ഓഹരി വിപണിയിൽ നിക്ഷേപിച്ച സുഹൃത്തിന് നല്ലൊരു തുക ലാഭം കിട്ടിയെന്ന് കേട്ടതിന് പിന്നാലെയാണ് വിദേശത്ത് നിന്നെത്തിയ സുരേഷിനും ഓഹരി വിപണിയിലേക്കിറങ്ങാൻ താല്പര്യം തോന്നിയത്. സുഹൃത്തുക്കളുടെ വാക്ക് കേട്ട് വിദേശത്തെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഓഹരി വിപണിയിലിറക്കിയ സുരേഷനിന് ഈയിടെയുണ്ടായ തകർച്ചയിൽ പകുതിയിലധികം ശതമാനം നഷ്ടം നേരിട്ടു. നിലിവിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സുരേഷ്. ഇയാളുടെ കഥ എല്ലാവർക്കുമൊരു പാഠമാണ്. നിക്ഷേപത്തിനിറങ്ങുന്നവരുടെ എല്ലാ കണ്ണ് ഉയര്‍ന്ന ആദായത്തിലാണ്. അതുതന്നെയാണ് വേണ്ടതും. ഇതിനായി പലതരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന ആദായത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിനൊത്ത റിസ്കും നിക്ഷേപകനെടുക്കണം. ആദായത്തിന്റെ തോത് കൂടുന്നതിന് അനുസരിച്ച് നഷ്ട സാധ്യതയും കൂടുമെന്നത പ്രഥമ പാഠം നിക്ഷേപകരുടെ മനസിലുണ്ടാകണം. എന്നാൽ റിസ്ക് മാത്രമെടുത്തുള്ളതല്ല നിക്ഷേപം. നിക്ഷേപം പല വഴികളിലാക്കി ക്രമീകരിച്ച് നഷ്ട സാധ്യത കുറയ്ക്കാം. പോർട്ട്ഫോളിയോ വൈവിധ്യമാക്കാം. ഒരു നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയുമ്പോഴോ നഷ്ടം നേരിടുമ്പോഴോ മറ്റൊന്നിനെ ആശ്രയിക്കാമെന്നതാണ് വൈവിധ്യത്തിന്റെ ഗുണം.
ഈ സഹാചര്യത്തില്‍ നിക്ഷേപത്തിനിറങ്ങുന്നയാള് ആദായത്തില്‍ കുറവ് വരുത്താതെ എങ്ങനെ നഷ്ട സാധ്യത കുറയ്ക്കാമെന്ന ചിന്തയാണ് തേടുക. നിക്ഷേപം എങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രധാനം. കയ്യിലുള്ള പണമെല്ലാം ഒരിടത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നതാണോ വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങളിലായി ക്രമീകരിക്കുന്നതാണോ നല്ലതെന്നാണ് ചോദ്യം. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യം കണക്കാക്കി വ്യത്യസ്തങ്ങളായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് മികച്ചതെന്ന് ഫണ്ട്സ് ഇന്ത്യ റിസര്‍ച്ച് ഹെഡ് അരുണ്‍ കുമാറിന്റെ അഭിപ്രായം. ഇത് നഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
എവിടെയൊക്കെ നിക്ഷേപിക്കാം
ഇക്വിറ്റി, സ്ഥിര നിക്ഷേപം എന്നിവയാണ് വിവിധ അസ്റ്റ് ക്ലാസുകള്‍. ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടം ഇക്വിറ്റി നല്കുന്നു. മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ്, പിഎംഎസ്, എഐഎഫ്, ഓഹരി വിപണി എന്നിവിടങ്ങളില്‍ നിക്ഷേപം നടത്താം. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ബാധകമായ നഷ്ട സാധ്യതയുമുണ്ട്. ഇക്വിറ്റിയിലെ നിക്ഷേപം ഇടയ്ക്കിടെ വിപണിയിലുണ്ടാകുന്ന നഷ്ടം എത്ര കണ്ട് നേരിടാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകണം. ഇക്വിറ്റി നിക്ഷേപങ്ങളില്‍ വര്‍ഷത്തില്‍ 10-20 ശതമാനം തകര്‍ച്ച ഇക്വിറ്റിയുടെ സ്വഭാവമാണ്. സ്ഥിര നിക്ഷേപത്തില്‍ നിശ്ചിത കാലയളവിന് ശേഷം വരുമാനം നിക്ഷേപകന് ഉറപ്പ് നല്കുന്നു. നഷ്ട സാധ്യത വളരെ കുറവാണെന്നതാണ് പ്രധാന ഘടകം. എന്നാല്‍ പണപ്പെരുപ്പത്തിന്റെ വെല്ലുവിളകളെ മറികടക്കാന്‍ സ്ഥിര നിക്ഷേപത്തിന് സാധിക്കില്ല. പലരും നിക്ഷേപത്തിനായി കരുതുന്ന മറ്റൊരിടമാണ സ്വര്‍ണം. പണപ്പെരുപ്പത്തെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച സ്വര്‍ണത്തിലൂടെയുള്ള നിക്ഷേപത്തിലൂടെ ലഭിക്കുന്നു. ഇത്തരിലുള്ളവയെല്ലാം പോർട്ടഫോളിയോയിൽ ഉൾപ്പെടുത്തണം.
പോര്‍ട്ടഫോളിയോ എങ്ങനെ ക്രമീകരിക്കണം
1. മൂന്ന് വര്‍ഷത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് നിക്ഷേപമെങ്കില്‍ ഇക്വിറ്റിയിലെ നിക്ഷേപം ഒഴിവാക്കി പൂര്‍ണമായും ഡെബ്റ്റ് ഫണ്ടുകളിലേക്ക് മാറ്റുക.
2. 3-5 വര്‍ഷ കാലയളവിലേക്കുള്ള ആവശ്യത്തിന് നടത്തുന്ന നിക്ഷേപത്തിന്റെ 30 ശതമാനം വരെ ഇക്വിറ്റിയിലേക്ക് മാറ്റാം.
3. അഞ്ച് വര്‍ഷത്തില്‍ കൂടുകയാണെങ്കില്‍ നിക്ഷേപത്തിന്റെ 30-70 ശതമാനം വരെ ഇക്വിറ്റിയിലേക്ക് മാറ്റാം.
4. പോര്‍ട്ടഫോളിയോയുടെ 10-15 ശതമാനം വരെ സ്വര്ണത്തിലേക്ക മാറ്റണം,
5. ദീര്‍ഘകാലത്തേക്ക് മികച്ച പ്രകടനം നടത്തിയ ഇക്വിറ്റി ഫണ്ടുകള്‍ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തണം. മികച്ച ഫണ്ട് മാനേജ്മെന്റ് കമ്പനികളെ തിരഞ്ഞെടുക്കുന്നതും നിക്ഷേപത്തിന് ഗുണകരമാണ്.
6. ഡെബ്റ്റ് ഫണ്ടുകളിലെ നിക്ഷേപം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നടത്തുന്നത് ഗുണകരമല്ല. പലിശയിലെ മാറ്റങ്ങളിലെ ആനുകൂല്യം ലഭിക്കാതെ പോകും.
7. വര്‍ഷത്തില്‍ പോര്‍ട്ട്ഫോളിയോ പരിശോധിച്ച് ഓരോ നിക്ഷേപത്തിലും കൂട്ടേണ്ടതും കുറയ്ക്കേണ്ടതും തീരുമാനിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications