സ്വന്തം ശമ്പളവും ചെലവുകളും കിഴിച്ച് എങ്ങനെ നല്ലൊരു സമ്പാദ്യം ഉണ്ടാക്കും എന്നതിനെ പറ്റി എത്തുംപിടിയും കിട്ടാത്തവരാകും പലരും. എന്നാൽ ശമ്പളത്തിന്റെ ചെറിയൊരു ഭാഗം സ്ഥിരമായി നീക്കിവെയ്ക്കുന്നവർക്ക് വിരമിക്കൽ സമയത്തേക്ക് കോടികൾ സമ്പാദിക്കാനാകും.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ആരോഗ്യ ചെലവുകൾ എന്നിവയ്ക്ക് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന തുക എന്ന തരത്തിൽ പ്രയോജനപ്പെടുകയും ചെയ്യും. അതിശയകരമായി തോന്നുമെങ്കിലും ശമ്പളക്കാരനായ വ്യക്തിക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട (ഇപിഎഫ്) സ്കീം വഴി ഈ നേട്ടം എളുപ്പത്തിൽ സ്വന്തമാക്കാം.
സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ കാലത്തേക്കുള്ള പണം കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം വഴി നല്ലൊരു തുക ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സമ്പാദിക്കാന്‍ സാധിക്കും. ഇതിന്റെ വിശദാംശങ്ങളും കണക്ക് കൂട്ടലുകളുമാണ് ഈ ലേഖനത്തിൽ.
ഇപിഎഫ്
തൊഴിലാളികൾക്ക് വിരമിക്കൽ കാല നിധി ഉണ്ടാക്കാനുള്ള മികച്ച അവസരമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം മാസത്തില്‍ ഇപിഎഫ് വിഹിതമായി തൊഴിലാളി അടയ്ക്കണം. ഇതേ തുക തൊഴിലുടമയും ജീവനക്കാരന്റെ പേരില്‍ ഇപിഎഫ് വിഹിതമായി നല്‍കണം.

തുക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം തുക എംപ്ലോയീസ് പെന്ഷന് അക്കൗണ്ടിലേക്ക് മാറ്റും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക.
പലിശ നിരക്ക്
നിലവില്‍ 8.15ശതമാനമാണ് പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
കാല്‍ക്കുലേറ്റര്‍
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് മാസത്തില്‍ 36,000 രൂപ വാങ്ങിക്കുന്ന 27 വയസുള്ള വ്യക്തി മാസത്തില്‍ 12 ശതമാനമാണ് ഇപിഎഫ് വിഹിതമായി നിക്ഷേപിക്കേണ്ടത്. 4,320 രൂപ വരുമിത്. ശമ്പളത്തില്‍ വര്‍ഷത്തില്‍ 5 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിച്ചാല്‍ 8.1 ശതമാനം പലിശ പ്രകാരം വിരമിക്കുമ്പോള്‍ 2,40,52,036 രൂപ ലഭിക്കും.
32-ാം വയസില്‍ 40,000 രൂപ ശമ്പളത്തിന് ജോലിയില്‍ പ്രവേശിച്ചൊരാള് മാസത്തില്‍ അടയ്ക്കേണ്ട വിഹിതം 4800 രൂപയാണ്. ശമ്പളത്തില്‍ 5 ശതമാനം വാര്‍ഷിക വര്‍ധനവ് പ്രതീക്ഷിച്ചാല്‍ വിരമിക്കുമ്പോള്‍ 1,62,23,990 രൂപ ലഭിക്കും.
21ാം വയസില്‍ അടിസ്ഥാന ശമ്പളം 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്ക്കേണ്ടി വരിക. ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും.
8,000 രൂപ മാസത്തില്‍ ഇപിഎഫിലേക്ക് മാറ്റുന്നൊരാള്‍ക്ക് 1.19 കോടി രൂപ ലഭിക്കും. ഇപിഎഫ് വിഹിതം 10,000 രൂപയായാല്‍ 1.5 കോടിയും 15,000 രൂപയായാല്‍ 2.24 കോടി രൂപയും ലഭിക്കും.
1 കോടിയെത്താൻ ശ്രദ്ധിക്കേണ്ടത്
ഇപിഎഫ് നിക്ഷേപം അത്യാവശ്യ ഘട്ടങ്ങളിൽ കാരണ സഹിതം അപേക്ഷ നൽകിയാൽ പിൻവലിക്കാൻ സാധിക്കും. 5 വർഷം പൂർത്തിയായാൽ പിൻവലിക്കാം. രോഗാവസ്ഥയിലോ, വീട് നിർമാണ ഘട്ടത്തിലോ നിശ്ചിത ശതമാനം പണം പിൻവലിക്കാം. വിരമിക്കൽ കാലത്ത് 1 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നൊരാൾക്ക് ഇപിഎഫ് അക്കൗണ്ടിലെ പണം കാലാവധിക്ക് മുൻപ് ഭാഗികമായി പിന്വലിക്കുകാൻ പാടില്ല.
മാസത്തില്‍ ഇപിഎഫ് അക്കൗണ്ട് പരിശോധിക്കുകയും തൊഴിലുടമ കൃത്യമായ വിഹിതം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. തൊഴിലുടമ ഇപിഎഫ് വിഹിതം അടയ്ക്കുന്നില്ലെങ്കില്‍ ഇതിനെതിരെ നടപടി കൈകൊള്ളാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
