തെറ്റായ തീരമാനങ്ങളെടുക്കേണ്ട; കയ്യിൽ 5 ലക്ഷമുണ്ടെങ്കിൽ എവിടെ നിക്ഷേപിക്കും; പണം വളരുന്ന വഴി അറിയാം

എവിടെ നിക്ഷേപിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. കയ്യിൽ പണമുണ്ടാവുകയും തെറ്റായ നിക്ഷേപ തീരുമാനങ്ങളെടുത്ത് നഷ്ടം വരുത്തിയവരെ ചുറ്റുപാടിലും ഒരുപാട് കാണാം. ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപം നടത്തി പണം കളഞ്ഞവരെ കാണാം. എന്നു കരുതി ഇക്വിറ്റി നിക്ഷേപങ്ങലെ പൂർണമായും ഒഴിവാക്കാവനും സാധ്യമല്ല.

ഇക്വിറ്റികളിലെ നിക്ഷേപം ദീർഘകാലത്ത് വലിയ നേട്ടം തരുന്നതിനൊപ്പം പണപ്പെരുപ്പത്തെ മറികടക്കുകയും ചെയ്യും. ഇതിന് പകരം തുക മുഴുവൻ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാൽ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ രൂപയുടെ മൂല്യം കുറയുകയും ചെയ്യും.

ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപം നടത്തി പണം നഷ്ടപ്പെടുത്താതെ തന്നെ ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ടുകകൾ തിരഞ്ഞെടുക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ റിട്ടേണിന്റെ കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് അസറ്റ് ക്ലാസുകളെ മറികടക്കുന്നവയാണ്.

65 ശതമാനത്തിലധികം നിക്ഷേപവും ഇക്വിറ്റി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നവയാണ് ഇവ. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയോ ഒറ്റത്തവണയായോ നിക്ഷേപിക്കാൻ സാധിക്കും. 5 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

തെറ്റായ തീരമാനങ്ങളെടുക്കേണ്ട; കയ്യിൽ 5 ലക്ഷമുണ്ടെങ്കിൽ എവിടെ നിക്ഷേപിക്കും; പണം വളരുന്ന വഴി അറിയാം

ഓരോരുത്തർക്കും വ്യത്യസ്ത പ്ലാൻ

ഒരു വർഷത്തിൽ 20 ശതമാനമാണ് ഇക്വിറ്റി ഫണ്ടുകളുടെ റിട്ടേൺ. മൂന്ന് വർഷത്തിനുള്ളിൽ 45 റിട്ടേണും 5 വർഷത്തിനിടെ 22 ശതമാനം റിട്ടേണും ഇക്വിറ്റി ഫണ്ടുകൾ നൽകിയിട്ടുണ്ട്. ഉയർന്ന റിട്ടേൺ കണ്ട്, മറ്റുള്ളവരുടെ വാക്ക് കേട്ട് നിക്ഷേപിക്കരുത്. മറ്റൊരാളുടെ സാമ്പത്തിക ആവശ്യമായിരിക്കില്ല വേറൊരാൾക്ക്.

അതിനാൽ തന്നെ എല്ലാവർക്കുമായി ഒരു മ്യൂച്വൽ ഫണ്ട് സ്കീം സാമാന്യവൽക്കരിക്കുന്നത് തെറ്റാണ്. ഓരോ നിക്ഷേപകരും റിസ്കെടുക്കാനുള്ള ശേഷിയും നിക്ഷേപ കാലയളവും അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം. 

5 ലക്ഷം ഏത് സ്കീമിൽ നിക്ഷേപിക്കണം

ഏത് മ്യൂച്വൽ ഫണ്ട് സ്കീമിലാണ് കയ്യിലുള്ള പണം നിക്ഷേപിക്കുന്നത് എന്ന തീരുമാനിക്കേണ്ടത് നിക്ഷേപ കാലയളവ് അടിസ്ഥാനമാക്കിയാണ്. കുറച്ച് മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഒരു വർഷത്തിൽ താഴെ പണം നിക്ഷേപിക്കുന്നൊരാൾക്ക് ഡെബ്റ്റ് ഫണ്ടുകളാണ് അനുയോജ്യം.

1 വർഷത്തിനുള്ളിൽ പണം ആവശ്യമാണെങ്കിൽഅൾട്രാ ഷോർട്ട് ടേം ഫണ്ടുകളിൽ നിക്ഷേപിക്കണം. നിക്ഷേപ കാലയളവ് 5 വർഷത്തിൽ കൂടുതലാണെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കാം.

എത്ര ശതമാനം ഇക്വിറ്റിയിൽ

കയ്യിലുള്ള 5 ലക്ഷം രൂപ പൂർണമായും ഇക്വിറ്റിയിൽ നിക്ഷേപിക്കേണ്ടതുണ്ടോ എന്ന തീരുമാനിക്കുന്നത് റിസ്ക് എടുക്കാനുള്ള കഴിവ് അടിസ്ഥാനമാക്കിയാണ്. അധികം റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്കും ഉയർന്ന റിസ്‌ക്ക് ഉയർന്ന റിട്ടേൺ എന്ന ചിന്തയിൽ നിക്ഷേപിക്കുന്നവർക്കും വ്യത്യസ്ത അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കാം.

ഇതോടൊപ്പം നിക്ഷേപകന്റെ പ്രായവും റിസ്കിൽ പ്രധാന ഘടകമാണ്. ചെറുപ്പക്കാരായ നിക്ഷേപകർക്ക് ഇക്വിറ്റി വിഹിതം കൂടുതലുള്ള ഒരു പോർട്ട്ഫോളിയോ തിരഞ്ഞെടുക്കാം. അതേസമയം റിട്ടയർമെന്റിനോട് അടുക്കുന്നൊരു വ്യക്തിക്ക് 40-50 ശതമാനം ഇക്വിറ്റിയിലും ബാക്കി ഡെബ്റ്റ് ഫണ്ടുകളിലുമായിനിക്ഷേപം ക്രമീകരിക്കാം. 

Also Read: പുതിയ സാമ്പത്തിക വര്‍ഷം കോളടിച്ചത് മുതിര്‍ന്ന പൗരന്മാര്‍ക്ക്; പ്രതിമാസം നേടാം 20,500 രൂപ വരെ; പദ്ധതിയിതാ 

തെറ്റായ തീരമാനങ്ങളെടുക്കേണ്ട; കയ്യിൽ 5 ലക്ഷമുണ്ടെങ്കിൽ എവിടെ നിക്ഷേപിക്കും; പണം വളരുന്ന വഴി അറിയാം

എങ്ങനെ നിക്ഷേപിക്കാം

5 വർഷത്തേക്ക് സമ്പത്ത് വളർത്താൻ നിക്ഷേപിക്കുന്നൊരാൾക്ക് എങ്ങനെ തുക വിനിയോ​ഗിക്കണമെന്ന് നോക്കാം. ക്യൂബ് വെൽത്തിന്റെ സ്ഥാപകനും സിഇഒയുമായ സത്യൻ കോത്താരിയുടെ അഭിപ്രായത്തിൽ, കയ്യിലുള്ള ആകെ തുകയുടെ 60-70 ശതമാനം തുക ലാർജ് കാപ്, മൾട്ടികാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം.

20-30 ശതമാനം ഫണ്ടാണ് മിഡ് കാപ്- സ്മോൾ കാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അസ്ഥിരത കുറഞ്ഞ, ശക്തമായ കമ്പനികളിലാണ് ലാർജ്, മൾട്ടി കാപ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. അതേസമയം മിഡ്, സ്മോൾ കാപ് ഫണ്ടുകൾ ഉയർന്ന വളർച്ചാ സാധ്യതയുള്ളതും എന്നാൽ ഉയർന്ന ചാഞ്ചാട്ടവുമുള്ള ചെറിയ കമ്പനികളിലാണ് നിക്ഷേപിക്കുന്നത്.

തുടക്കകാർ എങ്ങനെ നിക്ഷേപിക്കാം

അധികം ആശങ്കകളില്ലാതെ ബ​ഹളങ്ങളില്ലാതെ നിക്ഷേപിക്കുന്ന തുടക്കകാരനായൊരാൾക്ക് ഇൻഡക്സ് ഫണ്ടുകളിലെ നിക്ഷേപം അനുയോജ്യമാണ്. ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം, വിപണി വളരുന്നതിനൊപ്പം നേട്ടമുണ്ടാക്കാൻ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്‌സ് തുടങ്ങിയ ബെഞ്ച്മാർക്ക് സൂചികളെ അടിസ്താനമാക്കിയുള്ള ഇൻഡക്സ് ഫണ്ടുകളിലോ ഇടിഎഫിലോ നിക്ഷേപിക്കാം.

ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നൽകാൻ സാധിക്കുന്നവയാണിവ. കുറഞ്ഞ തുകയുടെ നിക്ഷേപത്തിലൂടെ വലിയ വൈവിധ്യവത്കരണം ലഭിക്കുന്നു എന്നതും ഇവയുടെ പ്രത്യേകതയാണ്.

വിപണിയിലെ തുടക്കക്കാരനും കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപകനും ഇടിഎഫ് തിരഞ്ഞെടുക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറയുന്നു. നിഫ്റ്റി ഇടിഎഫ് അല്ലെങ്കിൽ നിഫ്റ്റി നെക്സ്റ്റ് ഇടിഎഫ് പോലുള്ള പാസീവ് ഫണ്ടുകളിൽ നിക്ഷേപിക്കാം. കയ്യിലുള്ള 5 ലക്ഷത്തെ എസ്ഐപി രീതിയിൽ നിക്ഷേപിക്കണം. വലിയ തുകയെ 6-9 പ്രതിമാസ നിക്ഷേപങ്ങളാക്കി മാറ്റണം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X