ഏപ്രിൽ മാസം പലർക്കും നല്ല ചെലവുള്ള മാസമാണ്. ആഘോഷങ്ങൾ ഓരോന്നായി വന്നത് പലർക്കും ഏപ്രിലിൽ ചെലവ് ഉയർത്തി. കയ്യിലെ വരുമാനം കണക്കാകാതെ ചെലവാക്കിയാൽ മാസാവസാനത്തിൽ കയ്യിൽ പണമില്ലാത്ത സ്ഥിതിയാകും. അടുത്ത ശമ്പള ദിവസത്തിന് വലിയ ദിവസം മുന്നിലുണ്ടെങ്കിൽ കടം വാങ്ങുക എന്നത് മാത്രമാകും പലരുടെയും മുന്നിലുള്ള വഴി.
വൈദ്യുത ബിൽ, വാട്ടർ ബില്ല്, വീട്ടു വാടക, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങിയ സ്ഥിര ചെലവുകൾക്കൊപ്പം ആഘോഷങ്ങളും കടന്നു വരുമ്പോഴാണ് പലർക്കും കണക്കുകൂട്ടലുകൾ തെറ്റുന്നത്. ചെലവുകളെ നേരിടാൻ കടം വാങ്ങുക എന്നത് അവസാനം കാണാത്ത പരിപാടിയാണ്. അതൊരു ശീലമായാൽ സാമ്പത്തിക അച്ചടക്കം തന്നെ നഷ്ടപ്പെട്ടെന്ന് വരാം. ചെലവുകളെ മെരുക്കാൻ വഴി അറിഞ്ഞിരിക്കാം.
ചെലവുകളെ അറിയുക
എത്ര തുക എവിടെ പോകുന്നു എന്നറിയാത്ത അവസ്ഥയാണെങ്കിൽ ചെലവുകളുടെ വഴി അറിയുക എന്നത് പ്രധാനമാണ്. സ്വന്തം പണം അനാവശ്യമായി ചെലവായി പോയി എന്ന് തോന്നുന്നുണ്ടെങ്കിൽ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണിത്.

ആവശ്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടി തരുന്നതിനൊപ്പം വായ്പ പോലുള്ള അനാവശ്യ ചെലവുകളിലേക്ക് പോകാതിരിക്കാന്‍ ഇവ സഹായിക്കും. ഓരോ ചെലുകളുടെയും കണക്കുണ്ടായാൽ അധിക, അനാവശ്യ ചെലവ് എവിടെയെന്ന് മനസിലാക്കാൽ ചെലവ് കുറയ്ക്കാം.
50/30/20 റൂൾ
ചെലവുകൾ ഒരുവിധത്തിൽ പരിധിയാലായാൽ അടുത്ത ഘട്ടം കൃത്യമായ ചെലവാക്കലാണ്. ഇതിനായി 50/30/20 എന്ന ബജറ്റിംഗ് റൂൾ ഉപയോഗിക്കാം. മാസ വരുമാനത്തില്‍ എത്ര ഭാഗം അത്യാവശ്യ, ആവശ്യങ്ങൾക്ക് ചെലവാക്കണമെന്നതും എത്ര ശതമാനം നിക്ഷേപത്തിന് മാറ്റിവെയ്ക്കണമെന്നതും 50/30/20 റൂൾ പറയുന്നു.
വീട്ടിലെ ദൈന്യംദിന ചെലവുകൾക്കുള്ള പണം പോലുള്ള അത്യാവശ്യ ചെലവുകൾക്ക് 50 ശതമാനം നീക്കിവെയ്ക്കാം. 30 ശതമാനം ആവശ്യങ്ങള്‍ക്കായി പരിഗണിക്കേണ്ട തുകയാണ്. ഹോട്ടല്‍ ഭക്ഷണം, മറ്റു വിനോദങ്ങള്‍ എന്നിവയ്ക്കുള്ള തുകയാണിത്.
കയ്യിലുള്ള 20 ശതമാനം നിക്ഷേപത്തിലേക്ക് മാറ്റുക എന്നതാണ് 50/30/20 റൂളിന്റെ പ്രവർത്തന രീതി. ഓരോരുത്തരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് ശതമാനം മാറ്റം വരുത്തി റൂൾ ഉപയോഗിക്കാം.
എമർജൻസി ഫണ്ട് കരുതുക
കൈയ്യിലുള്ളത് നിക്ഷേപമാക്കുകയും ബാക്കി ചെലവാക്കുകയും ചെയ്താൽ മാത്രം പോര. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പണം കരുതണം. ഇത് ഇല്ലാത്ത പക്ഷം, അത്യാവശ്യ സമയത്ത് പണം വകമാറ്റിയാൽ മാസ ചെലവുകളെയും നിക്ഷേപങ്ങളെയും ബാധിക്കും. അതിനാൽ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് 6 മാസത്തെ ചെലവിന് അവശ്യമായ തുക എമർജൻസി ഫണ്ടായി കരുതണം. ഇവ ലിക്വിഡിറ്റിയുള്ളയിടത്ത് സൂക്ഷിക്കണം.
ഉയർന്ന പലിശയുള്ള വായ്പകൾ പെട്ടന്ന് അവസാനിപ്പിക്കുക
ചെലവിൽ വലിയൊരു സംഖ്യ വായ്പയിലേക്ക് പോകുന്നതും മാസത്തിൽ കയ്യിൽ പണമില്ലാത്തതിന്റെ കാരണമാണ്. ഇതിനാൽ വലിയ പലിശയുള്ള/ വലിയ ഇഎംഐയുള്ള വായ്പകൾ പെട്ടന്ന് അടച്ച് അവസാനിപ്പിക്കാൻ ശ്രമിക്കുക. ബോണസായും മറ്റും ലഭിക്കുന്ന തുക ഇതിനായി ഉപയോഗിക്കാം. ഇതിലൂടെ പലിശ നിരക്കുകളിൽ പണം ലാഭിക്കാൻ സഹായിക്കും.
മികച്ച നിക്ഷേപങ്ങൾ
മാസത്തിൽ നിക്ഷേപത്തിനായി മികച്ച നിക്ഷേപങ്ങൾ കണ്ടെത്തണം. ഇക്വിറ്റി പോലുള്ള മികച്ച വരുമാനം നൽകുന്ന നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിക്കാം. പ്രതിമാസ തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്ന വഴികൾ തിരഞ്ഞെടുക്കാം.
നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം നടത്താം. ചിട്ടിയായ നിക്ഷേപ ശീലത്തിന് ഇത് സഹായിക്കും. ഓഹരികളിലും മാസത്തിൽ നിക്ഷേപിക്കാം. ഇത്തരത്തിലുള്ള മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന റിസ്കുമുണ്ട്. ഇതിനാൽ സാമ്പത്തിക ഉപദേശത്തോടെ മാത്രം നിക്ഷേപിക്കുന്നതാകും ഉചിതം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
