022-23 സാമ്പത്തിക വർഷം അവസാനത്തിലേക്ക് കടക്കുമ്പോൾ ഓരോ നികുതിദായകനും പരമാവധി നികുതി ഇളവുകൾ നേടാനുള്ള ശ്രമത്തിലാകും. വ്യക്തികൾ അടയ്‌ക്കേണ്ട ആദായനികുതി നിരക്ക് അവരുടെ വരുമാനവും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള ലാഭവും അനുസരിച്ച് ഓരോ വ്യക്തിക്കും അടയ്ക്കേണ്ട നികുതി വ്യത്യാസപ്പെടുന്നുണ്ട്. സമാനമായ രീതിയിൽ, നികുതി നിരക്കുകൾ വ്യക്തികൾക്കും മുതിർന്ന പൗരന്മാർക്കും കോർപ്പറേറ്റുകൾക്കും വ്യത്യസ്തമാണ്. നികുതി ഇളവ് നേടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിക്ഷേപം ഇതിന് അനുയോജ്യമായൊരു മാർഗമാണ്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി, 80സിസിഡി എന്നിവ പ്രകാരം നികുതി ഇളവ് നൽകുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലികള്‍ക്കുമാണ് ഈ സെക്ഷന്റെ ഗുണം ലഭിക്കുന്നത്. നികുതി ഇളവുകൾ ആഗ്രഹിക്കുന്നവർ വൈകാതെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. 2023 മാർച്ചിനുള്ളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് മാത്രമാണ് നികുതി ഇളവെന്ന് നികുതിദായകർ ശ്രദ്ധിക്കേണ്ടതാണ്. നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ നോക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്നൊരു നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പിപിഎഫ് അക്കൗണ്ടെടുക്കാം. 7.10 ശതമാനം പലിശ നിരക്കിൽ 15 വർഷത്തേക്കാണ് പിപിഎഫിൽ നിക്ഷേപിക്കാനാവുക. വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴിയും നികുതി ലാഭിക്കാം. ഇപിഎഫ് പദ്ധതിയിലേക്കുള്ള ശമ്പളത്തിന്റെ 12 ശതമാനം തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. പരമാവധി 1.5 ലക്ഷം രൂപ വരെയാണ് നികുതി ഇളവ് ലഭിക്കുക.
സ്ഥിര നിക്ഷേപം
നികുതിദായകർക്ക് നികുതി ലാഭിക്കുന്നതിനായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയും ഉപയോഗപ്പെടുത്താം. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്. 1.50 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കും. 5 വർഷത്തെ ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. പലിശ വരുമാനത്തിന് നികുതി നൽകേണ്ടതുണ്ട്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീം
മ്യൂച്വൽ ഫണ്ടുകളിൽ നികുതി ഇളവ് ലഭിക്കുന്ന ഏക സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിഗംസ് സ്കീം. 3 വർഷത്തെ ലോക് ഇൻ പിരിയഡുള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീമുകലാണ് കുറവ് ലോക്ഇൻ പിരിയഡുള്ള 80സി ആനുകൂല്യമുള്ള നിക്ഷേപം. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ഒരു ഇൻഷൂറൻസ് പ്ലാനാണ്. ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ അല്ലെങ്കിൽ രണ്ടും തിരഞ്ഞെടുക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന ദീർഘകാല നിക്ഷേപ/ ഇൻഷൂറൻസ് ഉത്പ്പന്നമാണ്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ. ആദായനികുതി നിയമംത്തിലെ സെക്ഷൻ 80C, 10(10D) വകുപ്പുകൾ പ്രകാരം നികുതി ലാഭിക്കാം.
80സി നിക്ഷേപങ്ങൾ
നികുതി ബാധകമായ വരുമാനം കുറയ്ക്കാന്‍ ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. ലഘു സമ്പാദ്യ പദ്ധതികളായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം എന്നിവ നികുതി ഇളവ് നൽകുന്നവയാണ്.
ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി), ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎൽഎൽഎസ്) എന്നീ നിക്ഷേപങ്ങളും 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കും. ഇതിനൊപ്പം 5 വര്‍ഷ കാലവധിയുള്ള ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങളും 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കുന്നുണ്ട്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ റെക്കോർഡ് കുതിപ്പ്; ജൂലൈയിലെ കണക്കുകൾ നിക്ഷേപകർക്ക് നൽകുന്ന മുന്നറിയിപ്പ് ഇതാ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications