പണത്തിന് ഏതെങ്കിലും തരത്തിലുള്ള അത്യവശ്യമുണ്ടെങ്കിൽ ആദ്യം കയറി ചെല്ലുക ബാങ്കുകളിലേക്കാണ്. ബാങ്ക് ഓഫീസിൽ നേരിട്ട് ചെന്നും ഓൺലൈനായും പേഴ്സണൽ ലോണിനുള്ള അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ എല്ലാ ബാങ്കുകളും വ്യക്തികൾക്ക് പേഴ്സണൽ ലോൺ നൽകാറുണ്ട്. വായ്പ നൽകാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയും പേഴ്സണൽ ലോൺ നൽകാറുണ്ട്. എന്നാൽ പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് ആവശ്യപ്പെടുന്ന യോഗ്യതാ മാനദണ്ഡങ്ങൾ, നിലവിലെ പലിശ നിരക്കുകൾ എന്നിവ അറിയുന്നത് നല്ലതായിരിക്കും. വിശദമായി നോക്കാം.
എസ്ബിഐ പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, ബാങ്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്. വരുമാനം, പ്രായം, തൊഴിൽ , ക്രെഡിറ്റ് സ്കോർ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടാം.

1. പ്രായം 21 നും 58നും ഇടയിൽ ആയിരിക്കണം.
2. അപേക്ഷകന് സ്ഥിരതയുള്ള ജോലിയുണ്ടാകണം.
3. ക്രെഡിറ്റ് ഹിസ്റ്ററി നല്ലതായിരിക്കണം
എസ്ബിഐ വെബ്‌സൈറ്റിൽ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് കൃത്യമായ യോഗ്യതാ മാനദണ്ഡം നൽകിയിട്ടുണ്ട്. അത് പരിശോധിക്കുന്നതും നല്ലതായിരിക്കും.
എങ്ങനെ ഓൺലൈനായി അപേക്ഷ നൽകാം
1. എസ്ബിഐ വെബ്സൈറ്റ് സന്ദർശിക്കുക: എസ്ബിഐ വെബ്സൈറ്റ് പരിശോധിക്കുക. വെബ്സൈറ്റിൽ പേഴ്സൺ ലോൺ എന്ന വിഭാഗം തെരഞ്ഞെടുക്കുക.
2. ലോൺ നിരക്കുകൾ താരതമ്യം ചെയ്യുക : ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് ലഭ്യമായ വിവിധ വായ്പകൾ താരതമ്യം ചെയ്യുക. പലിശ നിരക്കുകൾ, ലോൺ തുകകൾ, തിരിച്ചടവ് കാലാവധി, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കേണ്ടത്. താരതമ്യത്തിലൂടെ ഏറ്റവും അനുയോജ്യമായ പേഴ്സണൺ ലോൺ കണ്ടെത്താൻ സഹായിക്കും.
3. അപേക്ഷാ ഫോം പൂരിപ്പിക്കുക:അനുയോജ്യമായ ലോൺ കണ്ടെത്തിയാൽ, അപ്ലൈ നൌ( Apply Now ) അല്ലെങ്കിൽ ഓൺലൈൻ ആപ്ലിക്കേഷൻ (Online Application) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം ഓൺലൈൻ അപേക്ഷ ഫോം കാണാം. വ്യക്തിഗത വിവരങ്ങൾ, തൊഴിൽ വിശദാംശങ്ങൾ, വരുമാന വിശദാംശങ്ങൾ, ആഗ്രഹിക്കുന്ന ലോൺ തുക എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കുക.
4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക: അപേക്ഷാ ഫോമിനൊപ്പം, അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിന് ചില ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഐഡന്‍റിന്‍റി പ്രൂഫ്, അഡ്രസ് പ്രൂഫ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ തുടങ്ങിയവയാണ് നൽകേണ്ടത്. അത് ആവശ്യമായ ഫോമാറ്റിൽ (പിഡിഎഫ്, ജെപിഇജി) ഫോർമാറ്റിലാണ് നൽകേണ്ടത്.
5. അപേക്ഷ സമർപ്പിക്കുക: ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം, അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. എന്തെങ്കിലും പിശകുകൾ അല്ലെങ്കിൽ ഒഴിവാക്കലുകൾക്കായി രണ്ടുതവണ പരിശോധിക്കുക. നൽകിയ വിവരങ്ങളും ഡോക്യുമെന്‍റുകളും ശരിയാണെങ്കിൽ അപേക്ഷാ ഫോം സമർപ്പിക്കുക.
എസ്ബിഐ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ
1. എസ്ബിഐ എക്സ്പ്രസ് ക്രെഡിറ്റ് വ്യക്തിഗത വായ്പ - 11.05%-14.05%
2. എസ്ബിഐ എക്സ്പ്രസ് എലൈറ്റ് സ്കീം - 11.05%-11.80%
3. എസ്ബിഐ എക്സ്പ്രസ് ഫ്ലെക്സി സ്കീം - 11.30%-14.30%
4. എസ്ബിഐ എക്സ്പ്രസ് ലൈറ്റ് സ്കീം - 12.05%-15.05%
5. എസ്ബിഐ ക്വിക്ക് പേഴ്സണൽ ലോൺ - 11.30%-14.30%
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications