വിപണി പുതിയ ഉയരങ്ങൾ താണ്ടുന്ന ഘട്ടത്തിൽ കൂടുതൽ പേർ ഓഹരി നിക്ഷേപത്തിലേക്ക് കടക്കുന്നുണ്ട്. പ്രൊഫഷണലുകളും വൻകിടക്കാരും വാണിരുന്ന ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിൽ ഇന്ന് വീട്ടമ്മമാരും വിരമിച്ചവരും അടക്കം സമയം ചെലവഴിക്കുന്നുണ്ട്. തുടക്കകാരാണെങ്കിൽ ഇക്വിറ്റി വിപണിയുടെ നികുതി ബാധ്യതയെ പറ്റി കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല.
ശമ്പളം, വാടക വരുമാനം, ബിസിനസ് വരുമാനം എന്നിവ നികുതി വിധേയമാകുന്നത് പോലെ ഓഹരി നിക്ഷേപത്തിലെ ലാഭവും നികുതി ബാധകമാണ്. എങ്ങനെയാണ് നികുതി കണക്കാക്കുന്നതെന്ന് ഉദാഹരണ സഹിതം നോക്കാം.
മൂലധന നേട്ട നികുതി
ഇക്വിറ്റിയിൽ നിന്നുള്ള ലാഭത്തെ 'മൂലധന നേട്ടം' എന്ന തലക്കെട്ടിന് കീഴിലാണ് കണക്കാക്കുന്നത്. നിക്ഷേപ കാലയളവിനെ അടിസ്ഥാനമാക്കി ദീർഘകാല മൂലധന നേട്ടം, ഹ്രസ്വകാല മൂലധന നേട്ടം എന്നിങ്ങനെ തരംതിരിച്ചിട്ടണ്ട്. ഓഹരി വാങ്ങിയ തീയതി മുതൽ വിൽപ്പന നടത്തിയ തീയതി വരെയാണ് നിക്ഷേപ കാലയളവായി പരിഗണിക്കുന്നത്. ആദായ നികുതി കണക്കാക്കുന്നതിന് ലിസ്റ്റുചെയ്ത ഓഹരികളുടെയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെയും ഹോൾഡിംഗ് കാലയളവ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളുടെ ഹോൾഡിംഗ് കാലയളവിൽ നിന്ന് വ്യത്യസ്തമാണ്. നികുതിയിലും ഏറ്റകുറച്ചിലുണ്ട്.

ഹ്രസ്വകാല മൂലധന നേട്ടവും നികുതിയും
ഇക്വിറ്റി ഓഹരികൾ വാങ്ങി 12 മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നിക്ഷേപകന് ഹ്രസ്വകാല മൂലധന നേട്ടം (എസ്‌ടിസിജി) അല്ലെങ്കിൽ ഹ്രസ്വകാല മൂലധന നഷ്ടം (എസ്‌ടിസിഎൽ) ബാധകമാകും. വാങ്ങുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഓഹരികൾ വിൽക്കുമ്പോൾ ഹ്രസ്വകാല മൂലധന നേട്ടം ഉണ്ടാക്കും. 15 ശതമാനമാണ് ഹ്രസ്വകാല മൂലധന നേട്ടത്തിന് ഈടാക്കുന്ന നികുതി.
വിറ്റ വിലയും നിക്ഷേപത്തിനുള്ള ചെലവുകളും ചേർത്ത് ഈ തുക വാങ്ങിയ വിലയിൽ നിന്ന് കുറച്ചാൽ ഹ്രസ്വകാല മൂലധന നേട്ടം കണക്കാക്കാം. ഇതിന് 15 ശതമാനം നികുതി ചുമത്തും.
ഒരു ഓഹരിക്ക് 155 രൂപ വിലയുണ്ടായിരുന്ന എബിസി കമ്പനിയുടെ 250 ഓഹരികൾ വാങ്ങിയ വ്യക്തിയുടെ ലാഭം ഉദാഹരണമായെടുക്കാം. ഇവിടെ നിക്ഷേപത്തിനായി 38,750 രൂപ നൽകണം. 5 മാസത്തിന് ശേഷം ഒരു ഓഹരിക്ക് 192 രൂപ നിരക്കിൽ 48,000 രൂപയ്ക്ക് ഓഹരികൾ വിറ്റാൽ ഹ്രസ്വകാലത്തേക്ക് എത്ര രൂപ സമ്പാദിക്കുന്നുവെന്ന് നോക്കാം.
വിൽപ്പന മൂല്യം 48,000 രൂപയും 0.50 ശതമാനം ബ്രോക്കറേജ് പ്രകാരം 240 രൂപ നിക്ഷേപ ചെലവും വാങ്ങൽ വില 38,750 രൂപയുമായിരിക്കും. ഇവിടെ 9,010 രൂപയാണ് (48,000 രൂപ - (38,750+ രൂപ 240)) ഹ്രസ്വകാല മൂലധന നേട്ടം. നികുതി സ്ലാബ് പരിഗണിക്കാതെ, ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്ക് 15 ശതമാനം നികുതി നിരക്ക് ബാധകമാണ്.
ദീർഘകാല മൂലധന നേട്ടം
ഇക്വിറ്റി ഓഹരികൾ വാങ്ങിയ 12 മാസത്തിനു ശേഷം വിൽപ്പന നടത്തുമ്പോഴുണ്ടാകുന്ന ലാഭമാണ് ദീർഘകാല മൂലധന നേട്ടം (എൽടിസിജി). 2018ലെ ബജറ്റിന് മുൻപ് ഓഹരികളിലെയോ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് യൂണിറ്റ് വിൽക്കുമ്പോഴോ ഉണ്ടാകുന്ന ലാഭം നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു, അതായത് ദീർഘകാല ഇക്വിറ്റി നിക്ഷേപങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള നേട്ടത്തിന് നികുതി നൽകേണ്ടിയിരുന്നില്ല. 2018ലെ ബജറ്റിന് ശേഷം ഈ ഇളവ് എടുത്തുകളഞ്ഞു.
2018ൽ വരുത്തിയ മാറ്റം പ്രകാരം ഓഹരി വിൽപ്പനയിലൂടെ നിക്ഷേപകന് ഒരു ലക്ഷം രൂപയിൽ കൂടുതൽ ദീർഘകാല മൂലധന നേട്ടം ഉണ്ടാക്കുകയാണെങ്കിൽ 10 ശതമാനം നിരക്കിൽ നികുതി ഈടാക്കും. കൂടാതെ സെസും നൽകണം. ഇൻഡെക്സേഷന്റെ പ്രയോജനം ഇവിടെ നിക്ഷേപകന് ലഭ്യമാകില്ല. 2018 ഏപ്രിൽ 1-നോ അതിനു ശേഷമോ നടത്തുന്ന വിൽപ്പനയ്ക്ക് ഈ വ്യവസ്ഥ ബാധകമാണ്.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications