കുറഞ്ഞ പലിശയിൽ ഭവന വായ്പ നേടാൻ ഈ തന്ത്രം പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഫലം ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിശ ഭാരം, തിരിച്ചടവ് തുടങ്ങിയ പ്രതിസന്ധികള്‍ കൊണ്ട് വായ്പയെടുക്കുന്നത് മോശമാണെന്നൊരു ചിന്ത പൊതുവെയുണ്ട്. ദോഷങ്ങളോടൊപ്പം ഒരാളുടെ സാമ്പത്തിക പ്രതിസന്ധിയിലോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ സഹായകമാകുന്നത് വായ്പകളാണ്. ഉദാഹരണമായി എല്ലാവരുടെയും വീടെന്ന സ്വപ്‌നത്തിന് പിന്നില്‍ ഭവന വായ്പ സഹായകമാകുന്നുണ്ട്. വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വ്യക്തിഗത വായ്പകളും നേടാം.

ഇതോടൊപ്പം വിവാഹ വായ്പകള്‍, അവധികാല ആഘോഷങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ തുടങ്ങി നിരവധി വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വായ്പകള്‍ പലവിധമുണ്ടെങ്കിലും ഇവ ലഭിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകൾ ഓരോന്നായി വായ്പ പലിശ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. പലിശ നിരക്കുയരുന്ന ഘട്ടം കൂടിയാണിത്. ഈ സാഹചര്യത്തിൽ വായ്പകള്‍ കുറഞ്ഞ പലിശയില്‍ എങ്ങനെ നേടാമെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കുറഞ്ഞ പലിശയിൽ ഭവന വായ്പ നേടാൻ ഈ തന്ത്രം പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഫലം ഉറപ്പ്

ക്രെഡിറ്റ് സ്‌കോര്‍

ഓരോ വ്യക്തിയുടെയും കടമെടുക്കാനുള്ള ശേഷിയും തിരിച്ചടവും മുന്‍കാല ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ തിരിച്ചടവ് റിസ്‌കുള്ളതിനാല്‍ ഉയര്‍ന്ന നിരക്കിലാണ് വായ്പ അനുവദിക്കുക. ഇതിനാല്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന വ്യക്തിക്ക് കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കും.

750 മുകളിൽ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നത് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പകള്‍ ലഭിക്കാന്‍ സഹായിരിക്കും. 0.15 ശതമാനം മുതൽ 0.25 ശതമാനം വരെ ഇളവ് ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഭവന വായ്പയിൽ ലഭിക്കും. 700 നും 750നും മുകളിലുള്ള ക്രെഡിറ്റ് സ്‌കോറാണ് വ്യക്തിഗത വായ്പകള്‍ക്ക് മികച്ചതായി പരിഗണിക്കുന്നത്.

Also Read: പൊതുജനങ്ങള്‍ക്ക് റിസര്‍വ് ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിക്കാം; എന്തൊക്കെ നിക്ഷേപങ്ങള്‍ നടത്താമെന്ന് നോക്കാംAlso Read: പൊതുജനങ്ങള്‍ക്ക് റിസര്‍വ് ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിക്കാം; എന്തൊക്കെ നിക്ഷേപങ്ങള്‍ നടത്താമെന്ന് നോക്കാം

ഓഫറുകള്‍ പരിശോധിക്കുക

ബാങ്കുകളും ഫിന്‍ടെക് കമ്പനികളും മെമ്പര്‍മാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും വായ്പയ്ക്ക് മികച്ച ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത്തരം കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്ത് ഇവരുടെ ഇ-മെയില്‍, എസ്എംഎസ് അറിയിപ്പുകള്‍ തുടര്‍ച്ചയായി പരിശോധിക്കുക എന്നത് മികച്ചൊരു രീതിയാണ്.

Also Read: സ്വർണ വില ഉയരുമ്പോൾ സ്വർണം പോലെ തിളങ്ങാം; സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഇതാണ് അവസരംAlso Read: സ്വർണ വില ഉയരുമ്പോൾ സ്വർണം പോലെ തിളങ്ങാം; സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഇതാണ് അവസരം

കൃത്യസമയത്ത് തിരിച്ചടയ്ക്കുക

മാസ അടവ് വൈകിയാല്‍ ബാങ്കുകള്‍ ഇതിന് മുകളില്‍ പിഴ ഈടാക്കുന്നത് സാധാരണമാണ്. അടയ്ക്കാനുള്ള തുകയുടെ നിശ്ചിത ശതമാനമോ ഫിക്‌സഡ് തുകയോ ആയിരിക്കും ഈ പിഴ. ഇതോടൊപ്പം മാസ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

ഇത് ഭാവിയിലെ വായ്പകളെ പ്രതികൂലമായി ബാധിക്കും. ഓട്ടോ പേ സംവിധാനം ക്രമീകരിക്കുന്നതാണ് മാസ അടവ് മുടങ്ങാതിരിക്കാനുള്ളൊരു മാര്‍ഗം. ഫോണില്‍ കൃത്യമായ നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തും മാസ അടവ് കൃത്യമാക്കാം.

ബാങ്കുകളെ താരതമ്യം ചെയ്യുക

എളുപ്പത്തില്‍ കുറഞ്ഞ നിരക്കില്‍ പലിശ ലഭിക്കാനുള്ളൊരു മാര്‍ഗം വായ്‌പെടുക്കാന്‍ ഉദ്യേശിക്കുന്നയാള്‍ ചെറിയ രീതിയില്‍ റിസര്‍ച്ച് നടത്തുക എന്നതാണ്. ആവശ്യമായ വായ്പ നല്‍കുന്ന ബാങ്കുകളുടെ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് മികച്ച പലിശ നിരക്കും ഓഫറുകളും കണ്ടെത്താം. ഓണ്‍ലൈനായി എളുപ്പത്തില്‍ ഇവ ചെയ്യാന്‍ സാധിക്കും.

Also Read: ഷോപ്പിം​ഗിന് ശേഷം കാർഡ് ഉരയ്ക്കുമ്പോൾ ശ്രദ്ധിക്കുക! കൂടുതൽ ലാഭമുണ്ടാക്കാൻ ഏത് കാർഡ് തിരഞ്ഞെടുക്കണംAlso Read: ഷോപ്പിം​ഗിന് ശേഷം കാർഡ് ഉരയ്ക്കുമ്പോൾ ശ്രദ്ധിക്കുക! കൂടുതൽ ലാഭമുണ്ടാക്കാൻ ഏത് കാർഡ് തിരഞ്ഞെടുക്കണം

മറ്റൊരാളെ കൂടി അപേക്ഷയിൽ ചേർക്കുക

കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കാനുള്ള മറ്റൊരു രീതിയാണ് സഹ അപേക്ഷകനെ ഉള്‍പ്പെടുത്തുക എന്നത്. ഇതുവഴി വായ്പ അനുവദിക്കുന്നതിന് ബാങ്കുകൾക്കുള്ള റിസ്ക് കുറയുന്നു. ഒന്നിലധികം അപേക്ഷകരുണ്ടാകുമ്പോള്‍ അധിക വരുമാനവും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും ഉയരുന്നതിനാല്‍ വായ്പ എളുപ്പം ലഭിക്കാനുള്ള സാധ്യതയുണ്ട്.

പലിശ നിരക്ക്

വിവിധ ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്ക് നോക്കാം. ബാങ്ക്, ആരംഭിക്കുന്ന പലിശ നിരക്ക്, പ്രൊസസിംഗ് ഫീസ് എന്നി ക്രമത്തില്‍

* കൊട്ടക് മഹീന്ദ്ര ബാങ്ക്- 7.50% മുതല്‍- 0.50%

* സിറ്റി ബാങ്ക്- 6.65% മുതല്‍- 10000 രൂപ

* യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 8.25% മുതല്‍-

* ബാങ്ക് ഓഫ് ബറോഡ- 7.45% മുതല്‍-

* സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 7.20% മുതല്‍ 7.65% വരെ- 20,000 രൂപ

* ബാങ്ക് ഓഫ് ഇന്ത്യ- 7.30% മുതല്‍-

* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 8.55% മുതല്‍- 0.35% മുതല്‍

* ആക്‌സിസ് ബാങ്ക്- 7.60 ശതമാനം മുതല്‍- 10,000 രൂപ

* കാനറ ബാങ്ക്- 8.10% മുതല്‍- വായ്പ തുകയുടെ 0.50%

Read more about: home loan loan
English summary

How To Get Loan Amount Cheaply And Easily; Here's Top 5 Tricks That Can Help You

How To Get Loan Amount Cheaply And Easily; Here's Top 5 Tricks That Can Help You, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X