പണത്തിന് എല്ലാവർക്കും ആവശ്യമുണ്ട്. ആവശ്യത്തിന് പണമില്ലാത്തതാണ് പലർക്കും പ്രശ്നമാകുന്നത്. തുടങ്ങി വെച്ച വീട്ടു പണി പൂർത്തിയാക്കാൻ, പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്ക് വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യം. ജാമ്യമില്ലാതെ അനുവദിക്കുന്നതിനാൽ ബാങ്കുകൾക്ക് വലിയ തോതിലുള്ള റിസ്ക് വ്യക്തിഗത വായ്പകളിലുണ്ട്.
ഇതിനാലാണ് വായ്പ ലഭിക്കാനുള്ള നിബന്ധനകൾ ബാങ്കുകൾ കർശനമാക്കുന്നത്. വായ്പ ലഭിച്ചു കഴിഞ്ഞാൽ ഭവന, വാഹന വായ്പകൾ പോലെ നിബന്ധനകളില്ലാതെ ഏത് ആവശ്യത്തിനും പണം ഉപയോഗിക്കാൻ സാധിക്കും. വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കുമ്പോൾ വേഗത്തിൽ വായ്പ ലഭിക്കാനുള്ള 4 വഴികളാണ് ചുവടെ.
ക്രെഡിറ്റ് സ്കോർ
യോഗ്യതയ്ക്ക് ബാങ്കുകള്‍ പല മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ടാകും. ഇത് ബാങ്കുകൾ അനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ എല്ലാ ബാങ്കുകളും പ്രാഥമികമായി പരിഗണിക്കുന്നത് ക്രെഡിറ്റ് സ്കോറിനെയാണ്. 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോര്‍ സാമ്പത്തിക അച്ചടക്കത്തെയാണ് കാണിക്കുന്നത്. തിരിച്ചടവ് ഉറപ്പായതിനാല്‍ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് ലഭിക്കും.
ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിന് അനുസരിച്ച് പലിശ നിരക്ക് കൂടുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്, ഇഎംഐ എന്നിവ സമയത്ത് അടയ്ക്കുക എന്നത് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തി കൊണ്ടു വരാനുള്ള നടപടിയാണ്. നിരന്തരം ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കിയും ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താം.
താങ്ങാവുന്ന ഇഎംഐ
പുതിയ വായ്പയടക്കം ആകെ വായ്പ തിരിച്ചടവ് മാസ വരുമാനത്തിന്റെ 60 ശതമാനത്തില്‍ താഴെ വരുന്നവര്‍ക്കാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പ നല്‍കുന്നത്. അപേക്ഷകന്റെ ആകെ വായ്പ തിരിച്ചടവ് ഈ പരിധി കടക്കുന്നുണ്ടെങ്കില്‍ വായ്പ ലഭിക്കാന്‍ സാധ്യത കുറവാണ്.
മാസ വരുമാനത്തില്‍ നിന്ന് ചെലവും നിലവിലുള്ള ഇഎംഐയും മാസത്തില്‍ നിക്ഷേപത്തിനായി മാറ്റി വെയ്ക്കുന്ന തുകയും കുറച്ച് എത്ര രൂപ മാസത്തില്‍ പുതിയ വായ്പയ്ക്കായി മാറ്റാന്‍ സാധിക്കുമെന്ന് ആദ്യം മനസിലാക്കണം. ഇത് അനുസരിച്ചുള്ള തുകയ്ക്ക് അപേക്ഷ സമർപ്പിക്കണം. ഈ രീതിയിൽ പുതിയ വായ്പ ക്രമീകരിച്ചാൽ തിരിച്ചടവ് മുടങ്ങാതെ കൊണ്ടു പോകാന്‍ സഹായിക്കും.
അധികമായാൽ അപേക്ഷയും പണി തരും
ചെറിയ സമയത്തിനുള്ളില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളെ വായ്പയ്ക്കായി സമീപിക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. ഓരേ സമയം കൂടുതല്‍ ഇടങ്ങളില്‍ നിന്ന ക്രെഡിറ്റ് റിപ്പോര്‍ട്ട് അന്വേഷണങ്ങള്‍ വരുന്നത് ക്രെഡിറ്റ് സ്കോറിനെ നെഗറ്റീവായാണ് ബാധിക്കുന്നത്.
നേരിട്ട് അന്വേഷണങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനും പകരം ഓണ്‍ലൈനായി വിവിധ ധനകാര്യ സ്ഥാപങ്ങളുടെ വ്യക്തിഗത വായ്പ നിരക്കുകള്‍ പരിശോധിക്കാം. ഇതിനൊപ്പം സ്വന്തം ക്രെഡിറ്റ് സ്കോര്‍, മാസ വരുമാനം, തൊഴില്‍ എന്നിവ പരിഗണിച്ച് വായ്പ നല്കുന്ന സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
അപേക്ഷയിൽ ഒരാളെ കൂടി ഉൾപ്പെടുത്തുക
ഒറ്റയ്ക്ക് വായ്പ അപേക്ഷ സമര്‍പ്പിക്കുന്നതിന് പകരം മറ്റൊരാളെ കൂടി അപേക്ഷയില്‍ ചേര്‍ക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യത കൂട്ടും. ഒന്നിലധികം പേരുള്ള വായ്പയില്‍ തിരിച്ചടവ് എല്ലാവരുടെയും ഉത്തരവാദിത്വമാകുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസ്ക് കുറയും. കുറഞ്ഞ ക്രെഡിറ്റ് സ്കോറും വരുമാനവും അടക്കമുള്ള കാരണങ്ങളില്‍ വായ്പ അപേക്ഷ നിരസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ജോലിയുള്ള ഒരാളെ സഹ അപേക്ഷകനായി ചേര്‍ക്കാം. അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ രണ്ടാളെയും ബാധിക്കുമെന്ന കാര്യം ഓർമയിലുണ്ടാകണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വ്യക്തിഗത വായ്പ അന്വേഷണങ്ങൾക്ക് മുൻപ് എത്ര തുകയാണ് ആവശ്യമെന്നത് ആദ്യം തീരുമാനിക്കണം. ആവശ്യം മനസിലാക്കി അതിന് മാത്രം വായ്പയെടുക്കുക. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞ് കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത നിരക്കായിരിക്കും. ഇതോടൊപ്പം പ്രോസസിംഗ് ഫീസ്, വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിനുള്ള ചാർജ് ഉണ്ടോ എന്നിവ അറിഞ്ഞിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
