നികുതി ഇളവുകൾ നേടാനുള്ള വിവിധ വഴികളുണ്ട്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നികുതി പ്ലാനിംഗ് നടത്തി നേടാവുന്ന ഇളവുകൾ സ്വന്തമാക്കുകയാണ് വേണ്ടത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങൾക്കൊപ്പം വിവിധ പെൻഷൻ പദ്ധതി, ഇൻഷൂറൻസ് പ്ലാനുകൾ, ഭവന വായ്പ എന്നിവയ്ക്കും നികുതി ഇളവുകൾ ലഭിക്കും.
ഇൻഷൂറൻസ് പോളിസികളും പെൻഷൻ പദ്ധതികളും നികുതിയിളവ് ലഭിക്കാൻ മാത്രമുള്ളതല്ല. ഇവയുടെ വിഹിതം പാതിയിൽ വെച്ച് നിർത്തുന്നവർക്ക് ക്ലെയിം ചെയ്ത നികുതി ഇളവുകൾ നഷ്ടപ്പെടും. ഇത്തരം സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പോളിസി അവസാനിപ്പിക്കല്‍
ഓരോ സാമ്പത്തിക വർഷത്തിലും മാര്‍ച്ച് 31നകം പോളിസിയില്‍ ചേര്‍ന്ന് പോളിസി പ്രീമിയം അടവ് വഴിയുള്ള ആദായ നികുതി ഇളവ് നേടാന്‍ സാധിക്കും. എന്നാൽ പോളിസി ആരംഭിച്ചൊരാള്‍ക്ക് ഇതൊരു ഒറ്റത്തവണ ചെലവല്ല. വര്‍ഷങ്ങളോളം പോളിസി തുടരേണ്ടതുണ്ട്. മിക്ക പോളിസികളിലും നിശ്ചിത കാലത്തേക്ക് വര്‍ഷത്തില്‍ പ്രീമിയം തുക അടയ്ക്കേണ്ടതുണ്ട്.
ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവ് നേടിയരാൾ 2 വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ് മുടക്കിയാല്‍ ലഭിച്ച നികുതിയിളവ് തിരിച്ചെടുക്കും. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനി(യുഎല്‍ഐപി) ല്‍ ചേര്‍ന്ന് 5 വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ് നിര്‍ത്തുകയോ പോളിസി അവസാനിപ്പിക്കുകയോ ചെയ്താല്‍ നേരത്തെ ക്ലെയിം ചെയ്ത നികുതി ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കും.
ഇന്‍ഷൂറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നൊരാള് മെച്യൂരിറ്റി തുകയുടെ നികുതി സംബന്ധിച്ചും അറിഞ്ഞിരിക്കണം. സെക്ഷന്‍ 80സി പ്രകാരം പോളിസിയുടെ സംഅഷ്വേഡ് തുകയുടെ 10 ശതമാനം വരെ അടയ്ക്കുന്ന പോളിസിക്കാണ് നികുതിയിളവ് ലഭിക്കുക. സം അഷ്വേഡ് തുകയുടെ 10 ശതമാനത്തേക്കാള്‍ പ്രീമിയം കടന്നാല്‍ മെച്യൂരിറ്റി തുകയ്ക്ക് നികുതി നല്ഡകേണ്ടി വരും. 2012 ഏപ്രില്‍ 1 മുതലാണ് ഈ പരിധി കൊണ്ടുവന്നത്. നേരത്തെയിത് 20 ശതമാനമായിരുന്നു.
പെന്ഷന് പ്ലാനുകള്‍
പെന്ഷന് പദ്ധതികളില്‍ ചേര്‍ന്നൊരാള്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പദ്ധതി സറണ്ടര്‍ ചെയതാല്‍ 80സി പ്രകാരം ലഭിച്ച നികുതിയിളവ് നഷ്ടമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കാലയളവില്‍ മാറ്റം വരും. സെക്ഷന്‍ 80സി പ്രകാരം ചുരുങ്ങിയ കാലാവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തമാക്കിയിട്ടില്ല.
അതേസമയം സെക്ഷന്‍ 80സിസിഡി പ്രകാരം പെന്ഷന് പദ്ധതികളില്‍ നിന്ന് നികുതിയിളവ് നേടിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമെ പിന്മാറാന് സാധിക്കുകയുള്ളൂ. മൂന്ന് വര്‍ഷത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ ക്ലെയിം ചെയ്ത നികുതി ആനുകൂല്യങ്ങള്‍ നഷ്ടമാകും.
ഭവന വായ്പ
ഭവന വായ്പകളില്‍ മുതല്‍ തിരിച്ചടിന് 80സി പ്രകാരം നികുതിയിളവുണ്ട്. വീട് സ്വന്തമാക്കിയത് മുതല്‍ 5 വര്‍ഷത്തേക്ക് വീട് വില്പന പാടില്ല. അഞ്ച് വർഷത്തിനുള്ളിൽ വീട് വില്പന നടത്തിയാല്‍ നികുതിയിളുകള് നഷ്ടമാവുകയും ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് അടയ്ക്കേണ്ടിയും വരും. ഇതുവരെ ഇളവ് ചെയ്ത തുക വരുമാനമായി പരിഗണിക്കും. എന്നാല്‍ സെക്ഷന്‍ 24(ബി) പ്രകാരം നേടിയ ഭവന വായ്പ ഇളവുകള്‍ നഷ്ടപ്പെടില്ല.
നികുതി ബ്രാക്കറ്റിലും മാറ്റം
ഇത്തരത്തില്‍ നികുതിയിളവ് നഷ്ടപ്പെടുന്നത് നികുതി ബ്രാക്കറ്റിലും മാറ്റംവരുംത്തും. ഉദാഹരണത്തിന് ഒരു വര്‍ഷത്തില്‍ 4.85 ലക്ഷം രൂപ നികുതി ബാധകമായ വരുമാനമുള്ള വ്യക്തി 5 ശതമാനം ആദായനികുതി ബ്രാക്കറ്റിലാണ്. നേരത്തെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വഴി നികുതിിയിളവ് നേടുകയും സമയപരിധിക്ക് മുൻപ് അവസാനിപ്പിക്കുകയും ചെയ്തപ്പോൾ നേരത്തെ ക്ലെയിം ചെയ്ത 45,000 രൂപ വരുമാനത്തില്‍ ചേര്‍ക്കും. ഇതോടെ നികുതുബാധകമായ വരുമാനം 5 ലക്ഷം രൂപ കടക്കുകയും 20 ശതമാനം നികുതി ബ്രാക്കറ്റിലാവുകയും ചെയ്യും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications