ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങള്‍ സജീവമായെങ്കിലും ഇന്ത്യന്‍ സമ്പദ്#വ്യവസ്ഥയില്‍ കറന്‍സി ഇടപാടുകള്‍ നല്ലപോലെ നടക്കുന്നുണ്ട്. കറന്‍സി ഇടപാടുകള്‍ വഴി കണ്ണപ്പണത്തിന്റെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും കൊണ്ടു വന്നിട്ടുമുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് വലിയ പിഴയും ലഭിക്കും. ഓരോ തരം കറന്‍സി ഇടപാടിനും പരിധി വെച്ചിട്ടുണ്ട്.
സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്ന തുക പൂര്‍ണമായും പിഴയായി നല്‍കണം എന്നതാണ് ഇതു സംബന്ധിച്ച നിയമം പറയുന്നത്. കറന്‍സി ഇടപാടില്‍ വിശ്വസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
10,000 രൂപ പരിധി
ബിസിനസുകളുടെ കാര്യമെടുത്താൽ ചെലവുകൾക്കായി ദിവസത്തിൽ കറൻസിയായി നൽകാൻ സാധിക്കുന്ന തുക 10,000 രൂപയാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്പനികൾക്ക് ഈ പരിധിയിൽ ഇളവുണ്ട്. 35,000 രൂപ വരെ കറൻസി ഇടപാട് നടത്താൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് വായ്പയായി വാങ്ങുന്ന തുക ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ ആണെങ്കിൽ പിഴ ലഭിക്കില്ല.
20.000 രൂപ പരിധി
വ്യക്തികൾ തമ്മിൽ വായ്പയായി നൽകുന്ന തുകയ്ക്കുള്ള പരിധി 20,000 രൂപയാണ്. ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല.
ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന വായ്പകൾക്ക് ഈ പരിധി ബാധകമല്ല.
മെഡിക്കൽ ഇൻഷൂറൻസ്
ആദായ നികുതി നിയമപ്രകാരം മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം അടച്ച തുകയ്ക്ക് നികുതി ഇളവുണ്ട്. എന്നാൽ ആദായ നികുതി നിയമത്തിലെ 80ഡി നിയമ്രകാരമുള്ള ഇളവ് ലഭിക്കാൻ ഡിജിറ്റൽ പേയിമെന്റിലൂടെ പ്രീമിയം അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കറന്‍സി വഴി അടച്ചാൽ ഇളവ് ലഭിക്കില്ല.
2 ലക്ഷം എന്ന പരിധി
ആദായ നികുതി നിയമ പ്രകാരം ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയ്ക്ക് മുകളിൽ തുക കറൻസിയിൽ ഇടപാട് നടത്താൻ സാധിക്കില്ല. ആദായ നികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരമാണ് ഈ പരിധിയുള്ളത്. ഒരു ദിവസത്തെ പരിധിയാണിത്. ഒരു ദിവസത്തിലെ ഒറ്റതവണയോ 2 ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. 2 ലക്ഷത്തിൽ കൂടുതല്‍ തുകയുടെ ഇടപാടുകൾ ബാങ്ക് വഴി നടത്തണം.
ഒരു ദിവസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണം കറന്‍സിയായി സ്വീകരിക്കാനും സാധിക്കില്ല. പിഴ ഒഴിവാക്കാൻ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെക്ക്, കാര്‍ഡ്, ബാങ്ക് എന്നിവ വഴി പണം നല്‍കണം. ഗിഫ്റ്റ് ആയി സ്വീകരിക്കുമ്പോള്‍ 2 ലക്ഷത്തില്‍ കൂടുതലുള്ള കറൻസി ഗിഫ്റ്റ് ആയി സ്വീകരിക്കാനും പാടില്ല.
ബന്ധുക്കളില്‍ നിന്നുള്ള ഇടപാടിനും ഇത് ബാധകമാണ്. ഈ നിബന്ധന പാലിക്കാത്ത നടത്തിയ ഇടപാടിലെ തുക മുഴുവനായും പിഴയായി ഈടാക്കും. ഉദാഹാരണത്തിന് ജുവലറിയിൽ നിന്ന് ഒറ്റ ഇടപാടിൽ 3 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ആൾക്ക് ഈ തുക കറൻസി ഇടപാട് നടത്താനാകില്ല. പകരം ചെക്കോ, കാർഡോ, ബാങ്ക് ട്രാൻസ്ഫറോ വഴി പണം അടയ്ക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
