ജോലി ലഭിച്ച് മികച്ചൊരു ശമ്പളത്തിലേക്ക് എത്തുമ്പോഴേക്കും പലരും ഭവന വായ്പയിലേക്ക് തിരിഞ്ഞിട്ടുണ്ടാകും. സ്വപ്ന വീടിന് വലിയ തുക ചെലവാക്കുമ്പോൾ തിരിച്ചടവിന്റെ കാഠിന്യം പലരും മനസിലാക്കുന്നില്ല. ദീർഘകാല തിരിച്ചടവ് വലിയ തുകയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിവെയ്ക്കുന്നത്. വേഗത്തിൽ തീർക്കാൻ സാധിക്കുമെങ്കിൽ വായ്പകൾ അവസാനിപ്പിച്ച് ഭാരം ഇറക്കിവെയ്ക്കുന്നതാണ് ഉചിതം.
വേഗത്തിൽ വായ്പ അടച്ചു തീർക്കാൻ സാമ്പത്തിക ആസൂത്രണവും അച്ചടക്കവും തന്ത്രപരമായ തീരുമാനങ്ങളെടുക്കലും ആവശ്യമാണ്. വായ്പ മുൻകൂർ അടയ്ക്കലും വായ്പ തുക ഉയർത്തൽ തുടങ്ങിയ നിരവധി തന്ത്രങ്ങൾ ഇവിടെ പ്രയോഗിക്കേണ്ടതുണ്ട്. ഓരോ വഴികൾ വിശദമായി പരിശോധിക്കാം.
ഫിനാൻഷ്യൽ പ്ലാനിംഗ്
വലിയ സാമ്പത്തിക ലക്ഷ്യമാണ് മുന്നിലുള്ളത് എന്നതിനാൽ വ്യക്തമായ സാമ്പത്തിക പ്ലാനിംഗ് വേണം. കുറഞ്ഞ കാലയളവിൽ ഭവന വായ്പ പൂർത്തിയാക്കാൻ ഓരോ മാസവും എത്ര തുക തിരിച്ചടക്കണമെന്ന് കണക്കാക്കുക. ഉയർന്ന പ്രതിമാസ അടയ്ക്കുന്ന ഭവന വായ്പ പ്രീപെയ്മെന്റ് റീഫിനാൻസിംഗ്, വർഷത്തിൽ ഒരു ഇഎംഐ അടയ്ക്കുന്ന രീതി, വലിയ തുക പലിശയിലേക്ക് അടയ്ക്കുന്ന രീതി എന്നിവ ഉൾപ്പെടുത്താം. ഇത് മറ്റു ജീവിത ചെലവുകളെ ബാധിക്കാത്ത രീതിയിൽ പ്ലാൻ ചെയ്യണം.

ചെലവുകൾ കുറയ്ക്കുക
ചെലവുകൾ വിശകലനം ചെയ്ത് ജീവിത നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വെട്ടിക്കുറയ്ക്കാൻ കഴിയുന്നവ കണ്ടെത്തുക. ഇത്തരത്തിൽ മാസത്തിൽ വെട്ടികുറയ്ക്കുന്ന തുക ഭവന വായ്പയിലേക്ക് മാറ്റിയാൽ വലിയ തുക പലിശയിൽ ലാഭമുണ്ടാക്കാം.
അധിക വരുമാന മാർഗങ്ങൾ
ചെലവ് കൂടുതലാകുമ്പോൾ അധിക വരുമാന സ്രോതസുകൾ കണ്ടെത്തുക എന്നതാണ് മറ്റൊരു മാർഗം. റെഗുലർ ജോലിയെടൊപ്പം ഫ്രീലാൻസ് മാർഗങ്ങളിലൂടെ അധിക വരുമാനം കണ്ടെത്തണം. ജീവിത നിലവാരം നിലനിർത്തി കൊണ്ട് തന്നെ അധിക വരുമാനം ഭവന വായ്പയിലേക്ക് മാറ്റാനും വായ്പ വേഗത്തിൽ തീർക്കാനും സാധിക്കും.
പ്രീപെയ്മെന്റ്
വരുമാനത്തിന്റെ പ്രധാന ഭാഗം ഭവന വായ്പ തിരിച്ചടവിനായി നീക്കിവയ്ക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. സാധാരണയായി തിരിച്ചടയ്ക്കേണ്ട മിനിമം ഇഎംഐ തുകയേക്കാൾ കൂടുതൽ പണം നൽകുന്നതിലൂടെ പ്രിൻസിപ്പൽ വേഗത്തിൽ കുറയ്ക്കുകയും അടയ്ക്കേണ്ട പലിശ കുറയ്ക്കുന്നതിനും സഹായിക്കും. ബോണസ് തുക, എൽഐസി പോളിസി തുക, കാലാവധിയെത്തുന്ന നിക്ഷേപങ്ങൾ എന്നിവ ഉപയോഗപ്പെടുത്താം.
റീഫിനാൻസ്
ഇതോടൊപ്പം കുറഞ്ഞ പലിശ ലഭിക്കുന്നിടത്തേക്ക് വായ്പ റീഫിനാൻസ് ചെയ്യുക എന്നത് നേരത്തെ വായ്പ അടച്ചു തീർക്കുന്നതിനും മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും സഹായിക്കും.
40 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ 10.50 ശതമാനം പലിശയില്‍ വായ്പ അടച്ചു കൊണ്ടിരിക്കുന്ന വ്യക്തി 9 ശതമാനം വായ്പ ലഭിക്കുന്ന ബാങ്കിലേക്ക് ഭവന വായ്പ റീഫിനാന്‍സ് ചെയ്താല്‍ പ്രതിമാസ ഇഎംഐയില്‍ 3,946 രൂപ കുറവ് വരും. 39,935 രൂപ അടച്ചിടത്ത് 35,989 രൂപ അടച്ചാല്‍ മതിയാകും. 20 വര്‍ഷ കാലാവധിയില്‍ 9.47 ലക്ഷം രൂപ ലാഭിക്കാനാകും.
പലിശയിൽ ലാഭം ലക്ഷങ്ങൾ
8 മുതൽ 10 ശതമാനം വരെയാണ് ഭവന വായ്പയ്ക്ക് ബാങ്കുകൾ പലിശയായി ഈടാക്കുന്നത്. 50 ലക്ഷം രൂപയുടെ ഭവന വായ്പ 20 വർഷ കാലത്തേക്ക് 9 ശതമാനം പലിശ നിരക്കിൽ അടവ് തുടങ്ങിയാൽ 57.96 ലക്ഷം രൂപ പലിശയായി മാത്രം അടയ്‌ക്കേണ്ടി വരും.
1 കോടിക്ക് മുകളിലാണ് മൊത്ത അടവ് വരുന്നത്. വർഷം 5 ശതമാനം വീതം ഇഎംഐ തുക വർധിപ്പിച്ചാൽ 12 വർഷം 1 മാസം കൊണ്ട് ഈ വായ്പ തീർക്കാം. 36.53 ലക്ഷം രൂപ മാത്രമാണ് പലിശയായി അടവ് വരുന്നത്. പലിശ തിരിച്ചടവിൽ 21.43 ലക്ഷം രൂപ ലാഭിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
