എല്ലാവരും മുന്നിലുള്ള ചോദ്യമിതാണ്, എങ്ങനെയാണ് ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കുന്നത്. ചെലവെല്ലാം ക്രമീകരിച്ച് എങ്ങനെ സമ്പാദിക്കാനൊരു തുക കണ്ടെത്തുമെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ശമ്പളം കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോകുന്നത് മാത്രമല്ല കാര്യം. പെട്ടന്നൊരു അത്യാവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ കയ്യിലൊരു ധനം വേണം. അതിനായി സമ്പാദ്യം വേണ്ടതുണ്ട്. മെല്ലെ മെല്ലെ ഇത് വളർത്തി കൊണ്ടുവരികയും വേണം. ഇതിനായി ആദ്യം പിടിക്കേണ്ടത് ചെലവുകളെയാണ്. ഒരു കണക്കുമില്ലാതെ കൈയ്യിൽ നിന്നും പോകുന്ന പണത്തെ പറ്റി അറിഞ്ഞിരുന്നാൽ തന്നെ നല്ലൊരു തുക കയ്യിലേക്ക് വരും. ഇതിന് ശേഷം നിക്ഷേപത്തെ ക്രമീകരിക്കണം വിവിധങ്ങളായ നിക്ഷേപ പദ്ധതികൾ മുന്നിലുണ്ട്. ഇതിൽ നമ്മുടെ ആവശ്യം മനസിലാക്കി വേണ്ട അനുയോജ്യമായവ തിരഞ്ഞെടുക്കാം. ഇതിനുള്ള വഴികളെന്താണെന്ന് നോക്കാം.
ചെലവ് കണക്കാക്കുക
ചെലവാക്കുന്നതിനൊക്കെ കണക്കുണ്ടാവുക എന്നത് അത്യാവശ്യമായ കാര്യമാണ്. ഇത് അനാവശ്യ ചെലവുകളെ കണ്ടെത്തി ഒഴിവാക്കാന്‍ സാധിക്കും. ഈ തുക നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കും. പണം എവിടെ നിന്ന് വരുന്നു എന്നതും എവിടേക്ക് പോകുന്നു എന്നത് അറിഞ്ഞിരിക്കുക സാമ്പത്തിക പ്ലാനിംഗിന്റെ പ്രധാന ഘടകമാണ്. സ്വന്തം ബജറ്റ് ഇല്ലാതെ ജീവിതത്തെ നേരിടുന്നത് സാമ്പത്തികമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വരവും ആവശ്യമായി വരുന്ന ചെലവുകളും എഴുതി വെക്കണം. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തരം തിരിക്കണം. മാസ ബജറ്റ് തയ്യാറാക്കുമ്പോൾ. വിനോദങ്ങളെ അനാവശ്യ ചെലവുകളാക്കി ക്രമീകരിക്കാം. ഭക്ഷണം, ഇലക്ട്രിസിറ്റി, വാടക, ഇന്റര്‍നെറ്റ് എന്നിവ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം.
നിക്ഷേപം വൈവിധ്യമാക്കാം
എല്ലാ തുകയും കൊണ്ടുപോയി ഒരിടത്ത നിക്ഷേപിക്കുന്നത് ബുദ്ധിയില്ല. നഷ്ട സാധ്യത കുറയ്ക്കാന്‍ വൈവിധ്യങ്ങളില്‍ നിക്ഷേപിക്കണം. സമ്പാദ്യത്തിന്റെ ഒരുഭാഗം മ്യൂച്വല്‍ ഫണ്ടിലും സ്ഥിര നിക്ഷേപത്തിലും, സര്‍ക്കാര്‍ പെന്ഷന് സ്കീമിലുമായി മാറ്റണം. ഇത്തരത്തിലുള്ള നിക്ഷേപത്തിലേക്ക് ഇടവേളകളില്‍ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നത് ഭാവിയിലേക്ക് ഉയര്‍ന്ന ആദായം നേടാൻ സാധിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒറ്റത്തവണ നിക്ഷേപങ്ങളെക്കാള്‍ മികച്ചത് മാസത്തിലുള്ള ക്രമമായ നിക്ഷേപങ്ങലാളാണ്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നത് ഇത്തരത്തിലൊരു മാര്‍ഗമാണ്. ഇത് ഒരാളെ അച്ചടക്കമുള്ള നിക്ഷേപകനാക്കി മാറ്റുന്നു.
അധിക വരുമാനം കണ്ടെത്താം
ഇന്റര്‍നെറ്റിന്റെ കാലത്ത് അധിക വരുമാനം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. വീട്ടിലിരുന്ന് കൊണ്ട് അധിക വരുമാനം നേടാന്‍ സാധിക്കുന്ന ഫ്രീലാന്‍സ് ജോലികള്‍ കണ്ടെത്തണം. എഴുത്ത്, വെബ്സൈറ്റ് ഡിസൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഫ്രീലാന്‍സ് ജോലി സാധ്യത കൂടുതലാണ്. ബ്ലോഗ് തുടങ്ങുക, യൂട്യൂബ് ചാനല്‍ അടക്കമുള്ള ഇടങ്ങളിലൂടെയും പുതിയ കാലത്തെ വരുമാനം തേടാം.
എമർജൻസി ഫണ്ട്
ശമ്പളമായോ മറ്റു വരുമാന മാർഗങ്ങളിലൂടെയോ കയ്യിലെത്തുന്ന തുകയെ പറ്റ മനസിലാക്കി ഇതിൽ എത്രക ണ്ട് സമ്പാദ്യമാക്കി മാറ്റണമെന്ന് ആദ്യം നിശ്ചയം വേണം. അതിന് ശേഷമാകണം ചെലവാക്കൽ തുടങ്ങേണ്ടത്. അല്ലാത്ത പക്ഷം കയ്യിലേക്ക് വരുന്ന പണം മുഴുവനായി ചെലവാക്കേണ്ടി വരും.ഇതോടൊപ്പം മൊത്തം ശമ്പളത്തിന്റെ നാലിലൊന്ന് വളർച്ചാടിസ്ഥിതമായ നിക്ഷേപത്തിനായി മാറ്റി വെക്കണം. നിക്ഷേപത്തിന്റെ കാര്യത്തിൽ ഹൃസ്വകാല നിക്ഷേപവും ദീർഘകാല നിക്ഷേപവും വേണം. ഹൃസ്വകാലത്തേക്കുള്ളവ അത്യാവശ്യ ഫണ്ടുകളായി ക്രമീകരിക്കാം. സേവിംഗ്സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപമായോ ഇത് മാറ്റാം. മാസ ശമ്പളത്തിന്റെ ആറിരട്ടി തുകയിൽ കുറയാതെ എമർജൻസി ഫണ്ട് കരുതണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications