ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കും മുന്‍പ് എങ്ങനെ ഒരു കമ്പനിയെ പഠിക്കാം; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങളിതാ

മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ കമ്പനികളുടെ വാർത്ത കേൾക്കാറില്ല. എങ്ങനെ ഈ നേട്ടം സ്വന്തമാക്കും എന്നതിനുള്ള ഉത്തരം ദീർഘകാല നിക്ഷേപമാണ്. ഇതിൽ തന്നെ ഫണ്ടമെന്റലി മികച്ച നിലവാരമുള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നവർക്കാണ് ഈ നേട്ട സാധ്യതയുള്ളത്. ഒരു കമ്പനിയുടെ സാമ്പത്തിക, ബിസിനസ് ആരോഗ്യം മനസിലാക്കാന്‍ കമ്പനിയുടെ ഫണ്ടമെന്റല്‍ അനാലിസിസ് (അടിസ്ഥാന വിശകലനം) നടത്തേണ്ടതുണ്ട്. ദീര്‍ഘകാല നിക്ഷേപം നടത്തുന്നൊരാളാണെങ്കില്‍ കമ്പനിയെ പഠിച്ച ശേഷം മാത്രമെ നിക്ഷേപിക്കാവൂ.

ഇന്‍ട്രാ ഡേ

വിപണിയില്‍ ഇന്‍ട്രാ ഡേ, ഹ്രസ്വകാല നിക്ഷേപകർക്ക ടെക്‌നിക്കല്‍ അനാലിസിസ് ഗുണം ചെയ്യുന്നത് പോലെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് സഹായകമാകുന്നത് ഫണ്ടമെന്റല്‍ അനാലിസിസാണ്. ദീര്‍ഘകാല നിക്ഷേപത്തിനായി നല്ല ഓഹരി തിരഞ്ഞെടുക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടതുണ്ട്. വിപണിയില്‍ ഓഹരിയുടെ അടിസ്ഥാന വിശകലനത്തിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ചുവടെ നോക്കാം. 

സാമ്പത്തിക അനുപാതങ്ങള്‍

സാമ്പത്തിക അനുപാതങ്ങള്‍

വിപണിയില്‍ ലിസ്റ്റ് ചെയ്ത 5,500 ലധികം കമ്പനികളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വായിച്ച് കമ്പനികള്‍ തിരഞ്ഞെടുക്കാന്‍ ഇതിനായി ദീർഘനാൾ ആവശ്യം വരും. പകരം സാമ്പത്തിക അനുപാതങ്ങള്‍ അടിസ്ഥാനപ്പെടുത്തി കമ്പനികള്‍ പട്ടികപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി പ്രൈസ് ടു ഇക്വിറ്റി റേഷ്യോ(PE), പ്രൈസ് ടു ബുക്ക് വാല്യു (PBV) റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE), കറന്റ് റേഷ്യോ, ഡിവിഡന്റ് യീല്‍ഡ് തുടങ്ങിയ അനുപാതങ്ങൾ പരിശോധിക്കണം.

പ്രതിയോഹരി വരുമാനം

കമ്പനിയുടെ പ്രതിയോഹരി വരുമാനം (EPS) അവസാന 3-5 വര്‍ഷങ്ങളില്‍ വര്‍ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. ഇന്‍ഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികളാണ് മികച്ചവ. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 15 ശതമാനത്തില്‍ കൂടുതലായിരിക്കണം. ഡെബ്റ്റ് ടു ഇക്വിറ്റി 0.5 ശതമാനവും കറന്റ് റേഷ്യോ 1 മടങ്ങുമുള്ള കമ്പനികള്‍ മികച്ചവയായി കണക്കാക്കാം. 

കമ്പനിയെ പറ്റി അറിയുക

കമ്പനിയെ പറ്റി അറിയുക

മുകളില്‍ നല്‍കിയ റേഷ്യോ അടിസ്ഥാനമാക്കി കമ്പനികള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയെ പറ്റിയുള്ള അന്വേഷണമാണ് അടുത്തത്. കമ്പനിയെ പറ്റിയുള്ള കൂടുതല്‍ അന്വേഷണങ്ങളില്‍ നിന്ന് മാത്രമെ കമ്പനിയുടെ പ്രകടനം മികച്ചതാണോ, ഭാവിയിലേക്കുള്ള കമ്പനിയുടെ തീരുമാനങ്ങള്‍ വളർച്ച സാധ്യതയുള്ളതാണോ എന്നറിയാൻ സാധിക്കുകയുള്ളൂ സമാന വിഭാഗത്തിലുള്ള കമ്പനികളുമായി താരതമ്യം ചെയ്യാനും കമ്പനിയെ അറിയണം.  

എന്താണ് കന്നിയുടെ ഉത്പ്പന്നം/ സേവനങ്ങള്‍, കമ്പനിയുടെ പ്രമോട്ടര്‍മാരെ പറ്റിയുള്ള വിവിരങ്ങള്‍, മാനേജ്‌മെന്റ്‌, സമാനം വിഭാദത്തിലെ കമ്പനികള്‍ എന്നിവ അറിയണം. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങൾ ലഭിക്കും. ഇവ തൃപ്തികരമാല്ലെങ്കിൽ കമ്പനി ഉപേക്ഷിക്കണം. അനുയോജ്യമാണെങ്കില്‍ മുന്നോട്ട് പോകാം. 

സാമ്പത്തിക കാര്യങ്ങള്‍ അറിയാം

സാമ്പത്തിക കാര്യങ്ങള്‍ അറിയാം

കമ്പനി മികച്ചതാണെന്ന ബോധ്യമുണ്ടായെങ്കില്‍ അടുത്തത് കമ്പനിയുടെ ബാലന്‍സ് ഷീറ്റ്, പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട്, ക്യാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റ് എന്നിവ പരിശോധിക്കാം. ഇവയില്‍ വരുമാനം/ സെയില്‍സ്, അറ്റാദായം എന്നിവ പരിശോധിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഇവയുടെ മാര്‍ജിന്‍ വര്‍ധിക്കുകയാണെങ്കില്‍ മികച്ച കമ്പനികളായി കണക്കാക്കാം. ഓപ്പറേറ്റിംഗ് കോസ്റ്റ്, ആസ്തികൾ, ബാധ്യത എന്നിവ അറിഞ്ഞുവെയ്ക്കാം.

കടം അറിയാം

കടം അറിയാം

ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുൻ പരിശോധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കമ്പനിയിലെ മൊത്തം വായ്പകൾ. വലിയ കട ബാധ്യത പേറുന്ന കമ്പനികൾ മികച്ച വളർച്ച കാണിക്കില്ല. കടം തിരിച്ചടയ്ക്കാനും മുൻപ് വാങ്ങിയ വായ്പയ്ക്ക് പലിശയും കമ്പനി കണ്ടത്തേണ്ടതുണ്ട്. ചുരുക്കത്തില്‍, വലിയ കടബാധ്യതയുള്ള കമ്പനികള്‍ ഒഴിവാക്കണം.

ഡെബ്റ്റ് ഇക്വിറ്റി അനുപാതം ഒന്നില്‍ താഴെയുള്ള കമ്പനികളില്‍ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞു കൊണ്ടിരിക്കുന്ന ലാഭം/ മാർജിൻ, കുറഞ്ഞ ലിക്വിഡിറ്റി, പണയത്തിലുള്ള ഓഹരികൾ എന്നിവ കമ്പനിയെ സംബന്ധിച്ച മോശം സൂചനകളാണ്.

സമാന കമ്പനികളെ അറിയുക

സമാന കമ്പനികളെ അറിയുക

നിക്ഷേപിക്കാന്‍ തിരഞ്ഞെടുത്ത കമ്പനിയുടെ സമാന മേഖലയിലുള്ള കമ്പനികളെ കൂടി അറിഞ്ഞിരിക്കുന്നത് നല്ലത്. എന്തുകൊണ്ട് എതിരാളികള്‍ നിക്ഷേപിക്കാതെ ഈ കമ്പനി തിരഞ്ഞെടുത്തൂ എന്നുള്ള ചോദ്യത്തിന് ഉത്തരം ഇതിലൂടെ ലഭിക്കും. യുണീക് സെല്ലിംഗ് പോയിന്റ്, കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങള്‍, ബ്രാന്‍ഡ് വാല്യു, ഭാവി സാധ്യതകള്‍ എന്നിവ കമ്പനികൾ തമ്മിൽ വ്യത്യാസപ്പെടാം. ഭാവി സാധ്യതകൾ വിശകലനം ചെയ്യുക

കമ്പനിയുടെ ഭാവി സാധ്യതകള്‍

അടിസ്ഥാനമാക്കിയുള്ള നിക്ഷേപമാണ് വേണ്ടത്. നിക്ഷേപകര്‍ക്ക് ഭാവിയില്‍ തങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് എത്രമാത്രം വരുമാനം ലഭിക്കുമെന്നതിന് പ്രധാന്യം നൽകും ഇതിനാല്‍ എല്ലായ്‌പ്പോഴും ശക്തമായ ഭാവി സാധ്യതകളുള്ള കമ്പനിയില്‍ മാത്രം നിക്ഷേപിക്കുക.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X