എമര്‍ജന്‍സി ഫണ്ട് പോലുള്ള പെട്ടന്ന് പിന്‍വലിക്കേണ്ടി വരുന്ന തുക സൂക്ഷിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴി സേവിംഗ്‌സ് അക്കൗണ്ടുകളാണ്. പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താമെന്നതും എടിഎം വഴി എളുപ്പത്തില്‍ പണം പിന്‍വലിക്കാമെന്നതും തന്നെയാണ് സേവിംഗ്‌സ് അക്കൗണ്ടിന്റെ ഗുണം. ഇതിനൊപ്പം ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പലിശയും നല്‍കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയ്ക്ക് അനുസരിച്ച് 4-7 ശതമാനം വരെ ബാങ്കുകള്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന് പലിശ നല്‍കുന്നുണ്ട്.
സുരക്ഷിതമായി സൂക്ഷിക്കുന്ന പണത്തിന് ലഭിക്കുന്നതിനൊപ്പം എളുപ്പത്തില്‍ ആക്‌സസ് ചെയ്യാമെന്നതും ഗുണകരമാണ്. സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ലോക്കറിന് ഡിസ്‌കൗണ്ട്, അപകട ഇന്‍ഷൂറന്‍സ്, ബാങ്കില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ഇളവുകള്‍, ഇന്റര്‍ നാഷണല്‍ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും.
എന്നാൽ സേവിംഗ്‌സ് അക്കൗണ്ടിലെ നികുതിയെ പറ്റി ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദായ നികുതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം 2 പ്രധാന കാര്യങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് സേവിംഗ്‌സ് അക്കൗണ്ടിൽ ശ്രദ്ധിക്കേണ്ടത്.
നിക്ഷേപിക്കാനുള്ള പരിധി
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ പറ്റുന്ന പരമാവധി തുകയ്ക്ക് ആദായ നികുതി നിയമം പ്രകാരമോ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് പ്രകാരമോ പരിധിയില്ല. എന്നാല്‍ വിവിധ ബാങ്കുകളില്‍ മിനിമം ബാലന്‍സ് തുക വ്യത്യാസപ്പെടുകയും രീതികള്‍ വ്യത്യാസവുമായിരിക്കും. മിനിമം ബാലന്‍സിനുള്ള പിഴയും പലതരത്തിലാകാം. സേവിംഗ്‌സ് അക്കൗണ്ടിലെ തുകയ്ക്ക് ബാങ്കിന് നികുതിയൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം മറ്റേത് വരുമാനത്തെ പോലെയും നികുതി ബാധകമാണ്.
ഇളവുകൾ
വ്യക്തിഗത നികുതി ദായകര്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ഇളവുകളുമുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിഎ പ്രകാരം സേവിംഗ്‌സ് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവ് നേടാം. 60 വയസ് കഴിഞ്ഞവര്‍ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെ നികുതിയിളവ് ലഭിക്കും. 20,000 രൂപ പലിശ വരുമാനം നേടിയൊരാള്‍ 10,000 രൂപയ്ക്ക് മാത്രം നികുതി അടച്ചാല്‍ മതി.
ഐടിആർ
ഇളവുകള്‍ ക്ലെയിം ചെയ്തതിന് ശേഷം സേവിംഗ്‌സ് ബാങ്ക് പലിശ ഉള്‍പ്പെടുന്ന മൊത്ത വരുമാനം പരിധി കടക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനൊപ്പം ബാധകമായ സ്ലാബില്‍ നികുതി അടയ്ക്കേണ്ടിയും വരും. എന്നാല്‍ സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന പലിശയ്ക്ക് ബാങ്കുകള്‍ നികുതി കുറയ്‌ക്കേണ്ട സാഹചര്യമില്ല. ഇന്‍കം ഫ്രം അദര്‍ സോഴ്‌സ് എന്ന ഭാഗത്താണ് ഈ വരുമാനം കാണിക്കേണ്ടത്.
സേവിംഗ്‌സ് ബാങ്ത് അക്കൗൗണ്ടില്‍ നിന്നുള്ള പലിശഷ വരുമാനത്തില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാന്‍ ബാങ്കിന് അനുമതിയില്ല. പ്രവാസി ഇന്ത്യക്കാരുടെ എന്‍ആര്‍ഒ അക്കൗണ്ടിന് 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുചിയു്ട്. എന്‍ആര്‍ഒ അക്കൗണ്ടിന് ഇന്ത്യയില്‍ നികുതിയില്ല.
10 ലക്ഷമെന്ന പരിധി
സേവിംഗ്‌സ് അക്കൗണ്ടിൽ വലിയ തുക സൂക്ഷിക്കുന്നവരെ ആദായ നികുതി വകുപ്പ് പരിശോധിക്കും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഒന്നിലധികം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ പരിധി കഴിഞ്ഞാലും നിരീക്ഷണം വരാം. തുകയുടെ ഉറവിടം, ആദായ നികുതി അടച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും.


Click it and Unblock the Notifications