൽക്കുന്നതിന് മുമ്പ് വീടിന്റെ നിർമാണം ആരംഭിക്കുകയോ മറ്റൊരു റെസിഡൻഷ്യൽ പ്രോപ്പർട്ടി ബുക്കിംഗ് നടത്തുകയോ ചെയ്താലും നികുതി ഇളവ് ലഭിക്കും. മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കിയാലോ മൂന്ന് വർഷം വസ്തു കൈവശം വെച്ചാലോ മാത്രമെ നികുതി ഇളവ് ലഭിക്കുകയുള്ളൂ.
ഇന്ത്യയിൽ വസ്തു വാങ്ങണം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 54 പ്രകാരമുള്ള ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി ഇളവ് ലഭിക്കാൻ ഇന്ത്യയിൽ നിക്ഷേപം നടത്തണം. നികുതി ഇളവ് ലഭിക്കാൻ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയും വേണം. ഇതുപ്രകാരം വാങ്ങിയ പുതിയ വസ്തു മൂന്ന് വർഷം കൈവശം വെച്ചതിന് ശേഷം മാത്രമെ വിൽക്കാൻ സാധിക്കുകയുള്ളൂ.
ബോണ്ടുകൾ
ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി വിൽപ്പന നടത്തിയത് വഴിയുണ്ടായ ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഒഴിവാക്കാനുള്ള മറ്റൊരു മാർഗമാണ് മൂലധന നേട്ട ബോണ്ടുകളിൽ നിക്ഷേപിക്കുക എന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് ഇത്തരം ബോണ്ടുകൾ പുറത്തിറക്കുന്നത്.
ഈ നിക്ഷേപങ്ങൾക്കും സമയപരിധിയുണ്ട്. വസ്തു വിൽപന നടത്തിയ ദിവസം മുതൽ ആറ് മാസത്തിനുള്ളിൽ ബോണ്ടുകളിൽ നിക്ഷേപിക്കണം. ബോണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയയാണ്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഈ ബോണ്ടുകളിൽ നിന്ന് 5 ശതമാനം മുതൽ 6 ശതമാനം വരെ പലിശയും ലഭിക്കും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications