കഴിഞ്ഞ 10 വര്‍ഷത്തോളമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നൊരാളാണ് പ്രശാന്തന്. ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള കമ്പനികള്‍ കണ്ടെത്തി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ഇക്കാലയളവിനിടെയില്‍ വളരെ ചുരുങ്ങിയ തവണ മാത്രമാണ് അദ്ദേഹം ലാഭമെടുത്തിട്ടുള്ളത്. ഇതിനാല്‍ തന്നെ നല്ലൊരു സമ്പാദ്യം അദ്ദേഹം 10 വര്‍ഷം കൊണ്ട് ഉണ്ടാക്കിയിട്ടുമുണ്ട്.
ഈയിടെയായി അദ്ദേഹം പുതിയ ഇടപാടുകളൊന്നും നടത്തിയിട്ടുമില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ബ്രോക്കറേജ് സ്ഥാപനത്തില്‍ നിന്ന് അദ്ദേഹത്തിന് ഫോണ്‍ വിളിയെത്തുന്നത്. ഡീമാറ്റ് അക്കൗണ്ട് ആക്ടീവായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഓഹരികള്‍ വാങ്ങി ഇടപാട് നടത്തണമെന്നായിരുന്നു ആവശ്യം.
ഇവിടെ പ്രശാന്തന് ലഭിച്ചത് ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമാകുന്നതിന് മുൻപുള്ള മുന്നറിയിപ്പാണ്. ഒരു വര്‍ഷത്തിനിടെ ഡീമാറ്റ് അക്കൗണ്ടില്‍ ഇടപാടുകളൊന്നും നടന്നില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി കണക്കാക്കും എന്നതാണ് നിലവിലെ രീതി. അടുത്ത രണ്ട് വര്‍ഷവും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഡീമാറ്റ് അക്കൗണ്ടിനെ നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കും.
ഡീമാറ്റ് അക്കൗണ്ട് പോലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനും കറണ്ട് അക്കൗണ്ടിനും നിഷ്ക്രിയ അക്കൗണ്ട് ബാധകമാണ്. ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമായാൽ അക്കൗണ്ടിലെ ഓഹരികൾക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാം.
നിഷ്ക്രിയ ഡീമാറ്റ് അക്കൗണ്ട്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങനും വില്‍ക്കാനും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികള്‍ ഇലക്ട്രിക് രൂപത്തില്‍ സൂക്ഷിച്ചു വെയക്കാനാണ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ഈടാക്കുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ട് ഉടമ ഒരു വര്‍ഷകാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇവ പ്രവര്‍ത്തന രഹിതമായി കണക്കാക്കും.
പ്രവര്‍ത്തന രഹിതമായി കണക്കാക്കിയാലും അക്കൗണ്ടില്‍ സൂക്ഷിച്ച ഓഹരികള്‍ കാണാന്‍ സാധിക്കും. എന്നാല്‍ പുതിയ ഇടപാട് നടത്താനാകില്ല. തുടര്‍ച്ചയായി ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാത്തൊരാളെ അവസാനം അക്കൗണ്ട് ഉപയോഗിച്ച തീയതിക്ക് 335 ദിവസത്തിന് ശേഷം ഇ-മെയില്‍ വഴി ബ്രോക്കറേജ് സ്ഥാപനം വിവരമറിയിക്കും. ഇ-മെയില്‍ അറിയിപ്പിന് ശേഷവും അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലെങ്കില്‍ 366-ാം ദിവസത്തിന് ശേഷം അക്കൗണ്ട്വ പ്രര്‍ത്തന രഹിതമായതായി കണക്കാക്കും.
എങ്ങനെ പുനരുജ്ജീവിപ്പിക്കാം
12 മാസത്തിന് ശേഷം ഡീമാറ്റ് അക്കൗണ്ടുകളെ പ്രവർത്തന രഹിത അക്കൗണ്ടുകളായി കണക്കിയാൽ എളുപ്പത്തിൽ അക്കൗണ്ട് തിരിച്ചെടുക്കാം. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്കിയ വ്യക്തിഗത വിവരങ്ങള്‍ പരിശോധിിച്ച് ബ്രോക്കറേജ് സ്ഥാപനം അക്കൗണ്ട് തിരികെ നൽകും.
നിഷ്ക്രിയ അക്കൗണ്ടാക്ക് 24 മാസമോ അതിൽ കൂടുതലോ പ്രവർത്തന രഹിതമായി തുടരുകയാണെങ്കിൽ തിരിച്ചെടുക്കാൻ നടപടികള്‍ കടുക്കും. കെവൈസി പരിശോധന വീണ്ടും നടത്തിയതിന് ശേഷം മാത്രമെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളൂ. വര്‍ഷത്തില്‍ ഒരു ഇടപാട് നടത്തുക എന്നതാണ് ഇതിനുള്ള പോം വഴി.
ഓഹരികൾക്ക് എന്ത് സംഭവിക്കും
നിലവിലെ സെബിയുടെ ചട്ടങ്ങൾ അനുസരിച്ച് എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങളും ഉപയോഗിക്കാത്ത ഉപയോഗിക്കാത്ത കെയിന്റ് ഫണ്ടുകൾ അക്കൗണ്ട് ഉടമകളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകണം. ഇത് ബ്രോക്കറേജ് സ്ഥാപനം അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ തിരികെ ലഭിക്കും. ഈ നടപടികൾ പ്രവർത്തിക്കുന്ന അക്കൗണ്ടിലാണ് ബാധകമാകുന്നത്. രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം അല്ലെങ്കിൽ ത്രൈമാസ അടിസ്ഥാനത്തിൽ തിരികെ നൽകണമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളുടെ കാര്യത്തില്‍ ഉടമകളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ നടപടികള്‍ അല്പം വ്യത്യസ്തമാണ്. ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമായാല്‍ ബ്രോക്കറേജ് സ്ഥാപനം പ്രത്യേക ക്ലയിന്റ് ബാങ്ക്/ ക്ലയിന്റ് കോള്റ്ററല് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കും. ഡീമാറ്റ് അക്കൗണ്ടിലെ പണവും ഓഹരികളും ഈ അക്കൗണ്ടിലേക്ക് മാറ്റും. ഈ അക്കൗണ്ട് വിവരങ്ങള്‍ ഓരോ പാദത്തിലും സെബിയിലേക്ക് നല്‍കണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications