ഒരു അത്യാവശ്യത്തിന് പണം വേണ്ടി വന്നാൽ എവിടുന്നെടുത്ത് ചെലവാക്കും. ഇതിനായി അത്യാവശ്യ ഫണ്ട് ഇല്ലാത്തവരാണെങ്കിൽ വായ്പയെ തിരഞ്ഞെടുക്കും. ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തൊരാൾക്ക് പെട്ടന്ന് വരുന്ന ആശുപത്രി ചെലവുകളെ എങ്ങനെ നേരിടും. ഇവിടെയും വായ്പയാണ് ആശ്രയം. ചിലർക്ക് ആവശ്യങ്ങൾ വ്യത്യസ്തമാകും. വീട് വെക്കാനും കാറ് വാങ്ങാനും വിവാഹത്തിനുമായാണ് പലരുടെയും വായ്പകൾ. വായ്പയെടുക്കുമ്പോൾ ആദ്യം മനസിലുണ്ടാവേണ്ടത് അത് പലിശയും ചേർത്ത് തിരിച്ചടക്കാനുള്ളതാണെന്നാണ്. ഇതിന് ഒത്ത വായ്പകളെ തിരഞ്ഞെടുക്കണം. കൃത്യമായി മുടക്കമില്ലാതെ അടക്കാനും പലിശയുടെ ഭാരം കുറച്ചു കൊണ്ടുവരാനും ശ്രമിക്കണം. അല്ലാത്ത പക്ഷം വായ്പകൾ തിരിച്ചടിക്കുന്ന തരത്തിലായി മാറും. ഇതിന് നിന്ന് കൊടുക്കാതെ വായ്പകളെ ക്രമീകരിക്കണം. അല്ലാത്തപക്ഷം കടക്കെണിയിൽപ്പെട്ട് ജീവിതം നകരിക്കുയാകും ഫലം. വായ്പ തിരഞ്ഞെടുക്കുമ്പോഴും അടച്ചു തുടങ്ങുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
ശേഷിയെക്കാള്‍ കൂടുതലുള്ള വായ്പയെടുക്കല്‍
വായ്പയെടുക്കുന്നവര്‍ അത് പലിശയടക്കം തിരിച്ചടക്കാനുള്ളതാണെന്ന ബോധം എല്ലായിപ്പോഴും സൂക്ഷിക്കണം. അതിനനുസരിച്ചായിരിക്കണം വായ്പയെടുക്കേണ്ടത്. ബുദ്ധിമുട്ടില്ലാതെ തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം വായപകൾ തിരഞ്ഞെടുക്കേണ്ടത്. ശമ്പളത്തിന് അനുസരിച്ച് മാസം തിരിച്ചടക്കാന്‍ സാധിക്കുന്ന ശേഷിയില്‍ നിന്നു കൊണ്ട് വായ്പയെടുക്കണം. ഭാവിയിലെ വരുമാനവും വരുമാനത്തില്‍ ഇടിവ് വന്നാലും പിടിച്ചു നില്ക്കാന് സാധിക്കുന്ന സുരക്ഷിത മാര്‍ഗം വേണം കരുതാന്‍. എന്നാല്‍ ഉയര്‍ന്ന തലത്തില്‍ വായ്പയെടുക്കുന്നത് പാപ്പരാകാന്‍ കാരണമാകും.
ലാഭം തരുന്ന വായ്പകൾ
വായ്പയെടുക്കുന്നത് കൊണ്ടുണ്ടാകുന്ന നേട്ടം വായ്പാ ചെലവിനെക്കാള്‍ മുകളില്‍ നില്‍ക്കണം. ഇത്തരത്തിലുള്ള വായ്പകളാണ് സാമ്പത്തിക സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കുക. ഉദാഹരണത്തിന് പ്രൊഫഷണല്‍ കോഴ്സിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നൊരാള്ക്ക് ആ പഠനം കൊണ്ട് മികച്ച ജോലി ലഭിക്കണം. അതായത് വായ്പ അടച്ചു തീര്‍ത്ത ശേഷവും അതില്‍ നിന്ന് ഗുണം ലഭിക്കണം. ഭവന വായ്പയെടുത്ത് വീട് വെയ്ക്കുന്നൊരാള് വാടക ഇനത്തില്‍ ചെലവാക്കിയ തുക സമ്പാദിക്കുന്നത് ഇതിന് ഉദാഹരണമാണ്. ആഡംബരങ്ങള്‍ക്ക് വായ്പയെടുത്താല്‍ ഇതില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് വരുമാനമില്ലാത്തതിനാല്‍ വരുമാനം ഉപയോഗിച്ച് വായ്പ തിരിച്ചടക്കേണ്ടി വരും. ഇത് ചെലവഴിക്കാനുള്ള കഴിവിനെ ബാധിക്കും. ഭാവിയിലുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ കടം വീട്ടാന്‍ സാധിക്കാതെ കടക്കെണിയില്പ്പെടാനും സാധ്യതയുണ്ട്. ഇതുപോലെയാണ് മൂല്യശോഷണമുണ്ടാകുന്ന വസ്തുക്കള്‍ക്കായി വായ്പ തുക ചെലവാക്കുന്നത് ഉണ്ടാക്കുന്ന തിരിച്ചടി. ഉപകരണങ്ങള്‍ ആഡംബര വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് വഴി ജീവിതത്തിലോ ബിസിനസിലെ നേരിട്ട് ഗുണങ്ങളുണ്ടാകില്ലെങ്കിലും വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ വായ്പയുടെ തിരിച്ചടവിനായി ആവശ്യമായി വരുന്നു.
ആദ്യം തീര്ക്കേണ്ടവയ്ക്ക് പ്രാധാന്യം
ഒന്നിലധികം വായ്പയുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണിത്. കയ്യില്‍ ലഭിക്കുന്ന അധിക വരുമാനം ഏത് വായ്പ അടച്ച് തീര്‍ക്കാനായി ഉപയോഗിക്കണമെന്നതിനെ പറ്റി ആദ്യം ധാരണയുണ്ടാക്കണം. ചെലവ് അധികമുള്ള വായ്പയ്ക്ക് ആദ്യ പരിഗണന നല്‍കണം. ഇതിന്റെ മുതൽ അടച്ച് പലിശ ഭാരം കുറയ്ക്കണം. വരുമാനത്തിന്റെ വലിയൊരു ഭാഗം ഈ വായ്പയ്ക്കായി ചെലവാക്കുന്നുണ്ടാകാം. പരിഗണന നല്‍കാതെ വായ്പ തിരിച്ചടച്ച് പോകുന്നത് പലിശ ഭാരം ഇറക്കിവെക്കാനാവാതെ ചുമക്കേണ്ടി വരും.
ജാമ്യക്കാരനാവുക
വായ്പയെടുക്കാതെയും വായ്പയുടെ പേരില്‍ പാപ്പരാകാന്‍ സാമ്പത്തിക അച്ചടക്കമില്ലാത്തവന്റെ വായ്പയ്ക്ക് ജാമ്യം നിന്നാല്‍ മതിയാകും. വായ്പയെടുത്തയാള്‍ വായ്പ തുക ഉപയോഗിച്ച ശേഷം തിരിച്ചടക്കാതെ മുങ്ങിയാല്‍ ജാമ്യക്കാരന് വായ്പയുടെ ബാധ്യത വരും. വായ്പയെടുത്തയാൾക്ക് തിരിച്ചടക്കാൻ സാധിക്കാതെ വരികയും അയാളുടെ വസ്തുക്കൾ ജപ്തി ചെയ്ത് കടം വീട്ടാൻ സാധിക്കാതെ വരികയും ചെയ്താൽ ജാമ്യക്കാരൻ തിരിച്ചടക്കാൻ ബാധ്യസ്ഥനാകും. ഇതിനാൽ ജാമ്യം നിൽക്കുമ്പോൾ വായ്പ തിരിച്ചടവ് ഉറപ്പാക്കുന്നവർക്ക് മാത്രം ജാമ്യക്കാരനാവുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
