സാമ്പത്തിക വർഷത്തിൽ വരുമാനം പരിധി കടന്നാൽ ആദായ നികുതി പിടിവീഴും. ഇത് കൂടാതെ പലവഴിക്കും ശ്രോതസിൽ നിന്നുള്ള നികുതിയും ആദായ നികുതി വകുപ്പ് ഈടാക്കുന്നുണ്ട്. വരുമാനം നികുതിയായി സർക്കാറിലേക്ക് അടയ്ക്കാൻ മടിക്കുന്നവർ പലതരത്തിൽ നികുതിയിൽ നിന്ന് ചാടാറുണ്ട്. എന്നാൽ കള്ളത്തരത്തിലൂടെ ആദായ നികുതി വെട്ടിപ്പ് നടത്തുന്നത് നിയമ പ്രശ്നങ്ങളുണ്ടാക്കും.
നിയമപരമായി നികുതി ലാഭിക്കാൻ പല തരത്തിലുള്ള വഴികളും ഇന്നുണ്ട്. വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. വായ്പ തിരിച്ചടവുകൾക്ക് നികുതിയിളവുണ്ട്. ഇത് നിയമാനുസൃതമായ മാര്‍ഗമാണ്. ആദായ നികുതി നിയമം 1961 സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് പലർക്കും അറിയാവുന്നതാണ്. ഇത് കൂടാതെ 14 ലക്ഷം രൂപയ്ക്കടുത്ത് നികുതിയിളവ് നേടാവുന്ന വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
* 80സി/ 80സിസിസി/ 80സിസിഡി- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപം, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം, നാഷണൽ പെൻഷൻ സിസ്റ്റം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, പെന്ഷന് പ്ലാന്‍, ലൈഫ് ഇന്‍ഷൂറന്‍സ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം എന്നിവയിലുള്ള നിക്ഷേപങ്ങള്‍ക്ക് 1,50,000 രൂപ ആദായ നികുതി ഇളവ് ലഭിക്കും. ഭവന വായ്പയുടെ മുതല്‍ തിരിച്ചടയ്ക്കുതിനും ട്യൂഷന് ഫീസ് അടയ്ക്കുന്നതിനും ഇളവ് നേടാം.
* 80സിസിഡി (1ബി)- നാഷണൽ പെൻഷൻ സിസ്റ്റത്തിലെ നിക്ഷേപത്തിന് 50,000 രൂപയുടെ അധിക നികുതി ഇളവ് ലഭിക്കും
* സെക്ഷന്‍ 24- സ്വന്തം വീടിന്റെ ഭവന വായ്പയുടെ പലിശ അടച്ച വകയിൽ 2,00,000 രൂപ ഇളവ് ലഭിക്കും.
* 80ഇഇഎ- ഭവന വായ്പയ്ക്ക് 1.5 ലക്ഷത്തിന്റെ അധിക നികുതിയിളവ് ലഭിക്കും.
* 80ഇഇബി- വൈദ്യുത വാഹനങ്ങളുടെ വായ്പയുടെ പലിശ അടവിന് 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും.
* 80ഇ- വിദ്യാഭ്യാസ വായ്പയുടെ പലിശ തിരിച്ചടവിന് 50,000 രൂപ വരെ നികുതിയിളവ് ലഭിക്കും.
* 80ഡി- നികുതി ദായകന്റെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, രക്ഷിതാക്കളുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ അടച്ച തുകയ്ക്ക് 50,000 രൂപ വരെ നികുതിയിളവ്.
* 80ഡിഡിബി- നികുതി ദായകനോ ആശ്രിതർക്കോ ഉണ്ടായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാ ചെലവിനത്തിൽ 80,000 രൂപ ഇളവ് ലഭിക്കും
* 80യു- 40-80 ശതമാനം ശാരീരിത വൈകല്യമുള്ള നികുതി ദായകന് 75,000 രൂപ വരെയും 80 ശതമാനം വൈകല്യമുള്ള നികുതി ദായകന് 1,25,000 രൂപ വരെയും ഇളവ്
* 80ഡിഡി- ശാരീരിക വൈകല്യമുള്ളവരുടെ ആശ്രിതര്‍ക്ക് 1,25,000 രൂപ വരെ ഇളവ് ലഭിക്കും.
* 80ജി- അംഗീകാരമുള്ള ചാരിറ്റബിള്‍ ഫണ്ടുകളിലുള്ള സംഭാവന - 50,000 രൂപ (എകദേശ തുക)
* 80ജിജിഎ- ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും ഗ്രാമീണ വികസനങ്ങള്‍ക്കുമുള്ള സംഭാവന- 50,000 രൂപ (എകദേശ തുക)
* 80ജിജിസി- രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന- 50,000 രൂപ (എകദേശ തുക)
* 80ടിടിഎ - സേവിംഗ് അക്കൗണ്ടിൽ നിന്നുള്ള പലിശ- 10,000 രൂപ
* 80ടിടിബി- മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ വരുമാനം- 50,000 രൂപ
* 10(15)(ഐ)- പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിൽ നിന്നുള്ള പലിശയ്ക്ക് 7,000 രൂപ വരെ കിഴിവ്
* 80ജിജി- എച്ച്ആർഎ ഇനത്തിൽ 60,000 രൂപ
ഈ മുഴുവൻ ഇളവുകളും ചേർത്താൽ 14 ലക്ഷം രൂപയിൽ അധികം വരും. എന്നാൽ എല്ലാ ഇളവുകളും എല്ലാ നികുതിദായകർക്കും ലഭിക്കുകയില്ല എന്ന കാര്യം ഓർമിക്കണം. ഗുരുതരമായ ചികിത്സയ്ക്കുള്ള ഇളവ്, ശാരീരിക വൈകല്യമുള്ളവർക്ക് ലഭിക്കുന്ന ഇളവ്, എന്നിവ എല്ലാ നികുതിദായകർക്കും ലഭിക്കില്ല. പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപ വരെയുള്ള നികുതി ഇളവുകൾ നേടാൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
