ജോലി ഇല്ലെങ്കിലും കുറഞ്ഞ പലിശയിൽ ലോൺ കിട്ടും: പെൻഷൻ വാങ്ങുന്നവർക്ക് അപേക്ഷിക്കാവുന്ന വായ്പ

റിട്ടയർമെൻ്റ് പ്ലാനിം​ഗ് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രായം അതായത് 60 വയസ്സ് പൂർത്തിയാവുമ്പോൾ പിന്നീട് ജീവിതം ആസ്വദിക്കാനുള്ളതാണ്. സ്വന്തം ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന കാലഘട്ടമായി റിട്ടയർമെൻ്റിനെ കണക്കാക്കാം. എന്നാൽ അതിനെല്ലാം പണം ആവശ്യമാണ്.

പലപ്പോഴും അപ്രതീക്ഷിത ചെലവുകളാണ് ഓരോ കുടുംബത്തിൻ്റെയും താളം തെറ്റിക്കുന്നത്. അതായത് അടിയന്തര ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ മറ്റു പല വ്യക്തിപരമായ പ്രതിസന്ധികളിലും പണം ഒരു പ്രധാന ഘടകമാണ്. നിക്ഷേപങ്ങളോ ഇൻസ്റ്റൻ്റായി ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സോ ഇല്ലാത്തവർക്ക് ഇത്തരം സാഹചര്യങ്ങളിൽ ഉപയോ​ഗിക്കാവുന്ന വായ്പാ മാർ​ഗമാണ് പെൻഷൻ ലോൺ.

റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കുന്ന പെൻഷൻകാർക്ക് സ്ഥിരമായ ശമ്പളമില്ല. അതിനാൽ ഒരു സാധാരണ വായ്പാ മാർ​ഗത്തിലൂടെ വായ്പ ലഭിക്കില്ല. ഇതിനായി പെൻഷൻ വാങ്ങുന്ന പൗരൻമാർക്ക് സമീപിക്കാവുന്നതാണ് പെൻഷൻ ലോൺ. ഈ വായ്പയെ കുറിച്ച് കൂടുതൽ അറിയാം;

പെൻഷൻ ലോൺ

പെൻഷൻ വായ്പ എന്നാൽ വ്യക്തിഗത വായ്പയ്ക്ക് സമാനമാണ്. എന്നാൽ ഇത്തരം വായ്പകൾ പെൻഷൻ വാങ്ങുന്ന മുതിർന്ന പൗരൻമാർക്ക് മാത്രമുള്ളതാണ്. ഇത് ഒരു മികച്ച വായ്പാ മാർ​ഗമാണ്. സാധാരണ വായ്പകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ പെൻഷൻ ഈടായി നൽകിയാലാണ് പണം ലഭിക്കുന്നത്. അതായത് കടം വാങ്ങുന്നയാളുടെ പ്രതിമാസ പെൻഷൻ പേയ്‌മെന്റുകളെ അടിസ്ഥാനമാക്കിയാണ് പെൻഷൻ വായ്പകൾ അനുവദിക്കുന്നത്. അതിനാൽ പെൻഷൻ വാങ്ങുന്നവർക്ക് ഈ വായ്പക്ക് അപേക്ഷിക്കാം. എന്നിരുന്നാലും ആർക്കെല്ലാം ഈ വായ്പ അപേക്ഷിക്കാമെന്ന് വിശദമായി നോക്കാം;

പെൻഷൻ ലോണിന് അപേക്ഷിക്കാൻ ആർക്കാണ് യോ​ഗ്യത?

വിരമിച്ച സർക്കാർ ജീവനക്കാർ - കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച എല്ലാ സർക്കാർ പെൻഷൻകാർക്ക് പെൻഷൻ വായ്പകൾക്ക് അപേക്ഷിക്കാം. പ്രതിരോധ ഉദ്യോഗസ്ഥർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ എന്നിവർക്കും അപേക്ഷിക്കാം.

സ്വകാര്യ മേഖലയിൽ നിന്നും വിരമിച്ചവർ - അംഗീകൃത പെൻഷൻ ഫണ്ടിൽ നിന്ന് പെൻഷൻ ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെൻഷൻ വായ്പകൾ ഉറപ്പാക്കാം.

കുടുംബ പെൻഷൻകാർ - കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി മരിച്ചു പോയാൽ പിന്നീട് ജീവിതപങ്കാളിക്കോ മറ്റു പ്രിയപ്പെട്ടവർക്കോ പെൻഷൻ വായ്പയ്ക്ക് അപേക്ഷിക്കാം. കുടുംബ പെൻഷൻകാർക്കുള്ള വായ്പാ തുകയും കാലാവധിയും ബാങ്കുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം.

പ്രായപരിധി - 50-60 വയസ്സിൽ ഈ വായ്പക്ക് അപേക്ഷിക്കാം. എന്നാൽ പരമാവധി പ്രായപരിധി 75-80 വയസ്സ് വരെയാണ്. പ്രായ പരിധി എപ്പോഴും ധനകാര്യ സ്ഥാപനത്തെ അനുസരിച്ച് വ്യത്യാസപ്പെടാം.

പെൻഷൻ അക്കൗണ്ട് ആവശ്യകത - പെൻഷൻ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്കിലെ അക്കൗണ്ടിലേക്ക് പെൻഷൻ ക്രെഡിറ്റ് ചെയ്യണം. ചില ബാങ്കുകൾ ആ ബാങ്ക് വഴി പെൻഷൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ പെൻഷൻ വായ്പ നൽകുന്നുള്ളൂ.

ജോലി ഇല്ലെങ്കിലും കുറഞ്ഞ പലിശയിൽ ലോൺ കിട്ടും: പെൻഷൻ വാങ്ങുന്നവർക്ക് അപേക്ഷിക്കാവുന്ന വായ്പ

ഒരു പെൻഷൻ ലോൺ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

പെൻഷൻ ലോൺ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട പോയിൻ്റാണ്. വിശദമായി പരിശോധിക്കാം;

  • കടമെടുക്കാൻ കഴിയുന്ന തുക പെൻഷൻ തുകയും വായ്പ നൽകുന്നയാളുടെ പോളിസികളും അനുസരിച്ചായിരിക്കും വായ്പാ തുക നിശ്ചയിക്കുന്നത്. സാധാരണയായി, വായ്പ നൽകുന്നവർ പെൻഷൻകാർക്ക് അവരുടെ പ്രതിമാസ പെൻഷന്റെ ഒരു ശതമാനം കടം വാങ്ങാൻ അനുവദിക്കുന്നു.
  • തിരിച്ചടവ് തുക സാധാരണയായി കടം വാങ്ങുന്നയാളുടെ പെൻഷൻ പേയ്‌മെന്റുകളിൽ നിന്നായിരിക്കും കുറയ്ക്കുന്നത്. അധിക വരുമാന സ്രോതസ്സുകൾ ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാൻ ഈ മാർ​ഗത്തിലൂടെ സാധിക്കുന്നു.
  • പെൻഷൻ പേയ്‌മെന്റുകൾ സ്ഥിരമായ ഒരു വരുമാന സ്രോതസ്സായി കണക്കാക്കപ്പെടുന്നതിനാൽ, സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് പെൻഷൻ വായ്പകൾക്ക് പൊതുവെ കുറഞ്ഞ പലിശ നിരക്കാണുള്ളത്. അതിനാൽ അധിക കട ബാധ്യതയില്ലാതെ പെൻഷൻകാർക്ക് വായ്പാ നേട്ടം ഉറപ്പാക്കാം.
  • വായ്പ നൽകുന്നയാളുടെയും കടം വാങ്ങുന്നയാളുടെയും താത്പര്യത്തിന് അനുസരിച്ച് തിരിച്ചടവ് കാലയളവ് വ്യത്യാസപ്പെടുന്നു. ചില വായ്പാദാതാക്കൾ ഹ്രസ്വകാല വായ്പകൾ വാഗ്ദാനം ചെയ്യുന്നു, മറ്റുചിലർ ദീർഘകാലത്തേക്കാണ് തിരിച്ചടവ് അനുവദിക്കുന്നത്.
  • ഇത്തരം വായ്പകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ശമ്പള സ്ലിപ്പുകളും മറ്റു തൊഴിൽ തെളിയിക്കുന്ന രേഖകളും ആവശ്യമില്ലാതെ പെൻഷൻ വരുമാനത്തിന്റെ തെളിവ് മാത്രം സമർപ്പിച്ച് വായ്പക്ക് അപേക്ഷിക്കാൻ സാധിക്കും.

പെൻഷൻ ലോണിന് ആവശ്യമായ രേഖകൾ

  • പെൻഷൻ പേയ്‌മെന്റ് തെളിവ് - പെൻഷൻ സ്ലിപ്പ് അല്ലെങ്കിൽ പെൻഷൻ ക്രെഡിറ്റുകൾ കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്.
  • ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ് - തിരിച്ചറിയൽ രേഖയായി ഇത് ഉപയോ​ഗിക്കാം.
  • മേൽവിലാസ തെളിവ് - യൂട്ടിലിറ്റി ബില്ലുകൾ, ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി.
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ - പെൻഷൻ അക്കൗണ്ട് പാസ്ബുക്ക് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ്.
  • പ്രായം തെളിയിക്കുന്ന രേഖ - ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്.
  • ഫോട്ടോഗ്രാഫുകൾ - അപേക്ഷകന്റെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ ആവശ്യമുണ്ട്.

ബിസിനസിലൂടെ നേട്ടം കൊയ്യാൻ കെ.എസ്.എഫ്.ഇയുടെ കിടിലൻ ചിട്ടി; 6,250 രൂപ വരെ ഡിവിഡൻ്റ് ലഭിക്കും....

പെൻഷൻ വായ്പയുടെ സവിശേഷതകൾ...

എളുപ്പത്തിൽ വായ്പ ഉറപ്പാക്കാം - പെൻഷൻകാർക്ക് സ്ഥിരമായ തൊഴിൽ ഇല്ലാത്തതിനാൽ സാധാരണ വായ്പകൾ പലപ്പോഴും ലഭിക്കുന്നില്ല. എന്നാൽ എളുപ്പത്തിൽ പെൻഷൻ വായ്പകൾ ലഭിക്കുകയും വലിയൊരു സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്യുന്നു.

കുറഞ്ഞ പലിശ നിരക്കുകൾ - പെൻഷൻ പേയ്‌മെന്റുകൾ സ്ഥിരമായ ഒരു വരുമാന സ്രോതസ്സല്ല. അതിനാൽ ബാങ്കുകൾ വ്യക്തിഗത വായ്പകളേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ പെൻഷൻ വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ രേഖകൾ - പെൻഷൻ വായ്പകൾക്ക് കുറഞ്ഞ രേഖകൾ മാത്രമേ ആവശ്യമുള്ളൂ.

മികച്ച തിരിച്ചടവ് ഓപ്ഷനുകൾ - വായ്പാ തിരിച്ചടവ് തുക പെൻഷനിൽ നിന്ന് തന്നെ നേരിട്ട് കുറയ്ക്കുന്നു. ഇത് കടം വാങ്ങുന്നയാൾക്ക് അമിതമായ ബാധ്യതകൾ ഇല്ലാതെ സഹായിക്കും.

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം - പെൻഷൻ വായ്പകൾ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

ഉയർന്ന ക്രെഡിറ്റ് സ്കോർ ആവശ്യമില്ല - ഇത്തരം വായ്പകൾ പെൻഷൻ പേയ്‌മെന്റുകളെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ വായ്പക്ക് അപേക്ഷിക്കുന്നവർക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ആവശ്യമില്ല.

നിരവധി പ്രമുഖ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും പെൻഷൻകാർക്കും വിരമിച്ചവർക്കും ഇത്തരം വായ്പകൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മറ്റ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ നിന്ന് പെൻഷൻ ലോണിന് അപേക്ഷിക്കാം. മെഡിക്കൽ ചെലവുകൾ, വീടിൻ്റെ അറ്റകുറ്റപ്പണികൾ, മറ്റ് അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്കായി വിരമിച്ചവർക്ക് പെൻഷൻ വായ്പ ഉപയോ​​ഗിക്കാം. പ്രായമായവർക്ക് വലിയൊരു സാമ്പത്തിക സഹായം എന്ന നിലയിൽ പെൻഷൻ ലോണുകൾ മികച്ച ഓപ്ഷനാണ്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X