ഓഹരി വിപണി നിക്ഷേപകരാണെങ്കിൽ രാകേഷ് ജുൻജുൻവാലയെയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെയും പറ്റി അറിവുള്ളവരായിരിക്കും. ഓഹരി വിപണിയിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ വിജയം ഏതൊരു നിക്ഷേപകനെയും പ്രചോദിപ്പിക്കുന്നതാണ്. ഇതിനാൽ തന്നെ ഇദ്ദേഹത്തിന്റെ മരണം നിക്ഷേപകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപങ്ങൾ ശ്രദ്ധിക്കുന്നവർക്ക് വൻ നേട്ടങ്ങൾ നൽകിയ ഓഹരികൾ കാണാൻ സാധിക്കും.
ടൈറ്റാൻ കമ്പനിയിലെ നിക്ഷേപം അത്തരത്തിലൊന്നാണ്. ഓരോ കമ്പനിയും രാകേഷ് ജുൻജുൻവാലയുടെ സ്വന്തം തീരുമാനങ്ങളായിരുന്നോ?. നിക്ഷേപത്തിൽ ഓരോ വിജയ പരാജയങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാളാണ് ഉത്പല്‍ ഷേത്ത്. ടൈറ്റാൻ ഓഹരിയെ പറ്റി ജുൻജുൻവാലയോട് സൂചിപ്പിക്കുന്നതും അദ്ദേഹം തന്നെ.
ജുൻജുൻവാലയും ഉത്പൽ ഷേത്തും
രാകേഷ് ജുൻജുൻവാല സ്ഥാപിച്ച റാറേ എന്റർപ്രൈസിൽ സിഇഒയും സീനിയർ പാട്ണറുമാണ് ഉത്പൽ ഷേത്ത്. 1990 ൽ ഇരുവരും തമ്മിലുണ്ടായ ആകസ്മികമായ കൂടികാഴ്ചയിലൂടെയാണ് റാറേ എന്റർപ്രൈസ് ആരംഭിക്കുന്നത്. ജുൻജുൻവാലയ്ക്ക് വലിയ നേട്ടം സമ്മാനിച്ച ടൈറ്റാനിലെ നിക്ഷേപത്തിൽ മാർഗ നിർദ്ദേശിയായത് ഉത്പൽ ഷേത്തായിരുന്നു. 12,000 ശതമാനത്തിന്റെ ആദായമാണ് ഈയൊരു ഓഹരി ജുൻജുൻവാലയ്ക്ക് ഇത്രയും കാലത്തിനിടെ നൽകിയത്.
ആഭരണങ്ങൾക്ക് സാധ്യതകളില്ലെന്ന് പലരും കരുതിയപ്പോൾ സാധ്യതയുള്ള ബിസിനസ്സ് ആണെന്നും വാച്ചുകളേക്കാൾ വരുമാനം കൂടുതലാണെന്നും മനസിലാക്കിയാണ് ടൈറ്റാൻ തിരഞ്ഞെടുത്തതെന്ന് ഷേത്ത് വ്യക്തമായിട്ടുണ്ട്. ഉത്പൽ ഷേത്തിനൊപ്പമുള്ള കൂട്ടായ പ്രവർത്തനം 1+1=11 എന്ന തരത്തിലായിരിക്കുന്നെ് ഒരിക്കൽ ജുൻജുൻവാല തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തുടക്കം
1997-ൽ എഎസ്കെ ഫിനാൻഷ്യൽസ് സ്ഥാപകൻ അസിത് കൊടേച്ചയെ ഓഫീസിൽ നിന്നാണ് ജുൻജുൻവാലയും ഉത്പൽ ഷെത്തും യാദൃശ്ചികമായി പരിചയത്തിലാകുന്നത്. മദ്യ കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതിനെ പറ്റിയും അവയുടെ വില്പന വിലയെ പറ്റിയും സംസാരിക്കാനായിരുന്നു ജുൻജുൻവാല അവിടെ എത്തിയിരുന്നത്. തന്നോടല്ലാതിരുന്നിട്ടും ആ സ്റ്റോക്കുകളും ദീർഘകാല വളർച്ചയുടെ സാധ്യതകളും ഉത്പൽ ഷേത്ത് വിവരിച്ചു.
വിറ്റൊഴിവാക്കുന്നതിന് പകരം ദീർഘകാല നിക്ഷേപമാക്കി മാറ്റാൻ അദ്ദേഹം ജുൻജുൻവാലയെ ഉപദേശിച്ചു. ഈ ഉപദേശം സ്വീകരിച്ച ജുൻജുൻവാല ഓഹരിക്കൊപ്പം ഉത്പൽ ഷേത്തിനെയും സ്വന്തമാക്കി. ഇരുവരും ചേർന്നാണ് റാറേ എൻർപ്രൈസ് ആരംഭിക്കുന്നത്.
ഷേത്തിന്റെ മികവുകൾ
ഓഹരി തിരഞ്ഞെടുക്കുന്നതിൽ ഷേത്ത് വിജയിച്ച ചില ഉദാഹരണങ്ങൾ നോക്കാം. 2004ൽ, പ്രജ് ഇൻഡസ്ട്രിയൽ ലിമിറ്റഡിന്റെ ഓഹരി വില 80 രൂപ നിലവാരത്തിലായിരുന്നു. പ്രജിൽ നിക്ഷേപിക്കാനുള്ള നിർദ്ദേശവുമായി ഷേത്ത് ജുൻജുൻവാലയെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം നിരസിക്കുകയായിരുന്നു. പുതിയ പഠനങ്ങൾ നടത്തി ജുൻജുൻവാലയെ വീണ്ടും ബോധ്യപ്പെടുത്തിയപ്പോഴേക്കും ഓഹരി വില 100 രൂപയിലെത്തിയിരുന്നു.
റാറേ എന്റർപ്രൈസ് പ്രജ് ഓഹരികൾ വാങ്ങിയ ഉടനെ വില 75 രൂപയിലേക്ക് ഇടിഞ്ഞു. 8-10 വർഷ കാലയളവിലേക്കുള്ള നിക്ഷേപങ്ങലായതിനാൽ ജുൻജുൻവാല ഇതിനെ പറ്റി ഒന്നും പറഞ്ഞില്ല. 2008 സാമ്പത്തിക വർഷത്തിൽ പ്രജിന്റെ ഓഹരി വില 100 രൂപയിൽ പല മടങ്ങ് വർധിച്ചു. 20% വിറ്റ ശേഷം റാറേ എന്റർപ്രൈസ് ബാക്കി ഹോൾഡ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം ടൈറ്രാൻ, പ്ര, നാഗാർജുന കൺസ്ട്രക്ഷൻസ് തുടങ്ങിയ മുൻകാലങ്ങളിൽ മൾട്ടി-ബാഗറുകളെ കണ്ടെത്തുന്നതിലും ഷെത്തിന്റെ തലയുണ്ട്.
ഷേത്തിന്റെ പാഠങ്ങൾ
നിക്ഷേപകർക്കുള്ള ഉത്പൽ ഷേത്തിന്റെ പാഠങ്ങളിൽ ആദ്യത്തേത് തന്നെ നഷ്ടത്തെ പറ്റിയുള്ളതാണ്. 'ഒരു പത്ത് ഡോളർ ലാഭത്തിൽ നിന്ന് ഒരു മനുഷ്യനുണ്ടാകുന്ന ആനന്ദം പത്ത് ഡോളർ നഷ്ടം സംഭവിക്കമ്പോഴുണ്ടാകുന്ന അതൃപ്തിയുമായി ഒരിക്കലും പൊരുത്തപ്പെടില്ല' എന്ന വാറൻ ബഫറ്റിന്റെ വലംകൈയായിരുന്ന ചാർലി മംഗർ വാക്കുകളാണ് അദ്ദേഹം ഉദ്ദരിക്കുന്നത്. നിക്ഷേപ വിജയങ്ങൾക്ക് ആത്മവിശ്വാസം വളർത്തിൻ സാധിക്കുമെങ്കിലും നിക്ഷേപത്തിൽ മികച്ച പാഠങ്ങൾ നൽകുന്നത് പിഴവുകളാണ്.
ഉദാഹരണത്തിന്, നിക്ഷേപത്തിൽ 50 ശതമാനം നഷ്ടം നേരിടുന്നത് നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. തെറ്റ് പറ്റുക എന്നൊരു കുറ്റമല്ല. എന്നതാണ് അതേ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ മൂലധന വിഹിതവും മൂലധന ഘടനയും മനസിലാക്കണം. കമ്പനി സമ്പാദിക്കുന്ന പണം എങ്ങനെ വിന്യസിക്കുന്നു എന്നത് വളർച്ചയിൽ പ്രധാനമാണ്. നിക്ഷേപം ആരംഭിക്കാനും പിന്മാറാനുമുള്ള സമയത്തെ പറ്റി തീരുമാനമെടിക്കുക എന്നത് പ്രധാനമാണ്. ഈ തെറ്റ് ഓഹരികൾ വങ്ങുമ്പോഴും വിൽക്കുമ്പോഉ സംഭവിക്കാം. ഉദാഹരണത്തിന് ക്രിസിൽ ഓഹരി റാറേ എന്റർപ്രൈസ് വിറ്റത് ഒരു വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാൽ വിറ്റ ക്രിസിൽ ഓഹരിയുടെ വളർച്ച ഇന്ന് 20 ഇരട്ടിയാണ്. വസ്തുവിന്റേത് 2 ഇരട്ടിയും.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications