സ്വന്തമായൊരു വീട്, കാർ എന്നിങ്ങനെയാണ് സാധാരണക്കാരന്റെ ജീവിതത്തിലെ വലിയ വാങ്ങൽ തീരുമാനങ്ങൾ. സ്വന്തമായൊരു വീടുവെച്ചാൽ കുടുംബമൊത്തുള്ള യാത്രയ്ക്കൊരു കാർ എന്ന സ്വപ്നങ്ങളെ പിന്തുടരുന്നവരാകും ഭൂരിഭാഗവും. വാഹന വായ്പകളുടെ സഹായത്തോടെ വിലകൂടിയ കാറുകളും ഇന്ന് താങ്ങാനാവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. എന്നിരുന്നാലും വാഹനം എന്നത് ഒരു മൂല്യത്തകർച്ചയുള്ള ആസ്തിയായതിനാൽ വരുമാനവും ബാധ്യതയും അടിസ്ഥാനമാക്കിയുള്ളൊരു ബജറ്റ് അടിസ്ഥാനമാക്കി വാഹനം തിരഞ്ഞെടുക്കുന്നതാകും സാമ്പത്തികമായി അനുകൂലമാകുന്നത്. എങ്ങനെ ബജറ്റിന് ചേരുന്ന തരത്തിൽ കാർ സ്വന്തമാക്കാം എന്ന് നോക്കാം.
2 നിയമങ്ങൾ
ബജറ്റിന് അനുസരിച്ച് കാർ വാങ്ങാൻ സഹായിക്കുന്ന 2 സാമ്പത്തിക നിയമങ്ങളാണുള്ളത്. ആദ്യത്തേത്, വാർഷിക വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ ഒരു കാറിനായി ചെലവഴിക്കരുത് എന്നതാണ്. അതായത് വാർഷിക വരുമാനം 10 ലക്ഷം രൂപയാണെങ്കിൽ വാഹനത്തിന്റെ ബജറ്റ് ഏകദേശം 5 ലക്ഷം രൂപയിൽ ഒതുങ്ങണം. 6 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തിക്ക് 3 ലക്ഷത്തോളം കാറിനായി ചെലവാക്കാം. ഷോറൂം വിലയ്ക്ക് പകരം കാറിന്റെ ഓൺ-റോഡ് വിലയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ് തയ്യാറാക്കണം.

20/4/10 റൂൾ
കാർ വാങ്ങാനായി വായ്പയിലേക്ക് പോകുമ്പോൾ ബജറ്റ് തീരുമാനിക്കാൻ 20/4/10 റൂൾ ഓഫ് തമ്പ് സഹായിക്കും. 20/4/10 റൂൾ പ്രകാരം വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 20 ശതമാനമെങ്കിലും ഡൗൺ പെയ്മെന്റ് നൽകണം. വായ്പ കാലാവധി പരമാവധി നാല് വർഷത്തേക്കായിരിക്കണം. അതോടൊപ്പം ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടുതലാകാനും പാടില്ല. ഈ റൂൾ ഉപയോഗിച്ച് വായ്പയിലേക്ക് കടക്കുമ്പോൾ മറ്റു ചെലവുകളെ ബാധിക്കാത്ത തരത്തിൽ കാറിന്റെ വായ്പ ക്രമീകരിക്കാം.
12 ലക്ഷം വാർഷിക വരുമാനമുള്ള, 6 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ തീരുമാനിക്കുന്നൊരാൾ ഡൗൺ പേയ്‌മെന്റായി 1.2 ലക്ഷം രൂപ ചെലവാക്കണം. ഇഎംഐക്ക് വേണ്ടി ഏകദേശം 10,000 രൂപ ചെലവാക്കാം. ഇവിടെ ഡൗൺ പേയ്മെന്റ് കിഴിച്ച് നാല് വർഷത്തേക്ക് 4.8 ലക്ഷം രൂപ വായ്പയെടുക്കേണ്ടതുണ്ട്.
8 ശതമാനം പലിശ നിരക്കിൽ നാല് വർഷത്തേക്ക് 4.8 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 11,718 രൂപ ഇഎംഐ ആയി വരും. വായ്പ ലഭ്യമാണെന്നതിനാൽ ബജറ്റ് നീട്ടുന്നതിന് പകരം താങ്ങാനാവുന്ന വിലയെ അടിസ്ഥാനമാക്കി ചെലവഴിക്കുക എന്നതാണ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.
മറ്റു വഴികൾ ഇങ്ങനെ
20/4/10 റൂൾ അതുപോലെ പ്രയോഗിക്കുന്നതിന് പകരം സ്വന്തം സാമ്പത്തിക സ്ഥിതി അനുസരിച്ച് ബജറ്റിൽ കാർ വാങ്ങാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. ശമ്പള വർധനവോ ബോണസോ അധിക വരുമാനമോ വഴി ഉയർന്ന ഇഎംഐ അടയക്കാനോ ഡൗൺ പേയ്മെന്റ് ഉയർത്താനോ സാധിക്കുമെങ്കിൽ ഇത് പ്രയോജനപ്പെടുത്താം. അതോടൊപ്പം വില കുറഞ്ഞ വാഹനം തിരഞ്ഞെടുക്കുകയും ചെയ്യാം.
ഡൗൺ പേയ്‌മെന്റ് വർധിപ്പിക്കാൻ സാധിക്കുന്നവർക്ക് 20 ശതമാനത്തിന് പകരം വാഹന വിലയുടെ മൂന്നിലൊന്ന് ഡൗൺ പേയ്‌മെന്റായി നൽകാം. 6 ലക്ഷത്തിന്റെ കാറിന് 1.2 ലക്ഷത്തിന് പകരം 2 ലക്ഷം രൂപ ഡൗൺ പേയ്മെന്റ് നൽകാം.
6 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങുന്നതിന് പകരം 5 ലക്ഷം രൂപ വിലയുള്ള കാർ തിരഞ്ഞെടുത്താൽ 20 ശതമാനം ഡൗൺ പേയ്‌മെന്റ് ഒരു ലക്ഷം രൂപയി കുറയും. 4 ലക്ഷം രൂപ വായ്പയ്ക്ക് ഇഎംഐയായി 9,765 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. മുൻഗണന അനുസരിച്ച്, പുതിയതിന് പകരം സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതും ചെലവ് കുറയ്ക്കാൻ ഉപകരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
