വരുമാനത്തിൽ നിന്ന് നികുതി ഈടാക്കാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് മാത്രമല്ല വഴി. സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) വഴി നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ആദായ നികുതി വകുപ്പ് നികുതി ഈടാക്കുന്നുണ്ട്. നിക്ഷേപമുള്ള സ്ഥാപനം നികുതി ഈടാക്കി ആദായ നികുതി വകുപ്പിന് കൈമാറുകയാണ് ഇവിടെ ചെയ്യുന്നത്. വരുമാനത്തിൽ നിന്ന് നികുതി നൽകാൻ ഏതൊരു നിക്ഷേപകനും താൽപര്യമുണ്ടാകില്ല.
ഇതിനായി 15ജി, 15എച്ച് ഫോമുകൾ സമർപ്പിച്ചാൽ നികുതി നൽകാതെ നിക്ഷേപത്തിൽ നിന്ന് പലിശ സ്വന്തമാക്കാൻ സാധിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് 15എച്ച് ഫോമുകളും അതിന് താഴെ പ്രായമുള്ളവര്‍ക്ക് 15ജി ഫോമും സമര്‍പ്പിക്കാം. ഈ ഫോമുകൾ ആർക്കൊക്കെ സമർപ്പിക്കാമെന്നതും ഓരോ നിക്ഷേപത്തിനും ലഭിക്കുന്ന പരമാവധി ഇളവുകളും നോക്കാം.
സമർപ്പിക്കേണ്ടത് ആരൊക്കെ
നികുതി ലാഭിക്കാനായി 15ജി, 15 എച്ച് ഫോം സമർപ്പിക്കുന്നൊരാളുടെ ആകെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. നികുതി ബാധ്യത ഇല്ലാത്തൊരാള്‍ക്കാണ് ഇതുവഴി ആനുകൂല്യം ലഭിക്കുക. എല്ലാ വര്‍ഷത്തിലും ഫോം സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക വര്‍ഷ ആരംഭത്തിന്റെ തന്നെ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്.
ഇല്ലാത്തപക്ഷം ധനകാര്യ സ്ഥാപനങ്ങൾ പലിശയിൽ നിന്ന് നികുതി ഈടാക്കി തുടങ്ങും. 10 ശതമാനമാണ് മിക്ക നിക്ഷേപങ്ങളിലും ടിഡിഎസ് ഈടാക്കുന്നത്. പാൻ കാർഡ് സമർപ്പിക്കാത്തവരാണെങ്കിൽ 20 ശതമാനം ടിഡിഎസ് ഈടാക്കും.
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ടോ?
നികുതി ഇളവാനായി 15 ജി, 15 എച്ച് ഫോം സമര്‍പ്പിച്ചവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമോ എന്നൊരു സംശയം പൊതുവിലുണ്ട്. വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കുറവാണെങ്കില്‍ ആദായ നികുതി റിട്ടേണിന്റെ ആവശ്യമില്ല.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 15ജി, 15എച്ച് ഫോം സമർപ്പിക്കാൻ വൈകിയാൽ ധനകാര്യ സ്ഥാപനം നികുതി ഈടാക്കും. ഈ തുക റീഫണ്ട് ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ബാങ്ക്, മറ്റ ധനകാര്യ സ്ഥാനങ്ങളും ഈടാക്കിയ ടിഡിഎസ് തിരികെ നല്‍കില്ല. ഇതിനായി റിട്ടേൺ സമർപ്പിക്കണം.
മിക്ക ബാങ്കുകളും എല്ലാ പാദങ്ങളിലും ടിഡിഎസ് ഈടാക്കും. സമർപ്പിക്കാൻ വൈകിയവ്ർ വേഗത്തിൽ ഫോം സമർപ്പിക്കുന്നതാണ് ഉചിതം. 2021-22 വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ 2022 ഡിസംബര്‍ 31 വരെ അവസരമുണ്ട്. 1,000 രൂപ പിഴ നല്‍കേണ്ടി വരും. 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളൊരാൾ 5,000 രൂപ പിഴ നല്‍കണം. വരുമാനം 2.50 ലക്ഷം കവിഞ്ഞില്ലെങ്കിൽ പിഴ നൽകേണ്ടതില്ല.
എവിടെയക്കെ സമര്‍പ്പിക്കാം
* ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 50,000 രൂപ കടന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും 40,000 രൂപ കടന്നാല്‍ സാധാരണ നിക്ഷേപകര്‍ക്കും ആകെ പലിശയ്ക്ക് മുകളില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് തുക അനുവദിക്കുക. ഇതിനാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 15ജി, 15 എച്ച്, ഫോമുകൾ സമർപ്പിക്കണം.
* 5 വര്‍ഷത്തിന് മുന്‍പ് ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലക്കുമ്പോള്‍ പ്രായത്തിന് അനുസരിച്ച് ഫോം സമര്‍പ്പിക്കണം.
* കോര്‍പ്പറേറ്റ് ബോണ്ടില്‍ നിക്ഷേപം നടത്തിയവരാണെങ്കില്‍ ആദായം 5,000 രൂപയില്‍ കൂടുതലായാല്‍ ടിഡിഎസ് ഈടാക്കും. ഇവിടെയും 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കാം,
* 2014 മുതല്‍ പോളിസിയില്‍ നിന്ന് ലഭിക്കുന്ന തുക 1 ലക്ഷത്തില്‍ കൂടിയാല്‍ 2 ശതമാനം ടിഡിഎസ് ഈടാക്കും. പാന്‍ ഇല്ലെങ്കില്‍ 20 ശതമാനം ടിഡിഎസ് ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
