ഓഹരി വിപണിയുടെ ഓരോ ചലനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. രാജ്യത്തും ലോകത്തും നടക്കുന്ന ഓരോ ചലനങ്ങളും വിപണിയെ ബാധിക്കാം. ഇതിനാൽ തന്നെ സൂക്ഷ്മമായ നിരീക്ഷണവും പഠനവുമില്ലാതെ നിക്ഷേപിക്കുന്നത് കയ്യിലെ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ വിജയിച്ച നിക്ഷേപകരുടെ തന്ത്രങ്ങൾ പിന്തുടരാം. വിപണിയിൽ വിജയിച്ച ഏതൊരാളെയും പിന്തുടരുമ്പോൾ സൂക്ഷ്മമായ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ തന്ത്രവും വൈവിധ്യവൽക്കരണവും ഇവരുടെ വിജയത്തിൽ പ്രധാനമായി കാണാം.
ഇതോടൊപ്പം നഷ്ടത്തിൽ പിന്തിരിഞ്ഞോടാതെ നഷ്ടം അംഗീകരിച്ച് മുന്നോട്ടോ പോകാനുള്ള മനസും ആവശ്യമാണ്. ഇന്ത്യൻ ഓഹരി വിപണിയെ പഠിച്ചു കൊണ്ടിരിക്കുന്നൊരാളാണെങ്കിൽ ചില വിജയകഥകൾ നിങ്ങളുടെ മനസിനെ പ്രചോദിപ്പിക്കാൻ കെൽപ്പുള്ളവയാണ്. ഇത്തരം കഥകളിതാ.
രാകേഷ് ജുന്‍ജുന്‍വാല
ഇന്ത്യൻ നിക്ഷേപകർ കണ്ണും അടച്ച് പിന്തുടർന്നിരുന്ന നിക്ഷേപകനായിരുന്നു രാകേഷ് ജുൻജുൻവാല. ഇന്ത്യന്‍ വാരന്‍ ബഫറ്റ് എന്നിറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി വിപണി നിക്ഷേപ മൂല്യം 2022 ല്‍ 31,833 കോടി രൂപയാണ്.1985 ല്‍ 5,000 രൂപയില്‍ നിന്നാംരംഭിച്ച ജുന്‍ജുന്‍വാല തുടക്കത്തിൽ ട്രേഡിംഗിലൂടെ നിക്ഷേപിക്കാനുള്ള പണം കണ്ടെത്തിയിരുന്നു.
1986 ലാണ് ജുൻജുൻവാല ആദ്യത്തെ വലിയ നേട്ടം ഉണ്ടാക്കുന്നത്. 43 രൂപയ്ക്ക് വാങ്ങിയ 5000 ടാറ്റ ടീ ഓഹരികള്‍ അദ്ദേഹം മൂന്ന് മാസത്തെ കാത്തിരിപ്പിന്ന് ശേഷം 143 രൂപയിലെത്തിയപ്പോഴാണ് വിറ്റൊഴിലാക്കിയത്. നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് ലാഭം ജുന്‍ജുന്‍വാല നേടി. 5 ലക്ഷം രൂപയാണ് ഈ നിക്ഷേപത്തിലൂടെ ലാഭമായി അദ്ദേഹത്തിന് ലഭിച്ചത്.
RARE എന്ന പേരിൽ കമ്പനി ആരംഭിച്ചാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. നിക്ഷേപത്തിനൊപ്പം പല കമ്പനികളുടയും ഡയറക്ടര്‍ ബോര്‍ഡിലും അദ്ദേഹമുണ്ട. ചെറിയ ചെലവില്‍ വിമാന യാത്ര ഉറപ്പാക്കുന്ന ആകാശ എയറില്‍ 35 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജുന്‍ജുന്‍വാല നടത്തിയത്.
ആകാശ എയറിന്റെ 40 ശതമാനം ഓഹരി അദ്ദേഹത്തിന്റെ കയ്യിലാണ്. ടൈറ്റന്‍, ക്രിസില്‍ ലിമിറ്റഡ്, മെട്രോ ബ്രാന്‍ഡ്സ് ലിമിറ്റഡ്, നസാര ടെക്നോളജീസ്, ലിമിറ്റഡ്, ആപ്ടെക് ലിമിറ്റഡ്, അഗ്രോ ടെക് ഫുഡ്സ് എന്നിവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള പ്രധാന കമ്പനികൾ. 2022 ആഗസ്റ്റ് 14നാണ് ജുൻജുൻവാല മരണപ്പെടുന്നത്.
രാധാകിഷന്‍ ശിവകിഷന്‍ ദമാനി
നിക്ഷേപകനായി തുടങ്ങി ബിസിനസ് സാമ്രജ്യം പടുത്തുയര്‍ത്തിയ വ്യക്തമായാണ് രാധാകിഷന്‍ ശിവകിഷന്‍ ദമാനി. റീട്ടെയില്‍ ശ്രംഖലയായ ഡിമാര്‍ട്ടിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. 1990കളിൽ ഓഹരി വിപണിയിൽ നിന്നുണ്ടാക്കിയ പണമാണ് ഡി മാർട്ട് പോലെയുള്ള ബിസിനസ് സ്ഥാപനത്തിന് പിന്നിൽ. സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറായിരുന്ന അദ്ദേഹം ഇക്കാലത്തെ പ്രസിദ്ധ നിക്ഷേപകനായ ചന്ദ്രകാന്ത സമ്പത്തിനെ പരിചയപ്പെടുന്നതോടെയാണ് ജീവിതത്തിൽ മാറ്റമുണ്ടാകുന്നത്.
ബ്രോക്കറിംഗ് ജോലി ഒഴിവാക്കി നേരിട്ട് നിക്ഷേപം അദ്ദേഹം തുടങ്ങി.
161,356 കോടിയാണ് അദ്ദേഹത്തിന്റെ നിക്ഷേപക മൂല്യം. ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന തന്റെ നിക്ഷേപ സ്ഥാപനത്തിലൂടെയാണ് അദ്ദേഹം തന്റെ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത്.
2022 ല്‍ ലോകത്തെ സമ്പന്നരില്‍ 98ാം സ്ഥാപനത്തായികരുന്നു അദ്ദേഹം
യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ്, ഇന്ത്യ സിമന്റ്സ്, 3 എം ഇന്ത്യ ലിമിറ്റഡ്, ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ലിമിറ്റഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ് തുടങ്ങിയവയാണ് പോർട്ട്ഫോളിയോയിൽ മുന്നിട്ട് നിൽക്കുന്നത്.
വിജയ് കേദിയ
മാര്‍ക്കറ്റ് മാസറ്റര്‍ എന്നറിയപ്പെടുന്ന വിജയ് കേദിയ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപകമാണ്. 19ാം വയസില്‍ നിക്ഷേപകനായെത്തി കേദിയ സെക്യൂരിറ്റിസ് എന്ന പേരില് നികേഷപ സ്ഥാപനം നടത്തുന്നുണ്ട്. 800 കോടിയാണ് അദ്ദേഹ്തിന്റെ ആസ്തി. ഓഹരി വിപണിയുമായി ചേർന്ന് കിടക്കുന്ന കുടുംബത്തിൽ നിന്നാണ് വിജയ് കേദിയ വരുന്നത്. പിതാവിന്റെ മരണത്തോട 19ാം വയസില്‍ ഓഹരി വിപണിയി ബ്രോക്കർ ജോലി അദ്ദേഹം തിരഞ്ഞെടുത്തു. തുടക്കത്തില്‍ ബ്രോക്കറായി ആരംഭിച്ച് കുടുംബ ബിസിനസ് അവസാനിപ്പിച്ചാണ് അദ്ദേഹം ട്രേഡിംഗ് കരിയറിലേക്ക് കടക്കുന്നത്.
1992-93 കാലത്ത് അദ്ദേഹം എസിസി ഓഹരികള്‍ 300 രൂപയ്ക്ക് വാങ്ങി 3000 രൂപയ്ക്കാണ് വില്പന നടത്തിയത്. ഈ ലാഭം കൊണ്ടാണ് അദ്ദേഹം മുംബൈയിൽ ആദ്യമായി സ്വന്തം വീട് വാങ്ങുന്നത്.
2004-05 കാലത്ത് നിക്ഷേപിച്ച അതുല്‍ ഓട്ടോ, എജീസ് ലോജിസ്റ്റിക്‌സ്, സെറാ സാനിറ്ററി വെയര്‍ എന്നീ മള്‍ട്ടി ബാഗര്‍ സ്‌റ്റോക്കുകള്‍ അദ്ദേഹത്തിന് 10 വർഷം കൊണ്ട് 1000 ശതമാത്തിലധികം നേട്ടം നല്‍കി. തേജസ് നെറ്റ്‍വര്ക്ക്, വൈഭവ് ഗ്ലോബല്‍, എല്‌കോണ്‍ എന്‍ജിനിയറിംഗ് കമ്പനി, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റീസോര്‍ട്ട് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ
ഡോളി ഖന്ന
രാജീവ് ഖന്നയ്ക്കൊപ്പം കേള്‍ക്കുന്ന പേര് ഡോളി ഖന്ന. ചെന്നൈയിൽ നിന്നുള്ള നിക്ഷേപ ദമ്പതികളുടെ കഥയും പ്രചോദനപരമാണ്. 1995-ല്‍ 'ക്വാലിറ്റി മില്‍ക്ക് ഫുഡ്‌സ്' എന്ന കുടുംബ ബിസിനസ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് വിറ്റാണ് ആദ്യ കാലത്ത് മൂലധനം സ്വരൂപിച്ചത്. പിന്നീട് ദമ്പതികൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മെഗാ മൾട്ടി ബാഗർ ഓഹരികളെ കണ്ടെത്തുന്ന കഴിവാണ് ഇവരുടെ പ്രത്യേകത. 2014 ല്‍ 197.30 രൂപയ്ക്ക് വാങ്ങിയ നില്‍കമല്‍ മൂന്ന് വർഷത്തിനിപ്പുറം 2017 മാർച്ചിൽ 1,966 രൂപയിലേക്കാണ് കുതിച്ചെത്തിയത്. മൂന്ന് വർഷം കൊണ്ട് 10 മടങ്ങാണ് നേട്ടം. അവന്തി ഫീഡ്സ്, നില്‍കമല്‍, റെയിന്‍ ഇന്‍ഡസ്ട്രി, എംകെ ഗ്ലോബല്‍, സ്റ്റെര്‍ലിംഗ് ടൂള്‍സ്, തിരുമലൈ കെമിക്കല്‍സ്, ഏഷ്യന്‍ ഗ്രാനിറ്റോ എന്നിവ ഡോളിഖന്നയുടെ പോര്‍ട്ട്ഫോളിയോയിലെ മൾട്ടിബാഗർ സ്റ്റോക്കുകളാണ്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications