പുത്തൻ ടെക് കമ്പനികൾക്ക് വിപണിയിൽ നേട്ടത്തിന്റെ കാലമായിരുന്നില്ല. മാസങ്ങളോളം തിരിച്ചടി നേരിട്ട ശേഷം, ഫെബ്രുവരി മാസത്തിൽ ന്യൂ ഏജ് ടെക്ക് കമ്പനികൾ നേട്ടമുണ്ടാക്കി. ആഭ്യന്തര ഓഹരികളിൽ ചാഞ്ചാട്ടം രേഖപ്പെടുത്തിയ മാസത്തിൽ, നിഫ്റ്റി50, സെൻസെക്‌സ് എന്നിവ നെഗറ്റീവ് റിട്ടേൺ നൽകിയപ്പോഴാണ് ഇവ ഇരട്ടയക്ക നേട്ടം നൽകിയത്.
ഡെൽഹിവെറി, പേടിഎം, പൈസബസാർ, സൊമാറ്റോ എന്നിവ നേട്ടമുണ്ടാക്കി. വരും മാസങ്ങളിലും നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള 5 പുത്തൻ ടെക് കമ്പനികളെയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വാങ്ങാൻ നിർദ്ദേശിക്കുന്നത്.
ഒക്ടോബർ- ഡിസംബർ മാസത്തിലെ മൂന്നാം പാദത്തിൽ മോശം പ്രകടനത്തിന് ശേഷം B2C മേഖലയിൽ പ്രവർത്തിക്കുന്ന പുത്തൻ ടെക് കമ്പനികൾക്ക് മോശം പ്രകടനം തന്നെയാവാനാണ് സാധ്യതയെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വിലിയിരുത്തൽ. B2B ഇ-കൊമേഴ്‌സ് ശക്തമായ വളർച്ച മാർച്ച് പാദത്തിലും തുടരാനാണ് സാധ്യത.
ഇത് ഡൽഹിവേരി, ഇന്ത്യമാർട്ട്, നസാര തുടങ്ങിയ ഓഹരികൾക്ക് നല്ല അവസരങ്ങളാരും. ഇത് പരിഗണിച്ച് നാലാം പാദ റിസൾട്ടിന് മുന്നോടിയായി ഐസിഐസിഐ സെക്യൂരിറ്റീസ് വാങ്ങാൻ നിർദ്ദേശിക്കുന്ന 5 ഓഹരികളെ പരിചയപ്പെടാം.

ഡൽഹിവേരി
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ കമ്പനിയാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡല്‍ഹിവെറി ലിമിറ്റഡ്. 425 രൂപ ലക്ഷ്യവിലയില്‍ ഡെൽഹിവേരി ഓഹരികൾ വാങ്ങാനാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. ബുധനാഴ്ച 331 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് 28 ശതമാനം ഉയരെയാണ് ലക്ഷ്യവില.
നാലാം പാദത്തില്‍ ഡെല്‍ഹിവേരിയുടെ വരുമാനം ഡിസംബര്‍ പാദത്തേക്കാള്‍ 5.8 ശതമാനം വര്‍ധനവാണ് ഐസിഐസിഐ സെക്യൂരിറ്റീസ് കണക്കാക്കുന്നത്. ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ പോസ്റ്റീവ് ഇബിഐടിഡിഎയും ബ്രോക്കറജ് മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യാമാര്‍ട്ട്
ഇന്ത്യന്‍ ഇ-കോമേഴ്‌സ് കമ്പനിയായ ഇന്ത്യമാര്‍ട്ടില്‍ 16 ശതമാനം വളര്‍ച്ചയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് കാണുന്നത്. 5,283.90 രൂപയില്‍ വ്യാപാരം നടക്കുന്ന കമ്പനി 6,000 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു. B2B ഇ-കൊമേഴ്സിലെ ശക്തമായ വളര്‍ച്ച കമ്പനിയുടെവരുമാനത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് വിശ്വസിക്കുന്നത്. നിലവിലെ വാല്യുവേഷനും വളര്‍ച്ച സാധ്യതയും കണക്കിലെടുത്താണ് വാങ്ങാനുള്ള നിർദ്ദേശം.
ജസ്റ്റ് ഡയല്‍
ഇന്ത്യയിലെ പുത്തന്‍ തലമുറ ടെക്ക് കമ്പനിയായ ജസ്റ്റ് ഡയല്‍ ഓഹരിക്ക് 21 ശതമാനം മുന്നേറ്റമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. 750 രൂപയാണ് ലക്ഷ്യവില. ബുധനാഴ്ച 627.95 രൂപയിലാണ് ജസ്റ്റ് ഡയൽ ഓഹരി വ്യാപാരം നടക്കുന്നത്.
നസാര ടെക്‌നോളജീസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര മൊബൈല്‍ ഗെയിം കമ്പനികളിലൊന്നാണ് നസാര ടെക്‌നോളജീസ്. 550 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. ഇവിടെ നിന്ന് 27 ശതമാനം ഉയര്‍ന്ന് 700 രൂപയിലെത്തുമെന്നാണ് ഐസിഐസിഐ സെക്യരിറ്റീസ് കണക്കാക്കുന്നത്. ഇ-സ്‌പോര്‍ട്‌സ് ബിസിനസിലെ വളര്‍ച്ച തന്നെയാണ് നസാര ടെക്‌നോളജീസിന് നാലാം പാദത്തിൽ അനുയോജ്യമായ ഘടകം.

സൊമാറ്റോ
53 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ ബുധനാഴ്ച വ്യാപാരം നടക്കുന്നത്. 20 ശതമാനം ഉയര്‍ന്ന് 65 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നത്. ഹെപ്പര്‍ പ്യുവര്‍ ബിസിനസില്‍ 26 ശതമാനവും ബ്ലിന്‍കിറ്റില്‍ 30 ശതമാനം വളര്‍ച്ചയുമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ പാദത്തേക്കാൾ 9.50 ശതമാനം വരുമാന വളര്‍ച്ച സൊമാറ്റോയിൽ പ്രതീക്ഷിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications