2021-22 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതി അവസാനിക്കാനാവുകയാണ്. ജൂലായ് 31 ആണ് വ്യക്തിഗത നികുതി ദായകർക്ക് പിഴ ഒടുക്കാതെ നികുതി അടയ്ക്കേണ്ട സമയ പരിധി. പിഴയോടെ അസസ്മെന്റ് ഇയർ അവസാനിക്കുന്നതിന് 3 മാസം മുൻപ് റിട്ടേൺ സമർപ്പിക്കാം. ഇത് ഡിസംബർ 31 ആണ്.
വരുമാനം പരിധി കടന്നവരും അല്ലാത്തവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട നടപടികളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 2022-23 അസസ്മെന്റ് ഇയർ മുതൽ ലഭിക്കുന്നൊരു ആനുകൂല്യത്തെ പറ്റിയാണ് വ്യക്തമാക്കുന്നത്. നിശ്ചിത പ്രായ പരിധി കടന്നവരാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ഇളവുണ്ട്.
ആർക്കൊക്കെ ഇളവ്
1961 ആദായ നികുതി നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസിന് മുകളിൽ പ്രായമുള്ളവർ സൂപ്പർ സീനിയർ സിറ്റിസൺ എന്ന വിഭാഗത്തിലാണ് പെടുക. മുതിര്‍ന്ന പൗരന്മാരില്‍ എല്ലാവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് ആദായ നികുതി നിയമം പറയുന്നത്. 75 വയസിന് മുകളിൽ പ്രായമുള്ളവരാണ് ഈ ഇളവിന് അർഹർ.
2021 ലെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. 2022-23 അസസ്‌മെന്റ് ഇയര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇതിനായി 1961 ലെ ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 194പി എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി.
സെക്ഷന്‍ 194പി
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194പി യിലാണ് 75 കഴിഞ്ഞവർക്ക് റിട്ടേൺ സമർപ്പിക്കുന്നതിലുള്ള ഇളവുകൾ പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 75 വയസിലധികം പ്രായമുള്ള ഇന്ത്യയില്‍ താമസക്കാരനായ മുതിര്‍ന്ന പൗരനാണ് ഈ ഇളവ് ലഭിക്കുക. ബാങ്ക് വഴി പെന്‍ഷന്‍ വരുമാനമോ അതേ ബാങ്ക് വഴി പലിശ വരുമാനമോ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ് ബാധകമാവുക. ഇളവ് ലഭിക്കാൻ പ്രസ്തുത ബാങ്കിൽ സത്യവാങ്മൂലം സമർപ്പിക്കുകയാണ് വേണ്ടത്.
പലിശ വരുമാനവും പെന്‍ഷന്‍ വരുമാനം ലഭിക്കുന്നവരില്‍ നികുതി ഒടുക്കേണ്ടവരും നികുതി ബാധ്യതയില്ലാത്തവരും ഉണ്ടാകും. നികുതി ബാധ്യതയുള്ളവർ 12ബിബിഎ ഫോം ആണ് സമർപ്പിക്കേണ്ടത്. 194പി സെക്ഷന്‍ പ്രകാരം യോഗ്യരായവര്‍ ബാങ്കില്‍ 12ബിബിഎ ഫോം സമര്‍പ്പിച്ചാല്‍ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. പേര്, ആകെ വരുമാനം, പാന്‍ / ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര്, പെന്‍ഷന്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തണം.
മുതിര്‍ന്ന പൗരന്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകള്‍ക്കാണ്. സാമ്പത്തിക വര്‍ഷത്തില്‍ ഈ ഫോം സമര്‍പ്പിക്കണം. ഇല്ലാത്ത പക്ഷം ആദായ നികുതി റിട്ടേണ്‍ സര്‍പ്പിക്കേണ്ടി വരും.
നികുതി കണക്കാക്കുന്നത് എങ്ങനെ
75 കഴിഞ്ഞവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെങ്കിലും അക്കൗണ്ടിലെ വരുമാനം പരിധി കടന്നാൽ ബാങ്ക് ആദായ നികുതി കണക്കാക്കി ശ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും 12ബിബിഎ ഫോം സമര്‍പ്പിച്ചാലാണ് ബാങ്ക് ആകെ വരുമാനം കണക്കാക്കുക. പലിശ വരുമാനവും പെന്‍ഷനും കണക്കാക്കിയാണ് ആകെ വരുമാനം കണക്കുകൂട്ടുന്നത്.
ആകെ വരുമാനം അനുസരിച്ചുള്ള ഡിഡക്ഷവനും നികുതിയിളവുകളും റിബേറ്റും ബാങ്ക് കണക്കാക്കി സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. ടിഡിഎസ് ഈടാക്കിയാൽ സെക്ഷന്‍ 194പി പ്രകാരം ബാങ്ക് ഫോം 16 നല്‍കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
