നിങ്ങള്‍ എസ്ബിഐ ഉപയോക്കാവാണോ? നിങ്ങള്‍ പുതിയ മൊബൈല്‍ നമ്പറിലേക്ക് മാറിയോ? പുതിയ നമ്പര്‍ ബാങ്കില്‍ അപ്ഡേറ്റ് ചെയ്തുവോ? എങ്കിലിതാ ബാങ്കില്‍ ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുവാന്‍
നിങ്ങള്‍ എസ്ബിഐ ഉപയോക്കാവാണോ? നിങ്ങള്‍ പുതിയ മൊബൈല്‍ നമ്പറിലേക്ക് മാറിയോ? പുതിയ നമ്പര്‍ ബാങ്കില്‍ അപ്ഡേറ്റ് ചെയ്തുവോ? എങ്കിലിതാ ബാങ്കില്‍ ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവതരിപ്പിച്ചിരിക്കുകയാണ്.

ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ബാങ്ക് ഇടപാടുകളെല്ലാം അതാത് സമയം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, നിങ്ങളുടോ അറിവോടെയല്ലാതെ നടക്കുന്ന തട്ടിപ്പ് ഇടപാടുകളെ എളുപ്പത്തില്‍ തിരിച്ചറിയുവാനും സാധിക്കും.
എസ്ബിഐ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റു ചെയ്യേണ്ടതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.
- നിങ്ങളുടെ എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ലോഗിന്‍ ചെയ്യുക
- മൈ അക്കൗണ്ട് & പ്രൊഫൈലില്‍ പോവുക
- പ്രൊഫൈല്‍ ക്ലിക്ക് ചെയ്യുക
- പേഴ്സണല്‍ ഡീറ്റിയല്സില് മൊബൈല്‍ തിരഞ്ഞെടുക്കുക
- ക്വുക്ക് കോണ്ട്ക്റ്റില് ക്ലിക്ക് ചെയ്ത് ശേഷം എഡിറ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക
- പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
- ഒടിപി നമ്പര്‍ ജനറേറ്റ് ചെയ്യുക. നിങ്ങളുടെ പഴയ നമ്പറിലേക്ക് വന്നിരിക്കുന്ന ഒടിപി നല്‍കുക
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക
- സ്ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക എന്നൊരു പോപ് അപ്പ് സന്ദേശം ദൃശ്യമാകും. ഓക്കെ ക്ലിക്ക് ചെയ്ത് തുടരുക
- 3 വ്യത്യസ്ത മൊബൈല്‍ നമ്പര്‍ പരിശോധന രീതികള്‍ പുതിയ സ്ക്രീനില്‍ കാണിക്കും.
1- ഇരു ഫോണ്‍ നമ്പറുകളിലും ഒടിപി വരുന്നത് വഴി
2. എടിഎമ്മിലൂടെ അനുമതി നല്കാവുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് റിക്വസ്റ്റ്
3. കോണ്ടാക്റ്റ് സെന്റര്‍ വഴി അനുമതി നല്‍കുക
എസ്ബിഐ മൊബൈല്‍ ആപ്പിലൂടെ മൊബൈല്‍ നമ്പര്‍ എങ്ങനെ മാറ്റാം
- എസ്ബിഐ മൊബൈല്‍ ആപ്പില്‍ ലോഗ്ഇന്‍ ചെയ്യുക
- മെനു ടാബില്‍ നിന്നും മൈ പ്രൊഫൈല്‍ തിരഞ്ഞെടുത്ത് എഡിറ്റ് ക്ലിക്ക് ചെയ്യുക
- പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
- ഒടിപി ജനറേറ്റ് ചെയ്ത് പഴയ മൊബൈല്‍ നമ്പറില്‍ വന്നിരിക്കുന്ന ഒടിപി നല്‍കുക
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക
1 രൂപാ കോയിന് കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?
അപേക്ഷാ സ്റ്റാറ്റസും വെബ്സൈറ്റിലൂടെ ഇതേ രീതിയില്‍ പരിശോധിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ എസ്ബിഐയില്‍ ലോഗ് ഇന്‍ ചെയ്ത് പ്രൊഫൈലില്‍ നിന്നും പേഴ്സണല്‍ ഡീറ്റിയല്‍സ് തെരഞ്ഞെടുക്കുക. മൊബൈല്‍ നമ്പര്‍ പുതുക്കുക എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് കാണാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications