ആധാർ കാർഡ് രാജ്യത്തെ ഏറ്റവും വലിയ രേഖയാണ്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ എല്ലാ ഇന്ത്യക്കാർക്കും ഈ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ മുതൽ ആധാർ കാർഡുടമകളാവും. ഈ രേഖക്ക് അപേക്ഷിക്കുമ്പോൾ പല തരത്തിലുള്ള തെറ്റുകൾ സംഭവിക്കാം. അത് പിന്നീട് തിരുത്താനും സാധിക്കും.
നിങ്ങളുടെ പേര്, മേൽവിലാസം, ജനനത്തീയതി, ഫോട്ടോ, തുടങ്ങിയ നിർണായക വിവരങ്ങളാണ് ഈ രേഖയിൽ അടങ്ങിയിരിക്കുന്നത്. പലപ്പോഴും മേൽവിലാസത്തിലെ മാറ്റം, പേരിലെ തെറ്റുകൾ എന്നിവയെല്ലാം സംഭവിക്കുന്നു. ഇവ ലളിതമായി ഓൺലൈൻ വഴി തിരുത്താനും സാധിക്കും. ആധാറിലെ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ അത് പല തരത്തിലുള്ള പിശകുകൾക്ക് വഴിയൊരുക്കും.
അതിനാൽ തന്നെ ആധാർ വിവരങ്ങൾ അപ് ടു ഡേറ്റായിരിക്കണം. വിവരങ്ങൾ എപ്പോഴും കൃത്യമായി നിലനിർത്തുന്നത് എന്തിനാണെന്ന് അറിയാം;
സുപ്രധാന രേഖ: ആധാർ കാർഡ് തിരിച്ചറിയൽ രേഖയാണ്. അത് നിങ്ങളുടെ മേൽവിലാസത്തിൻ്റെ തെളിവായും കണക്കാക്കാം. നിങ്ങളുടെ വിവരങ്ങൾ ശരിയായി അപ്‌ഡേറ്റ് ചെയ്യുന്നത് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സഹായിക്കുന്നു.
ലളിതമാക്കിയ സ്ഥിരീകരണം: ബാങ്കിംഗ്, മൊബൈൽ കണക്ഷനുകൾ, സബ്സിഡികൾ തുടങ്ങിയ സേവനങ്ങൾക്ക് ലളിതമായ രീതിയിൽ തന്നെ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുന്നു. ഇത് ഈ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.
സുരക്ഷിതത്വം: നിങ്ങളുടെ ആധാർ വിവരങ്ങൾ പതിവായി പുതുക്കുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിന് സഹായകരമാവുന്നു. അതിനാൽ തന്നെ ഐഡൻ്റിൻ്റി മോഷണം ചെയ്യുന്നത് തടയാനും സാധിക്കുന്നു.

ആധാർ വിവരങ്ങൾ എങ്ങനെ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം
- ആദ്യം ഔദ്യോഗിക യുഐഡിഎഐ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ആധാർ അപ്‌ഡേറ്റ് എന്ന വിഭാഗം തുറക്കുക.
- അവിടെ നിങ്ങൾക്ക് അയച്ച ഒടിപി നൽകി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ഇനി നിങ്ങളുടെ ആധാർ വിവരങ്ങളിൽ ഓൺലൈനായി എന്തെല്ലാം വിവരങ്ങൾ മാറ്റം വരുത്താനുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് തിരഞ്ഞെടുക്കാം.
- അതിനു ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഉദാഹരണത്തിന്, നിങ്ങളുടെ പേരിൽ അക്ഷരത്തെറ്റുണ്ടെങ്കിൽ അത് തിരുത്തി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.
5 വർഷത്തേക്ക് പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം നേടാം: എൽഐസിയുടെ കിടിലൻ സ്കീം
- ഈ ഘട്ടത്തിൽ നിങ്ങൾക്ക് തിരുത്തേണ്ട വിവരങ്ങൾ ശ്രദ്ധാപൂർവ്വം ടൈപ്പ് ചെയ്യുക.
- നിങ്ങളുടെ പേരിൽ മാറ്റം വരുത്തുണ്ടെങ്കിൽ അതിന് ഒരു തെളിവ് രേഖയും സമർപ്പിക്കുക. തിരുത്തിയ വിവരം ശരിയാണോ എന്നുറപ്പിക്കാൻ വേണ്ടിയാണിത്.
- വിവരങ്ങളെല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ അത് സബ്മിറ്റ് ചെയ്യുന്നതിനു മുന്നേ ഒരു തവണ കൂടെ വായിച്ച് എല്ലാം ഉറപ്പു വരുത്തുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ ആധാർ കാർഡ് ഓരോ 10 വർഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യുന്നതും പ്രധാനമാണ്. മുകളിൽ അപ്ഡേറ്റ് ചെയ്ത പോലെ എല്ലാ വിവരങ്ങളും പ്രത്യേകിച്ച് ഫോട്ടോ, വിരളടയാളം, ഐറിസ് സ്കാൻ എന്നിവയെല്ലാം അപ്ഡേറ്റ് ചെയ്യേണ്ടി വരും. അതിന് നിങ്ങൾ നേരിട്ട് ആധാർ സേവാ കേന്ദ്രത്തിൽ തന്നെ പോവേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications