2023-24 സാമ്പത്തിക വർഷത്തിൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് വരുമാനം 7.50 ലക്ഷം വരെയാണെങ്കിൽ ആദായ നികുതി നൽകേണ്ടി വരില്ല. പുതിയ ആദായ നികുതി വ്യവസ്ഥ നികുതി ഇളവുകളും കിഴിവുകളും നേടാത്ത നിക്ഷേപകര്‍ക്കാണ് കൂടുതല്‍ ഗുണകരമാവുക. എന്നാല്‍ നികുതി ഇളവുകള്‍ക്ക് അര്‍ഹരായ വ്യക്തികൾക്ക് ഏത് നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ആശയക്കുഴപ്പമുണ്ടാകും.
വരുമാനവും നികുതി ഇളവുകളും അടിസ്ഥാനമാക്കിയാണ് ഇത് തിരഞ്ഞെടുക്കുന്നത്. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ള നികുതിദായകർക്ക് എങ്ങനെ പരമാവധി നികുതി ലാഭിക്കാമെന്ന് നോക്കാം.
നികുതി കിഴിവുകൾ
സാധാരണയായ ശമ്പളക്കാരായ നികുതിദായകര്‍ ഉപയോഗിക്കുന്ന നികുതി കിഴിവുകളാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്, സെക്ഷന്‍ 80സി, സെക്ഷന്‍ 80ഡി, സെക്ഷന്‍ 24(ബി), ഹേം റെന്ററ് അലവന്‍സ് (എച്ച്ആര്‍എ) എന്നിവ. യോഗ്യതയെ അടിസ്ഥാനമാക്കി ഉപയോഗിക്കാനാകുന്ന കിഴിവ് എത്രയാണോ എന്നതാണ് ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്നുള്ള തീരുമാനത്തിന് അടിസ്ഥാനമാകുന്നത്. ഓരോ വരുമാനക്കാർക്കും പഴയ നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും തുല്യമായ നികുതി ബാധ്യത വരാൻ എത്ര രൂപയുടെ കിഴിവ് വേണമെന്ന് നോക്കാം.
വരുമാനവും നികുതി കിഴിവും
12 ലക്ഷം രൂപ വരുമാനക്കാരന് കുറഞ്ഞത് 3.50 ലക്ഷത്തിന്റെ കിഴിവുകള്‍ കണ്ടെത്തിയാല്‍ രണ്ട് നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും 82,500 രൂപ നികുതി അടയ്ക്കേണ്ടി വരും. ഇതിൽ ഉയർന്ന തുക കിഴിവായി ക്ലെയിം ചെയ്യാന്‍ സാധിക്കുന്നൊരാൾക്ക് പഴയ വ്യവസ്ഥയാണ് അനുയോജ്യം. കുറവാണ് കിഴിവുകളെങ്കിൽ പുതിയ നികുതി വ്യവസ്ഥ ഇപകാരപ്പെടും. 13 ലക്ഷമാണ് വരുമാനമെങ്കിൽ 3.62 രൂപ കിഴിവ് ലഭിക്കുമ്പോൾ ആകെ നൽകേണ്ട നികുതി ബാധ്യത 1.03 ലക്ഷം രൂപയാണ്.
വാർഷിക വരുമാനം 14 ലക്ഷം രൂപയാണെങ്കില്‍ പഴയ നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും 1.2 ലക്ഷം രൂപയുടെ നികുതി ബാധ്യത ഉണ്ടായിരിക്കാന്‍ കുറഞ്ഞത് 3.75 ലക്ഷം രൂപയുടെ കിഴിവ് ആവശ്യമാണ്.
15 ലക്ഷം വരുമാനക്കാരന് 4.08 ലക്ഷം രൂപയുടെ കിഴിവ് ലഭിച്ചാൽ ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും 1.40 ലക്ഷം രൂപ നികുതി നൽകേണ്ടി വരും. ഇവിടെ വരുന്ന ഇളവ് പരിധിക്ക് തുല്യമോ അതില്‍ കൂടുതലോ ആണ് ലഭ്യമായ നികുതി ഇളവെങ്കിൽ പഴയ നികുതി വ്യവസ്ഥയില്‍ തുടരുന്നതാണ് കൂടുതൽ മെച്ചം. മൊത്തം കിഴിവുകള്‍ ഈ പരിധിക്ക് താഴെയാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥ ഗുണകരമാകും.
5 ലക്ഷം രൂപ വരെ ഇളവ് നേടുന്നത് എങ്ങനെ
സാധാരണയായി ഉപയോഗിക്കുന്ന ചില നികുതി സെക്ഷനുകൾ വഴി 5 ലക്ഷം രൂപയുടെ കിഴിവ് എളുപ്പത്തില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്, സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ, ഹോം ലോണ്‍ പലിശ അല്ലെങ്കില്‍ എച്ച്ആര്‍എയില്‍ 2 ലക്ഷം രൂപ, സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരം എന്‍പിഎസ് നിക്ഷേപത്തില്‍ 50,000 രൂപ, സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 50,000 രൂപ എന്നിവ വഴി ഇളവ് നേടാം.
സഭാവനകൾ നൽകിയാലും നികുതി ഇളവ് ലഭിക്കും. ഇളവുകൾ കാര്യമായി ഉപയോഗിച്ചാൽ 13.50 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തിക്ക് നികുതി ബാധ്യത പൂജ്യമാക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
