ജീവിതത്തിൽ പല സാധാരണക്കാരും നേരിടുന്ന ഏറ്റവും വലിയ ബാധ്യതയാകും ഭവന വായ്പ. വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ സാധാരണക്കാർക്കുള്ള സാമ്പത്തിക സഹായമാണ് ഭവന വായ്പകൾ. റിപ്പോ നിരക്കിന് പിന്നാലെ ഭവന വായ്പയെടുത്തവർക്ക് ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരുന്നുണ്ടെങ്കിലും വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ഭവന വായ്പ ആവശ്യമാണ്.
ജീവിതത്തിന്റെ വലിയൊരു കാലയളവ് ഭവന വായ്പ അടയ്ക്കേണ്ടി വരുന്നതിനാൽ ഏറ്റവും അനുയോജ്യമായ ഭവന വായ്പ തിരഞ്ഞെടുക്കണം. ഇതോടൊപ്പം വായ്പ ബാധ്യത കുറയ്ക്കാൻ സഹായകമാകുന്ന ഘടകങ്ങളും അറിയണം. ഒരു ഭവന വായ്പയ്ക്ക് ഈടാക്കുന്ന ചാർജുകളും സ്വാധീനിക്കുന്ന ഘടകങ്ങളും നോക്കാം.
ക്രെഡിറ്റ് സ്കോർ
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചാണ് ബാങ്ക് വായ്പ നൽകുന്നത്. എത്ര തുക, എത്ര പലിശ നിരക്കിൽ നൽകണം എന്നത് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. ഒരു ഭവന വായ്പയ്ക്ക് സമീപിക്കുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

കൃത്യതയോടുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളിലൂടെയും മറ്റ് വായ്പ തിരിച്ചടവുകളിലൂടെയും ക്രെഡിറ്റ് സ്കോർ ഉയർത്താം. ക്രെഡിറ്റ് റിപ്പോർട്ടിൽ ക്രെഡിറ്റ് സ്കോർ വ്യക്തമാക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ മികച്ച വായ്പ തിരിച്ചടവ് ശീലത്തെയാണ് കാണിക്കുന്നത്. ഇത്തരക്കാർക്ക് കുറഞ്ഞ പലിശ ബാങ്ക് നൽകും.
ഡൗൺ പെയ്മെന്റ്
ഭവന വായ്പയെടുക്കുമ്പോൾ ആകെ വായ്പയുടെ ഒരു ഭാഗം ഡൗൺപെയ്മെന്റായി അടയ്ക്കേണ്ടതുണ്ട്. ഈ തുക ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും. പഴയ വീട് പുതുക്കി പണിയാനുള്ള വായ്പയാണോ പുതിയ വീട് പണിയാനുള്ള വായ്പയാണോ എന്ന വസ്തുവിന്റെ തരം അനുസരിച്ചും ഡൗൺ പെയ്മെന്റ് വ്യത്യാസപ്പെടും.
രേഖകൾ
ഭവന വായ്പ അപേക്ഷയ്ക്കായി വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ താമസം സംബന്ധിച്ച രേഖ, സാമ്പത്തിക സ്ഥിതി, വസ്തുവിന്റെ രേഖകൾ എന്നിവയാണ് ആവശ്യമായ ചില രേഖകൾ. വസ്തുവുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകലും ബാങ്കിന്റെ പരിശോധനയ്ക്കായി ലഭ്യമാണെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ഒരു അഭിഭാഷകന്റെ ഉപദേശം തേടണം.
Also Read: സ്ഥിര നിക്ഷേപം; പലിശ നിരക്ക് പുതുക്കി ഈ ബാങ്ക്; നിക്ഷേപകർക്ക് 9% വരെ പലിശ നേടാം
പ്രീ അപ്രൂവ്ഡ് ഭവന വായ്പ
വസ്തു പരിശോധിച്ച് വായ്പയ്ക്ക് അന്തിമരൂപം നൽകുന്നതിന് മുൻപ് തന്നെ അപേക്ഷകന്റെ വരുമാനത്തെ
അടിസ്ഥാനമാക്കി ബാങ്കുകൾ പ്രീ അപ്രൂവ്ഡ് ഭവനവായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു നിശ്ചിത വായ്പ തുക വരെ ബാങ്ക് ഉപഭോക്താവിന് വായ്പ നൽകാൻ തയ്യാറാണെന്ന് സൂചിപ്പിക്കുന്നതാണ് ഇത്. ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഓഫർ ആയതിനാൽ ഇതൊരു ഗ്യാരണ്ടീഡ് വായ്പയായി കാണാനാകില്ല.
വിവിധ ബാങ്കുകളുടെ ചാർജുകളറിയുക
വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനും സൗകര്യങ്ങളും നിരക്കും കണ്ടെത്തുന്നതിനായി വിവിധ ബാങ്കുകൾ, ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ എന്നിവയുടെ ഭവന വായ്പകളെ താരതമ്യം ചെയ്യുക. ബാങ്കോ ധനകാര്യ സ്ഥാപനമോ ചുമത്തുന്ന പ്രോസസിംഗ് ചാർജുകളും ലോൺ ഫോർക്ലോഷർ ചാർജുകളും മനസ്സിലാക്കുക. ഇതിന് ശേഷം വായ്പയിലേക്ക് നീങ്ങുന്നത് ചാർജുകൾ കുറയ്ക്കാൻ സഹായകമാകും.
വായ്പ ബാധ്യത കുറയ്ക്കാം
ഇന്ന് പുതിയ ഭവന വായ്പയ്ക്ക് പലിശ നിരക്ക് നിലവിലുള്ള വായ്പയെ അപേക്ഷിച്ച് കുറവാണ്. ഇതിനാൽ ഉയർന്ന പലിശയിൽ വായ്പ അടയ്ക്കുന്നവരാണെങ്കിൽ ഭവന വായ്പ ബാധ്യത കുറയ്ക്കാൻ റീഫിനാൻസിംഗ് സഹായിക്കും. ശേഷിക്കുന്ന കാലയളവിൽ വായ്പ തിരിച്ചടവിൽ കുടുങ്ങി പോകേണ്ട ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ കുറഞ്ഞ നിരക്ക് സഹായിക്കും.
ആകെ വായ്പ തുകയുടെ 50 ശതമാനവും കാലാവധിയുടെ 50 ശതമാനവും വായ്പയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ റീഫിനാൻസ് മികച്ച നേട്ടം നൽകും. ഓരോ ബാങ്കിലും റീഫിനാൻസ് വ്യത്യസ്ത തരത്തിലായിരിക്കും. ചാർജുകളും പിഴകളും നേരത്തെ അറിയണം.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications