സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ നികുതിദായകരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലായ് 31നാണ് അവസാനിച്ചത്. 2022-22 വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണിന് മുന്‍പായി പരമാവധി നികുതി ഇളവുകള്‍ നേടാന്‍ നേരത്തെയുള്ള പ്ലാനിംഗുകള്‍ ആവശ്യമാണ്.
ആദായ നികുതി നിയമത്തിലെ വിവിധ സെക്ഷനുകള്‍ പ്രകാരം നികുതി ഇളവുകളും ടാക്സ് റിബേറ്റുകളും ലഭിക്കും. നിക്ഷേപം നടത്തി നികുതിയിളവുകള്‍ നേടുന്നത് പോലെ വിവിധ വഴികളുണ്ട്. ഇവ ആദ്യം അറിഞ്ഞിരിക്കാം.
നിക്ഷേപം നടത്തി നികുതി ലാഭിക്കാം
ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം നിരവധി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ലക്ഷം രൂപയുടെ നികുതിയിളവ് നേടാന്‍ സാധിക്കും. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം, നാഷണല്‍ പെന്ഷന് സിസ്റ്റം, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, ടാക്സ് സേവിംഗ് എഫ്ഡി എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.
നികുതി ലാഭിക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്ക് വലിയ സമ്പാദ്യം തരുന്ന നിക്ഷേപങ്ങള്‍ കൂടിയാണിവ. കാലാവധിയിൽ നികുതി ഇളവ് ലഭിക്കുന്നതും നികുതി ബാധകമായവയും ഇക്കൂട്ടത്തിലുണ്ട്. നികുതി ബാധ്യത കണത്തിലെടുത്ത് നിക്ഷേപിക്കുക.
നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക
രണ്ട് നികുതി വ്യവസ്ഥകള്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ആദായന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഇവയിലൊന്ന് തിരഞ്ഞെടുക്കണം. നികുതി ലാഭിക്കുന്നതിന് രണ്ടിന്റെയും ഗുണങ്ങള്‍ പരിശോധിച്ച് വേണം തീരുമാനത്തിലെത്താന്‍. പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി നിരക്ക് കുറവാണ്. എന്നാല്‍ ഇവ നികുതിയിളവുകള്‍ അനുവദിക്കുന്നില്ല.
സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ആഗ്രഹിക്കുന്നവരാണെങ്കില്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കേണ്ടതാണ്. നികുതി വ്യവസ്ഥ സംബന്ധിച്ച ആശയകുഴപ്പം നീക്കുന്നതിന് ആദായ നികുതി കാല്‍ക്കുലേറ്റര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ആരോഗ്യ ഇന്‍ഷൂറന്‍സ്
നികുതിദായകന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് വഴി ആദായ നികുതിയിളവ് നേടാം. സെക്ഷന്‍ 80ഡി പ്രകാരം നികുതിദായകന്റെ പേരിലും ഭാര്യ, മക്കള്‍ എന്നിവരുടെ പേരിലുമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സിന് 25,000 രൂപ വരെ നികുതിയിളവുണ്ട്. 60 വയസ് കഴിഞ്ഞ മാതാപിതാക്കളുടെ പേരില്‍ ചേര്‍ന്ന ആരോഗ്യ ഇന്‍ഷൂറന്‍സിന് 50,000 രൂപ വരെയും നികുതിയിളവ് ലഭിക്കും. നികുതിയിളവ് ലഭിക്കാന്‍ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ഓണ്‍ലൈനായി അടയ്ക്കണം.
ഭവന വായ്പ
ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഭവന വായ്പ തിരിച്ചടവിനും നികുതിയിളവ നേടാം. വായ്പയുടെ മുതല്‍ (Principle Amount) തിരിച്ചടവിനും പലിശ തിരിച്ചടവിനും നികുതിയിളവ് ലഭിക്കും. സെക്ഷന്‍ 24 പ്രകാരം പലിശ തിരിച്ചടവിന് 2 ലക്ഷം രൂപ വരെയും മുതല്‍ തിരിച്ചടവിന് സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയും നികുതി ഇളവ് ലഭിക്കും.
സമയത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക
നികുതിയിളവുകള്‍ നേടിയൊരാള്‍ ഇതിന്റെ ഗുണം ലഭിക്കാന്‍ കൃത്യസമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം, ഓരോ അസസ്മെന്റ് ഇയറിലും ജൂലായ് 31 ആണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി. ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാമെങ്കിലും പിഴ ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
