കയ്യിൽ 5 ലക്ഷം രൂപ വന്നാൽ, പണം ഉടനടി ആവശ്യമില്ലെങ്കിൽ നിക്ഷേപിക്കുന്നതാണ് അനുയോജ്യം. പണം സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചാൽ ആവശ്യ സമയത്ത് പണപ്പെരുപ്പത്തിൽ തട്ടി വേണ്ടത്ര മൂല്യമില്ലാത്ത അവസ്ഥ വരും. ഇതിനാൽ നിക്ഷേപിക്കുന്നതാണ് ഉചിതം. 5 വർഷ കാലയളവ് നിക്ഷേപത്തിനായി ലഭിക്കുമെങ്കിൽ 5 ലക്ഷം രൂപ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളാണ് പരിഗണിക്കുന്നത്. നിക്ഷേപത്തിലൂടെ മൂല്യവർധനവ് വേണ്ടവർക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകളാണിവ.
ഓഹരികൾ വാങ്ങാം
സമീപകാലത്ത് അസ്ഥിരതകളുണ്ടാകുമെങ്കിലും പണം വളരാൻ ഇക്വിറ്റിയിൽ നിക്ഷേപിക്കാനാണ് വിദഗ്ധർ പറയുന്നത്. 5 വർഷ കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ ഓഹരികൾ വാങ്ങുന്നത് ഒരു മികച്ച സാധ്യതയാണ്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ ഹ്രസ്വകാലത്തുള്ള നഷ്ടം തിരികെ പിടിക്കാൻ സമയമുണ്ട്.
മറ്റു അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഉയർന്ന അപകടസാധ്യതകളുള്ള നിക്ഷേപമാണ് നേരിട്ടുള്ള ഓഹരി വാങ്ങൽ. റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് ഇക്വിറ്റികളിൽ ഉയർന്ന വിഹിതം ഉണ്ടായിരിക്കണം. മറുവശത്ത്, കുറഞ്ഞ റിസ്‌കെടുക്കുന്നവർ 30-40 ശതമാനം ഇക്വിറ്റികളിലും ബാക്കി തുക ഡെബ്റ്റ് നിക്ഷേപങ്ങളിലും മാറ്റാം.

മ്യൂച്വൽ ഫണ്ടുകൾ
നിക്ഷേപത്തിൽ വൈവിധ്യവത്കരണം ഉണ്ടാകേണ്ടത് ആവശ്യമാണ്. അപകടസാധ്യതകൾ കുറയ്ക്കാൻ മികച്ച വൈവിധ്യവത്കണമുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം. ഏത് ഫണ്ടാണ് തിരഞ്ഞെടുക്കേണ്ടതെന്നുള്ള തീരുമാനം നിക്ഷേപ കാലയളവിനെയും റിസ്കിനെയും ആശ്രയിച്ചിരിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഒരു വർഷത്തിൽ താഴെ പണം ആവശ്യമുള്ള ഒരാൾ അൾട്രാ ഷോർട്ട് ടേം ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിക്കണം.
5 വർഷത്തിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയുന്നവർ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കാം. ദീർഘകാല നിക്ഷേപങ്ങൾക്ക് സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഇൻഡെക്സ് ഫണ്ടുകളും മികച്ച നിക്ഷേപമാണ്. സൂചികയെ ട്രാക്ക് ചെയ്യുന്ന, വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോയുള്ള ഫണ്ടുകളായതിനാൽ ചെലവ് കുറഞ്ഞ ഓപ്ഷനുകളാണിവ.
5 വർഷത്തേക്ക് ഏതൊക്കെ മ്യൂച്വൽ ഫണ്ടുകൾ
ഫിസ്‌ഡോം സഹസ്ഥാപകനായ ആനന്ദ് ഡാൽമിയയുടെ അഭിപ്രായത്തിൽ 5 വർഷത്തേക്ക് നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാവുന്ന മികച്ച മ്യൂച്വൽ ഫണ്ട് സ്കീമുകൾ നോക്കാം. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ടാണ് ആദ്യത്തേക്ക് മൂന്ന് വര്‍ഷത്തിനിടെ 67.66 ശതമാനം റിട്ടേണും 5 വര്‍ഷത്തിനിടെ 60.97 ശതമാനം റിട്ടേണും ഫണ്ട് നല്‍കി. എസ്ബിഐ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്, പരാഖ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട്, കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ട് എന്നിവ 5 വർഷത്തേക്ക് പരിഗണിക്കാം.
സ്വർണം
സ്വർണത്തിന്റെ വില കാലക്രമേണ ഉയർന്നു വരുന്നത് കാണുന്നുണ്ട്. കാലക്രമേണ മികച്ച നേട്ടം നൽകുന്ന നിക്ഷേപ മാർഗമാണ് സ്വർണം. പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിനും മൊത്തത്തിലുള്ള റിസ്ക് കുറയ്ക്കാനും ദീർഘകാല വരുമാനം നേടാനും സ്വർണത്തിലുള്ള നിക്ഷേപം സാധിക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പ ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ സുരക്ഷിത ഇടമാണ് സ്വർണം.
എങ്ങനെ നിക്ഷേപിക്കാം
ഒരു നിക്ഷേപകന്റെ പോർട്ട്ഫോളിയിയോയുടെ 15 ശതമാനമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ആഭരണങ്ങൾ വാങ്ങിവെയ്ക്കുന്നതിന് പകരം മറ്റു നിക്ഷേപങ്ങൾ പരിഗണിക്കണം. സ്വർണ ഇടിഎഫുകൾ, സ്വർണ മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളാണ്.
ഇത്തരം നിക്ഷേപങ്ങൾക്ക് സംഭരണ ചെലവ് വഹിക്കേണ്ട എന്നതും ഉയർന്ന ലിക്വിഡിറ്റിയും ഗുണകരമാണ്. 8 വർഷ കാലാവധിയുള്ള സോവറിൻ ഗോൾഡ് ബോണ്ടുകൾ കാലാവധിയോളം നിക്ഷേപം നടത്തിയാൽ നികുതി രഹിത റിട്ടേണാണ് ലഭിക്കുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications