സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുമ്പോൾ ആളുകൾ ഉടനടി സമീപിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സ്ഥിരമായൊരു സാമ്പത്തിക സ്രോതസ്സുള്ള ഏതൊരു വ്യക്തിക്കും മറ്റു ഈടുകൾ നൽകാതെ തന്നെ വ്യക്തിഗത വായ്പകളെ സമീപിക്കാം. മറ്റു വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകൾ ഉടൻ തന്നെ അംഗീകരിക്കാറുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നിങ്ങൾ എസ്‌ബിഐയിൽ നിന്ന് ഒരു വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വായ്പ എടുക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും രേഖകൾ, യോഗ്യത എന്നിവയെല്ലാം അറിഞ്ഞിരിക്കണം. വിശദമായി നോക്കാം;
എസ്‌ബിഐ വ്യത്യസ്ത വ്യക്തിഗത വായ്പകൾ നൽകുന്നു. ഓരോന്നും അറിയാം;
1. എക്സ്പ്രസ് ക്രെഡിറ്റ് പേഴ്സണൽ ലോൺ - എസ്ബിഐയിൽ ശമ്പള അക്കൗണ്ട് സൂക്ഷിക്കുന്ന ശമ്പളക്കാരായ വ്യക്തികൾക്കു വേണ്ടിയുള്ള വായ്പാ മാർഗമാണിത്.
2. എക്സ്പ്രസ് എലൈറ്റ് പേഴ്സണൽ ലോൺ - ഉയർന്ന വരുമാനമുള്ള ശമ്പളക്കാരായ ഉപഭോക്താക്കൾ, അതായത് കുറഞ്ഞത് 1 ലക്ഷം രൂപ പ്രതിമാസ വരുമാനം ലഭിക്കുന്നവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം...
3. റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ് - സാലറി അക്കൗണ്ട് ഉടമകൾക്ക് ആധാർ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-സൈൻ ലോണുകളാണ് ഇത്.
4. എസ്‌ബിഐ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോണുകൾ (PAPL) - യോനോ ആപ്പ് വഴി തിരഞ്ഞെടുത്ത എസ്‌ബിഐ ഉപഭോക്താക്കൾക്ക് ഇൻസ്റ്റൻ്റായി വായ്പ ഉറപ്പാക്കുന്നു.
എസ്‌ബിഐ നൽകുന്ന വ്യക്തിഗത വായ്പകൾക്ക് എന്തെല്ലാം രേഖകൾ വേണം?
ബാങ്കിന്റെ നിബന്ധനകളും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും അനുസരിച്ച് രേഖകൾ നൽകേണ്ടി വന്നേക്കാം. പ്രധാന രേഖകൾ താഴെ പറയുന്നവയാണ്.
- തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ പാൻ കാർഡ്.
- മേൽവിലാസത്തിൻ്റെ തെളിവ്: യൂട്ടിലിറ്റി ബില്ലുകൾ, വാടക കരാർ, ആധാർ കാർഡ് എന്നിവ
- വരുമാനം തെളിയിക്കുന്ന രേഖ: കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്ലിപ്പുകൾ, ഫോം 16, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ വേണം.

എസ്ബിഐ വ്യക്തിഗത വായ്പക്ക് എങ്ങനെ അപേക്ഷിക്കാം?
എസ്ബിഐ വഴി ഓൺലൈനായും ഓഫ്‌ലൈനായും വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം. ഓരോ മാർഗങ്ങളും വിശദമായി അറിയാം;
1. ഓൺലൈൻ അപേക്ഷ
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം:
- ആദ്യം എസ്‌ബിഐ പേഴ്സണൽ ലോൺസ് പേജിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് ആവശ്യമുള്ള വായ്പ തിരഞ്ഞെടുത്ത് 'അപ്ലൈ നൗ' ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, തൊഴിൽ വിവരങ്ങൾ, വായ്പാ തുക എന്നിവ പൂരിപ്പിക്കുക.
- അപേക്ഷ സമർപ്പിച്ച ശേഷം ആവശ്യമായ രേഖകളെല്ലാം അപ്‌ലോഡ് ചെയ്യുക.
- ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് യോഗ്യതയുണ്ടെങ്കിൽ ബാങ്ക് വായ്പ അംഗീകരിക്കും. ശേഷം, അംഗീകരിച്ച തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
YONO ആപ്പ് വഴി അപേക്ഷിക്കാം:
- ആദ്യം YONO എസ്ബിഐ ആപ്പിൽ ലോഗിൻ ചെയ്യുക.
- 'വായ്പകൾ' എന്ന സെക്ഷനിൽ നിന്നും 'വ്യക്തിഗത വായ്പ' തിരഞ്ഞെടുക്കുക.
- യോഗ്യത പരിശോധിച്ച ശേഷം ലോൺ തുകയും കാലാവധിയും തിരഞ്ഞെടുക്കുക.
- OTP നൽകിയ ശേഷം അപേക്ഷ പൂരിപ്പിക്കുക.
- ഈ ഘട്ടങ്ങൾക്കു ശേഷം വായ്പ അംഗീകാരിച്ചാൽ ലോൺ തുക ഉടനടി ലഭിക്കും.
2. ഓഫ്‌ലൈൻ അപേക്ഷ
നിങ്ങൾക്ക് നേരിട്ട് എസ്ബിഐ ബ്രാഞ്ചിലൂടെ വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം..;
- ആവശ്യമായ രേഖകളുമായി അടുത്തുള്ള എസ്‌ബിഐ ബ്രാഞ്ചിൽ എത്തുക
- വ്യക്തിഗത വായ്പാ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- തിരിച്ചറിയൽ രേഖ,മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാന തെളിവ് എന്നിവ നൽകുക.
- രേഖകൾ പരിശോധിച്ച് ബാങ്ക് നിങ്ങളുടെ യോഗ്യത വിലയിരുത്തും.
- വായ്പ അംഗീകാരിച്ചാൽ ഈ ലോൺ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
2025 ലെ എസ്ബിഐ വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ
എസ്ബിഐ എക്സ്പ്രസ് ക്രെഡിറ്റ് പേഴ്സണൽ ലോൺ: 11.45% മുതൽ14.60% വരെ പലിശ ഈടാക്കും.
എസ്‌ബിഐ എക്സ്പ്രസ് എലൈറ്റ് സ്കീം: 11.45% മുതൽ 11.95% വരെ പലിശ ഈടാക്കും
എസ്‌ബിഐ എക്സ്പ്രസ് ഫ്ലെക്സി സ്കീം: 11.70% മുതൽ 14.85% വരെ പലിശയുണ്ട്
പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്പകൾ (പിഎപിഎൽ): 14.10% മുതൽ 14.60% വരെ പലിശ ഈടാക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications