2023-24 അസസ്മെന്റ് വര്‍ഷത്തിലെ (2022-23 സാമ്പത്തിക വര്‍ഷം) വ്യക്തിഗത ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചതാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് തുടക്കകാരായവര്ക്ക് അല്പം ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. അതിനാല്‍ ആദ്യമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
നികുതി ബാധക വരുമാനം
വ്യക്തിഗത നികുതിദായകര്‍ നികുതി ബാധക വരുമാനം എത്രയാണെന്ന് അറിയണം.
മൊത്തവരുമാനത്തില്‍ നിന്ന് അനുവദനീയമായ ചെലവുകളും നികുതി കിഴിവുകള്‍ക്കും ശേഷം ലഭിക്കുന്ന വരുമാനമാണ് ഒരു വ്യക്തിയുടെ നികുതി വിധേയമായ വരുമാനം.
നികുതി വ്യവസ്ഥ
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പുതിയ നികുതി വ്യവസ്ഥയോ പഴയ വ്യവസ്ഥയോ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നികുതിദായകനെ സംബന്ധിച്ചുള്ള സംശയാണ്. പുതിയ നികുതി വ്യവസ്ഥയുടെ നേട്ടം കുറഞ്ഞ നികുതി നിരക്കുകള്‍ നല്കുന്നു എന്നതാണ്. എന്നാല്‍ പഴയ നികുതി വ്യവസ്ഥയില്‍ മാത്രമെ നികുതിദായകര്‍ക്ക് കിഴിവുകളും ഇളവുകളും അടക്കമുള്ള നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കുന്നുള്ളൂ.

ഫോം 16
ഫോം 16 എന്നത് ശമ്പളക്കാരായ നികുതിദായകര്‍ക്ക് കമ്പനി നല്കുന്ന ടിഡിഎസ് സര്‍ട്ടിഫിക്കറ്റാണ്. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോം 16 ല്‍ ഉള്‍കൊള്ളും. ഇതിലെ വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തും. ശമ്പളത്തില്‍ നിന്ന് ക്ലെയിം ചെയ്ത ഇളവുകള്‍, ആകെ ശമ്പളം എന്നിവ ഫോം 16 ല്‍ ഉള്‍പ്പെടും.
ആദായ നികുതി റിട്ടേണ്‍ അവസാന തീയതി
വ്യക്തിഗത നികുതിദായകര്‍ അസസ്മെന്റ് വര്‍ഷത്തിലെ ജൂലായ് 31നകം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പിന്നീട് പിഴയോടെ വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാം. ഇതിന് ഡിസംബര്‍ 31 വരെ സമയമുണ്ട്.
26എഎസ്
എല്ലാ വരുമാനത്തെയും പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന രേഖയാണ് 26എഎസ്. ഫോം 16 ലെ വിശദാംശങ്ങള്‍ 26എഎസില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യണം. ആദായ നികുതി പോര്‍ട്ടലില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ആവശ്യമായ രേഖകള്‍
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോം 16, ഇന്‍ഷൂറന്‍സ് പ്രീമിയം വിവരങ്ങള്‍, പാന്‍ കാര്‍ഡ്, ഭവന വയ്പ പലിശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ വിവരങ്ങള്‍ എന്നിവ ആവശ്യമാണ്.
വാര്‍ഷിക വിവര സ്റ്റേറ്റ്മെന്റ്
ഒരു സാമ്പത്തിക വര്‍ഷത്തിലെ നികുതിദായകന്റെ സമഗ്രമായി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന രേഖയാണ് വാര്‍ഷിക വിവര സ്റ്റേറ്റ്മെന്റ്. പലിശ വരുമാനം, ലാഭവിഹിതം, ഓഹരി കൈമാറ്റം, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, വിദേശ ഇടപാട് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. വാര്‍ഷിക വിവര സ്റ്റേറ്റ്മെന്റിന്റെ വിവരങ്ങള്‍ ആദായ നികുതി ഫോമില്‍ ഓട്ടോമേറ്റിക്കായി ഫില്‍ ചെയ്യും.
ആദായ നികുതി ഫോമുകള്‍
നികുതിദായകന് നാല് വ്യത്യസ്ത ആദായ നികുതി ഫോമുകള്‍ ഉപയോഗിക്കാം. ഐടിആര്‍ ഫോം1 ശമ്പളക്കാരായാ നികുതിദായകര്‍ക്കാണ്. ഒരു വസ്തുവുള്ള, ശമ്പള വരുമാനവും, പലിശ, ഡിവിഡന്റ് വരുമാനവും മാത്രമുള്ള നികുതിദായകര്‍ക്ക് ഫോം1 ഉപയോഗിക്കാം. ആകെ വരുമാനം 50 ലക്ഷംകടക്കാന് പാടില്ല. ബിസിനസ് വരുമാനമില്ലാത്ത ഹിന്ദു അഭിവക്ത കുടുംബത്തിനും വ്യക്തിഗത നികുതിദായകര്‍ക്കും ഫോം2 ഉപയോഗിക്കാം. ഫോം3, ഫോം4 എന്നിവയും വ്യക്തിഗത നികുതിദായകരുടെ വരുമാന സ്രോതസ് അനുസരിച്ച് ഉപയോഗിക്കാം.
ആദായ നികുതി റിട്ടേണ്‍ വെരിഫൈ ചെയ്യാം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച കഴിഞ്ഞാല്‍ നികുതിദായകര്‍ ആദായ നികുതി റിട്ടേണ്‍ വെരിഫൈ ചെയ്യാന്‍ മറക്കരുത്. ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന് വഴിയും ഇത് പൂര്‍ത്തിയാക്കാം. ആധാര്‍ ഒടിപി വഴി ഇത് പൂര്‍ത്തിയാക്കാം. ആദായ നികുതി വകുപ്പ് ഇ-വെരിഫിക്കേഷന് മെയില്‍ നികുതിദായകന് അയക്കും.
പിഴ
നികുതി അടച്ചിട്ടുണ്ടെങ്കിലും, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 5,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ, വായ്പ അപേക്ഷ, വിദേശയാത്ര, പ്രധാനപ്പെട്ട ഇന്‍ഷുറന്‍സ് പോളിസി വാങ്ങുക തുടങ്ങിയ ഘട്ടങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ ഹാജരാക്കേണ്ടി വന്നേക്കാം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയലിംഗ്: പോർട്ടലിൽ സാങ്കേതിക തകരാർ; അവസാന തീയതിക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications