ശമ്പളം വരാറായി, പണം ചോരുന്നത് തടയാൻ 5 വഴികൾ അറിഞ്ഞിരിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭേദപ്പെട്ട മാസ ശമ്പളം ലഭിക്കുന്നൊരാളാണെങ്കിലും പെട്ടന്നൊരു അത്യാവശ്യത്തിന് കയ്യിൽ പണമുണ്ടായെന്ന് വരില്ല. മാസ അവസാനമെത്തുമ്പോഴേക്കും അക്കൗണ്ട് കാലിയാകുന്നവരാണെങ്കിലും പണത്തിന്റെ പോക്കു വരവിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് പലരുടെയും പ്രശ്നം.

പണം കയ്യിലുണ്ടാകുമ്പോൾ ചെലവുകളുടെ എണ്ണം മനസിലാകില്ല. പണം തീർന്ന ശേഷം വിഷമിച്ചിട്ടും കാര്യമില്ല. പിന്നീട് കടം വാങ്ങി ചെലവുകൾ നടത്തേണ്ടതായി വരും. ഇതിന് മാസ തുടക്കം തൊട്ട് വരുമാനത്തിന് മുകളിൽ കൃത്യമായ പ്ലാനിം​ഗ് ആണ് വേണ്ടത്. ഇതിന്റെ പോരായ്മയാണ് പലരും നേരിടുന്നത്. ഇതിന് പരിഹാരമായി എങ്ങനെ അനാവശ്യ ചെലവുകളെ ഒഴിവാക്കാമെന്ന് നോക്കാം.

ബജറ്റ് തയ്യാറാക്കുക

ബജറ്റ് തയ്യാറാക്കുക

പണം എവിടെ പോകുന്നു എന്നു കണ്ടെത്താൻ ചെലവുകളെ വിവിധ വിഭാ​ഗങ്ങളാക്കി തിരിച്ച് മാസ ബജറ്റ് തയ്യാറാക്കണം. ഇതുവഴി അധിക ചെലവുകളെ ഒഴിവാക്കാനും സമ്പാദ്യത്തിലേക്ക് പണം കണ്ടെത്താനും സാധിക്കും. പണം എവിടെ ചെലവാകുന്നു എന്ന് കണ്ടെത്തിയാൽ തന്നെ ജീവിത ചെലവിൽ വിജയമുണ്ടാക്കാൻ സാധിക്കും. ബജറ്റ് തയ്യാറാക്കുമ്പോൾ 50/30/20 റൂൾ ഉപയോ​ഗിക്കാം. ആവശ്യങ്ങൾക്ക് വരുമാനത്തിന്റെ 50 ശതമാനവും ആ​ഗ്രഹങ്ങൾക്ക്് 30 ശതമാനവും 20 ശതമാനം നിക്ഷേപത്തിനും മാറ്റിവെയ്ക്കാം.

Also Read: മാസ ചെലവിന് അനുസരിച്ച് വരുമാനം നേടാം; പണം അക്കൗണ്ടിലെത്തും; അറിഞ്ഞില്ലേ ഈ മ്യൂച്വൽ ഫണ്ട് രീതിAlso Read: മാസ ചെലവിന് അനുസരിച്ച് വരുമാനം നേടാം; പണം അക്കൗണ്ടിലെത്തും; അറിഞ്ഞില്ലേ ഈ മ്യൂച്വൽ ഫണ്ട് രീതി

ആ​ഗ്രഹങ്ങളും ആവശ്യങ്ങളും

ആ​ഗ്രഹങ്ങളും ആവശ്യങ്ങളും

ബജറ്റ് തയ്യാറാക്കുമ്പോള്‍ ആഗ്രഹങ്ങളും ആവശ്യങ്ങളും മുന്നിലുണ്ടാകും. ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ള ബജറ്റാണ് തയ്യാറാക്കേണ്ടത്. ജീവിത ചെലവുകൾക്ക് മുന്‍ഗണന നൽകിയാകണം ബജറ്റ്. ആഗ്രഹങ്ങള്‍ ജീവിതത്തില്‍ അത്യാവശ്യമല്ലെങ്കിലും ജീവിത നിലവാരം ഉയര്‍ത്തും. ആവശ്യങ്ങള്‍ക്ക് തുക മാറ്റിവെച്ച ശേഷമാകണം ആഗ്രഹങ്ങള്‍ക്കായി ചെലവാക്കേണ്ടത്. ഇത് അധിക ചെലവുകളെ തളയ്ക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കാനും സഹായിക്കും.

Also Read: കാത്തിരുന്നാൽ നേട്ടം; 7 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയാകും; നോക്കുന്നോ ഈ എസ്ഐപി നിക്ഷേപംAlso Read: കാത്തിരുന്നാൽ നേട്ടം; 7 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയാകും; നോക്കുന്നോ ഈ എസ്ഐപി നിക്ഷേപം

പണം കവരുന്ന അത്യാവശ്യങ്ങൾ

പണം കവരുന്ന അത്യാവശ്യങ്ങൾ

എമർജൻസി ഫണ്ടായി ഒരു തുക മാസം മാറ്റിവെയ്ക്കുന്നത് എന്തുകൊണ്ടും നല്ല രീതിയാണ്. പെട്ടന്നുള്ള ആശുപത്രി ചെലവുകൾ, വാഹനത്തിന്റെ അറ്റകുറ്റപണി തുടങ്ങിയവയ്ക്ക് വരുമാനത്തിൽ നിന്ന് പണം ചെലവഴിക്കേണ്ടി വന്നാൽ മാസത്തിൽ ബജറ്റ് താളം തെറ്റും. സാധാരണയായി നിക്ഷേപിക്കാനുള്ള തുക ഇത്തരം ചെലവുകളിലേക്ക് മാറ്റേണ്ടി വരും. ഇത് ഒഴിവാക്കാൻ 6 മാസത്തെ ചെലവിന് തുല്യമായ തുക എമർജൻസി ഫണ്ടായി കരുതണം. ഇത് സേവിം​ഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കും.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയാല്‍ ചെലവിന് പരിധിയുണ്ടാകില്ല. ക്രെഡിറ്റ് കാര്‍ഡിന് പ്രത്യേകമായി ലഭിക്കുന്ന ഓഫറുകള്‍ ഉപയോഗപ്പെടുത്തി ആവശ്യമില്ലാത്തവയും വാങ്ങുന്ന സ്ഥിതിയുണ്ടാകാം. ഇത്തരം ചെലവാക്കലുകളുടെ അവസനാം വലിയ തുക ക്രെഡിറ്റ് കാര്‍ഡ് ബില്ലായി അടയ്ക്കനുണ്ടാകും.

ഇവ വൈകുന്നത് വലിയ പിഴ ലഭിക്കാൻ ഇടയാക്കും. വായ്പ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് അടവുകളോ ഉണ്ടെങ്കില്‍ ഇവ കൃത്യസമയത്ത് അടയ്ക്കാണം. ഇതോടൊപ്പം പുതിയ രീതികളായ ചെലവ് രഹതി ഇഎംഐ, ബൈ നൗ പേ ലേറ്റര്‍ രീതികളില്‍ നിന്ന് കഴിവതും മാറി നിൽക്കണം.

അനാവശ്യ നിക്ഷേപം

അനാവശ്യ നിക്ഷേപം

പലരും ഇൻഷൂറൻസിനെ ഒരു നിക്ഷേപമായി കണ്ടിട്ടുണ്ട്. ഇത് എല്ലാ സമയത്തും ശരിയാകണമെന്നില്ല. ഉദാഹരണത്തിന് കുട്ടികളുടെ പേരില്‍ ലെെഫ് ഇൻഷൂറൻസ് പോളിസി എടുക്കുന്നത് തെറ്റായ നിക്ഷേപ രീതിയാണ്. വീട്ടിലെ ചെലവുകൾ വഹിക്കുന്നവരുടെ പേരിലാണ് ഇൻഷൂറൻസ് ആവശ്യമായി വരുന്നത്. രക്ഷിതാക്കളുടെ പേരിൽ ഇൻഷൂറൻസ് എടുക്കുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമായി വിലയിരുത്താം. രക്ഷിതാക്കളുടെ അകാല മരണം ഉണ്ടാകുന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ ചെലവ് നടത്താൻ ഇൻഷൂറൻസ് തുക ഉപകരിക്കും.

Read more about: savings expense
English summary

How TO Avoid Financial Mistakes In Personal Life; Know These 5 Steps

How TO Avoid Financial Mistakes In Personal Life; Know These 5 Steps
Story first published: Tuesday, July 26, 2022, 14:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X