ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി ഒന്നേ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകളുള്ളവരാകും മിക്കവരും. സ്ഥിര വരുമാനമുള്ളവര്‍ പണം സൂക്ഷിക്കാനും ചെറിയൊരു പലിശ ലഭിക്കാനും വേണ്ടി സേവിംഗ്സ് അക്കൗണ്ടുകളെ ഉപയോഗിക്കാറുണ്ട്. സാധാരണ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. എന്നാല്‍ നികുതി വലയത്തില്‍ വരാതിരിക്കാന്‍ സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പരിധിയുണ്ട്.
കറന്‍സി ഇടപാടുകൾക്കും ആദായ നികുതി വകുപ്പിന്റെ നിയന്ത്രണങ്ങളുണ്ട്.ഒരു വ്യക്തി 2 ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് ഒരു ദിവസം നടത്താന്‍ പാടില്ല. ഇതുപോലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളിലും ആദായ നികുതിയുടെ നിയന്ത്രണങ്ങളുണ്ട്.
സേവിംഗ്സ് ബാങ്കിലെ നിിശ്ചിത പരിധി കടന്നുള്ള ഇടപാടുകള്‍ക്ക് ബാങ്കുകളും പോസ്റ്റ് ഓഫീസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് തയ്യാറാക്കേണ്ടതുണ്ട്. നിക്ഷേപവും പിന്‍വലിക്കലും കൂടാതെ ഓഹരികള്‍ വാങ്ങുന്നതും മ്യൂച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. ഒന്നോ ഒന്നിലധികം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ പരിധി കഴിഞ്ഞാലും പ്രശ്നമാണ്. തുടര്‍ നടപടിയായി ഈ തുകയുടെ ഉറവിടം സംബന്ധിച്ചും നികുതി അടച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ നികുതി ഉദ്യോഗസ്ഥന് അന്വേഷിക്കും. കറന്റ് അക്കൗണ്ടില്‍ ഈ തുക 50 ലക്ഷമാണ്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 114ഇ യ്ക്ക് കീഴില്‍ വരുന്ന ഇടപാടുകളുടെ സ്വഭാവം അനുസരിച്ച് ആദായ നികുതി നിയന്ത്രണങ്ങള്‍ ഉണ്ടാകും. 114ഇ യില്‍ വരുന്ന ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി അറിയിക്കണം. കമ്പനിയുടെ ബോണ്ട്, ഡിബഞ്ചര്‍ എന്നിവ വാങ്ങാനായി 10 ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയാല്‍ കമ്പനി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം.
ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തിലും ആദായ നികുതി വകുപ്പിന്റെ റഡാറിൽപ്പെടാം. ബാങ്കിൽ നിക്ഷേപത്തിന് ചില പരിധികൾ കടന്നാൽ ആദായ നികുതി വകുപ്പിനെ നിക്ഷേപമുള്ള ധനകാര്യ സ്ഥാപനം അറിയിക്കും. സ്ഥിര സ്ഥിരനക്ഷേപത്തിന്റെ പരിധി 10 ലക്ഷത്തിലധികം ആയാല്‍ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്.
കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ കടന്നാലും ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കണം. ബാങ്കിനൊപ്പം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്നിവയ്ക്കും ഇത് ബാധകമാണ്.
വീട്, സ്ഥലം വാങ്ങൽ ഇടപാടുകൾക്കും സൂക്ഷിക്കേണ്ടതായിട്ടുണ്ട്. 30 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നാൽ ആദായ നികുതി നോട്ടീസ് ലഭിക്കും. 30 ലക്ഷം രൂപയ്ക്ക് മുകളിൽ സ്റ്റാമ്പ് ഡ്യൂട്ടിയുള്ള വസ്തു ഇടപാടുകള്‍ നടന്നാൽ ഇക്കാര്യം രജിസ്ട്രാർ ആദായ നികുതി വകുപ്പിനെ അറിയിക്കണം. വര്‍ഷത്തില്‍ 1 ലക്ഷം രൂപയിൽ കൂടുതല്‍ തുക പണമായി ഓഹരി, മ്യൂച്വല്‍ ഫണ്ട്, എന്നിവയിൽ നിക്ഷേപിച്ചാലും ആദായ നികുതി റഡാറിൽപെടാൻ സാധ്യതയുണ്ട്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications