പുതിയ സാമ്പത്തിക വർഷം വരാനിരിക്കെ നികുതി സംബന്ധമായ മുന്നൊരുക്കങ്ങൾ ഓരോരുത്തരും നടത്തേണ്ടതുണ്ട്. നികുതി ബാധകമായ വരുമാനമില്ലാത്തവരാണെങ്കിലും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കിയേക്കാം. ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപം തുടങ്ങിയ വിവിധ നിക്ഷേപങ്ങളിലെ പലിശ നിരക്കിൽ നിന്നും ഡിവിഡന്റിൽ നിന്നും സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കാറുണ്ട്.
എന്നാൽ ഇവ എങ്ങനെ ഒഴിവാക്കാമെന്ന് പലർക്കും അറിവുള്ള കാര്യമല്ല. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചാൽ സ്രോതസിൽ നിന്നുള്ള ഒഴിവാക്കാം.
പലിശ വരുമാനം
ബാങ്ക്, സഹകരണ സൊസൈറ്റി, പോസ്റ്റ് ഓഫീസ് എന്നിവയിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാന ം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ 60 വയസിന് തഴെയുള്ള നിക്ഷേപകരില്‍ നിന്ന ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരം ് 10 ശതാമനം ടിഡിഎസ് ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം 50,000 രൂപയാണെങ്കിലാണ് ടിഡിഎസ് ബാധകമാകുന്നത്.
ഡിവിഡന്റ്
കമ്പനികൾ യോഗ്യരായ ഓഹരി ഉടമകൾക്ക് ലാഭത്തിൽ നിന്നോ, കരുതൽ ശേഖരത്തിൽ നിന്നോ ലാഭ വിഹിതം/ ഡിവിഡന്റ് നൽകാറുണ്ട്. ഡിവിഡന്റ് ലഭിക്കുമ്പോൾ മൊത്തം തുകയിൽ നിന്ന് ടിഡിഎസ് കിഴിച്ചാണ് ലഭിക്കുന്നത്. ലാഭവിഹിതം ആദായനികുതി നിയമത്തിലെ സെക്ഷൻ 194 പ്രകാരം ടിഡിഎസിന് വിധേയമാണ്.
സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമ കൈപ്പറ്റുന്ന ലാഭ വിഹിതം 5,000 രൂപയിൽ കവിയുമ്പോഴാണ് കമ്പനി സ്രോതസ്സിൽ നിന്നുള്ള നികുതി ഈടാക്കേണ്ടത്. കൂടാതെ മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന ലാഭ വിഹിതത്തിന് 194കെ പ്രകാരം നികുതി നൽകേണ്ടതാണ്.
എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
മുകളിൽ പറഞ്ഞ നിശ്ചിത പരിധി കവിഞ്ഞാൽ മാത്രമാണ് സ്രോതസിൽ നിന്നുള്ള നികുതി വരുന്നത്. സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപയിൽ കൂടിയാൽ സാധാരണ നിക്ഷേപകരും 50,000 രൂപയിൽ കൂടിയിൽ മുതിർന്ന പൗരന്മാരും ടിഡിഎസ് നൽകണം. ഡിവിഡന്റ് വരുമാനമാണെങ്കിൽ പ്രായ പരിധി വ്യത്യാസമില്ലാതെ 5,000 രൂപയാണ് സാമ്പത്തിക വർഷത്തിലെ പരിധി. എങ്ങനെ ടിഡിഎസ് ഒഴിവാക്കാമെന്ന് വിശദമായി നോക്കാം.
ഐടിആർ ഫയൽ ചെയ്യാം
മൊത്തം വരുമാനം അടിസ്ഥാന ഇളവ് പരിധി (Basic Exemption Limit) കവിയുന്ന വ്യക്തികളാണെങ്കിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 ലെ പ്രകാരം ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. എന്നാൽ പലിശ വരുമാനം, ഡിവിഡന്റ് എന്നിവ പരിധിയലധികം നേടിയ വ്യക്തിയുടെ ആകെ വരുമാനം സാമ്പത്തിക വർഷത്തിൽ അടിസ്ഥാന ഇളവ് പരിധി കടന്നില്ലെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് ടിഡിഎസ് റീഫണ്ട് ചെയ്യാം.
15ജി, 15 എച്ച് ഫോം സമർപ്പിക്കാം
അടിസ്ഥാന ഇളവ് പരിധിക്കുള്ളിൽ വരുന്ന വ്യക്തികളാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഒഴിവാക്കാനുള്ള മറ്റൊരു മാർഗം 15ജി, 15എച്ച് ഫോമുകൾ സമർപ്പിക്കുകയെന്നതാണ്. നിക്ഷേപകർ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡിവിഡന്റ് നൽകുന്ന കമ്പനിക്കോ മ്യൂച്വൽ ഫണ്ടിനോ ഫോം സമർപ്പിക്കണം.
60 വയസിന് താഴെ പ്രായമുള്ളവർക്ക് 15ജി ഫോമും മുതിർന്ന പൗരന്മാർക്ക് 15എച്ച് ഫോമുമാണ് സമർപ്പിക്കേണ്ടത്. പലിശ വരുമാനത്തിന് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമർപ്പിക്കാം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഫോം സമർപ്പിക്കാൻ ശ്രദ്ധിക്കണം. മാസങ്ങൾ വൈകുന്തോറും അതാതു മാസത്തെ ടിഡിഎസ് ഈടാക്കിയട്ടുണ്ടാകും. ഇവ തിരികെ ലഭിക്കാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുക്കുക
മ്യൂച്വൽ ഫണ്ടുകളിൽ ഡിവിഡന്റ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോഴാണ് ലാഭ വിഹിതം ലഭിക്കുന്നത്. ഇതിന് പകരം ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത്തരം പദ്ധതി വഴി ഡിവിഡന്റിന് ടിഡിഎസ് ഒഴിവാക്കുന്നതോടൊപ്പം ലാഭ വിഹിതം നിക്ഷേപത്തോടൊപ്പം ചേർക്കുന്നു. ഇവിടെ നിക്ഷേപകന് നേരിട്ട് ലാഭ വിഹിതം നൽകാത്തതിനാൽ സ്രോതസിൽ നിന്നുള്ള നികുതി ആവശ്യമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
