2023-2024 ലെ കേന്ദ്ര ബജറ്റിൽ ആദായ നികുതിയുടെ ബന്ധപ്പെട്ട് പ്രധാന പരിഷ്കാരങ്ങളുണ്ടായി. പുതിയ നികുതി വ്യവസ്ഥയ്ക്ക് കൂടുതൽ ഇളവ് പ്രഖ്യാപിക്കുകയും ആകർഷകമാക്കുകയും ചെയ്തു.
2023-24 സാമ്പത്തിക വർഷത്തിൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരും. ഇതിനാൽ ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്നും ഇതിനനുസരിച്ചുള്ള നിക്ഷേപ ലിസ്റ്റ് തയ്യാറാക്കുകയും വേണം.
പുതിയ നികുതി സമ്പദായത്തിലെ പുതിയ ആദായനികുതി സ്ലാബുകൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും, 2023-24 സാമ്പത്തിക വർഷത്തിൽ പഴയ ആദായ നികുതി വ്യവസ്ഥയാണോ പുതിയ ആദായ നികുതി വ്യവസ്ഥയാണോ ഉപയോഗിക്കേണ്ടതെന്ന് നികുതിദായകർ തീരുമാനിക്കണം.
ഇത് മുൻനിർത്തി പുതിയ സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ വരുമാനമുള്ള നികുതിദായകൻ എങ്ങനെ നികുതി പ്ലാനിംഗ് നടത്തണമെന്ന് നോക്കാം.
പുതിയ നികുതി വ്യവസ്ഥ
പുതിയ നികുതി വ്യവസ്ഥയിലും പഴയ നികുതി വ്യവസ്ഥയിലും നേരത്തെ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടിയിരുന്നില്ല. ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ പുതിയ നികുതി വ്യവസ്ഥയില്‍ 7 ലക്ഷം രൂപ വരെ റിബേറ്റ് നല്‍കും.
7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. 6 എണ്ണമുണ്ടായിരുന്ന നികുതി സ്ലാബ് 5 ആക്കി കുറയ്ക്കുകയും ചെയ്തു.
പഴയ നികുതി വ്യവസ്ഥ
പുതിയ നികുതി വ്യവസ്ഥയ്ക്ക് പ്രധാന്യം നല്‍കി ഡീഫോള്‍ട്ട് നികുതി വ്യവസ്ഥയാക്കി മാറ്റുകയാണെങ്കിലും പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ നികുതിദായകർക്ക് സാധിക്കും. പഴയ നികുതി വ്യവസ്ഥയിൽ നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി കിഴിവുകൾ ലഭിക്കും.
80സി നിക്ഷേപങ്ങൾ, ഭവന വായ്പ തിരിച്ചടവ്, മെഡിക്കൽ ഇൻഷൂറൻസ് ചെലവുകൾ തുടങ്ങിയവയ്ക്ക് നികുതി ഇളവുകൾ ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം വരെ നികുതി ചുമത്തിയിരുന്നില്ല.
2.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ 5%, 5 ലക്ഷത്തിനും 10 ലക്ഷം വരെ 20%, 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തിയിരുന്നത്.
എത്ര നികുതി നൽകേണ്ടി വരും
10 ലക്ഷം രൂപ വരുമാനമുള്ളൊരു മുതിർന്ന പൗരന് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ബാധകമായ നികുതി 45,000 രൂപയാണ്. ഭവന വായ്പയോ ഇൻഷുറൻസ് പ്ലാൻ തുടങ്ങിയ ഇളവുകളില്ലാത്ത വ്യക്തിയാണെങ്കിൽ 60,000 രൂപയും നികുതി നൽകണം.
അതിനാൽ ഭവന വായ്പ, ഇൻഷുറൻസ് പ്ലാൻ എന്നിവയിലൂടെ കാര്യമായ തുക നികുതി ഇളവ് ലഭിക്കാത്ത മുതിർന്ന പൗരന്മാരാണെങ്കിൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം.
വരുമാനം 7 ലക്ഷത്തിൽ താഴെയുള്ള വ്യക്തികളാണെങ്കിൽ പുതിയ നികുതി വ്യവസ്ഥ സ്വീകാര്യമാണ്.
പുതിയ നികുതി വ്യവസ്ഥ മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് 3 ലക്ഷത്തിൽ കൂടുതലുള്ള ഏതൊരു വരുമാനത്തിനും രണ്ട് നികുതി വ്യവസ്ഥയിലും നികുതി ബാധകമാണ്. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുയാണെങ്കിൽ കുറഞ്ഞ സ്ലാബ് നിരക്കുകളാണ് ബാധകമാകുന്നത്.
കൂടാതെ വരുമാനം 7 ലക്ഷത്തിൽ കുറവാണെങ്കിൽ പുതിയ നികുതി വ്യവസ്ഥയിൽ നികുതി നൽകേണ്ടതായി വരുന്നില്ല.
പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തു കഴിഞ്ഞാൽ 2023-24 സാമ്പത്തിക വർഷം മുതൽ പഴയ നികുതി വ്യവസ്ഥയിലേക്ക് തിരികെ പോകാൻ സാധിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications