സമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്‍കേണ്ടി വരും; സാഹചര്യങ്ങളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ പിഴ കൂടാതെ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ട് 15 ദിവസം പിന്നിട്ടു. ജൂലായ് 31 വരെ 5.83 കോടി പേരാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. നികുതിദായകരായ വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും ആദായ നികുതി റിട്ടേണിനാണ് ഈ സമയ പരിധിയാണിത്. ഈ സമയത്തിനുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് 2022 ഡിസംബർ 31 വരെ അവസരമുണ്ട്.

ഈ സമയത്ത് റിട്ടേൺ സമർപ്പിക്കുമ്പോൾ വൈകിയുള്ള റിട്ടേണുകൾക്ക് പിഴ നൽകേണ്ടി വരും. ഇതേസമയം കൃത്യ സമയത്ത് റിട്ടേണ്‍ സമര്‍പ്പിച്ചവരാണെങ്കിലും ചില അബദ്ധങ്ങൾ കാരണം പിഴ നല്‍കേണ്ടി വന്നേക്കാം. ഇതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 

ഇ-വെരിഫിക്കേഷൻ

ഇ-വെരിഫിക്കേഷൻ

ആദായ നികുതി റിട്ടേൺ സമർപ്പിച്ച ശേഷം റിട്ടേൺ വെരിഫൈ ചെയ്യാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമെ ആദായ നികുതി റിട്ടേണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയവുകയുള്ളൂ. കൃത്യസമയത്ത് റിട്ടേണ്‍ സമര്‍പ്പിച്ച ശേഷം നിശ്ചിത സമയത്തിനുള്ളില്‍ വെരിഫിക്കേഷന്‍ നടത്താതിരുന്നാല്‍ റിട്ടേണ്‍ നിരസിക്കും. ഇതോടെ വീണ്ടും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വൈകി സമര്‍പ്പിക്കുന്നതിനുള്ള പിഴ ഈടാക്കും.

ആദായ നികുതി വകുപ്പ് വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ''റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ആദായനികുതി റിട്ടേണുകള്‍ കൃത്യ സമയത്ത് വെരിഫൈ ചെയ്യണം. അല്ലാത്ത പക്ഷം നിശ്ചിത സമയത്തിന് ശേഷം ആദായ നികുതി റിട്ടേണ്‍ അസാധുവായി കണക്കാക്കും. ഇതുപ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കാത്തതായി കണക്കാക്കി 1961ലെ ആദായ നികുതി നിയമ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും''.

Also Read: നികുതിയെന്നത് കുട്ടി കളിയല്ല; കുട്ടികളുടെ വരുമാനത്തിനും ആദായ നികുതി നൽകേണ്ടി വരുംAlso Read: നികുതിയെന്നത് കുട്ടി കളിയല്ല; കുട്ടികളുടെ വരുമാനത്തിനും ആദായ നികുതി നൽകേണ്ടി വരും

സമയ പരിധി

സമയ പരിധി

2022 ആഗസ്റ്റ് 1ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആദായ നികുതി വെരിഫിക്കേഷനുള്ള സമയ പരിധി 120 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി കുറച്ചിരുന്നു. ഇ വെരിഫിക്കേഷന്‍ വൈകിയാല്‍ ഇതിനുള്ള കാരണം ആദായ നികുതി വകുപ്പിനെ ധരിപ്പിച്ചാല്‍ പിഴയിൽ നിന്ന് ഒഴിവാകാം. 

ഇതിനായി കാലതാമസമുണ്ടായതിനുള്ള കാരണം ആദായ നികുതി വകുപ്പിന് സമർപ്പിച്ച് വെരിഫിക്കേഷന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മാത്രമേ റിട്ടേണ്‍ ഇ-വെരിഫൈ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതേസമയം അപേക്ഷ ആദായ നികുതി വകുപ്പ് അംഗീകരിച്ചാല്‍ മാത്രമേ റിട്ടേണ്‍ സാധുവായി കണക്കാക്കുകയുള്ളൂ. 

Also Read: 5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതിAlso Read: 5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതി

പിഴ

പിഴ

സമയ പരിധിക്കുള്ളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കുള്ള പിഴയാണ് റിട്ടേൺ അസാധുവായാൽ ബാധകമാകുക. ആദായ നികുതി നിയമം സെക്ഷന്‍ 234എഫ് പ്രകാരം ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് 5,000 രൂപ പിഴ നല്‍കണം. ഇതിന് ശേഷമാണെങ്കില്‍ 10,000 രൂപയാണ് പിഴ.

വരുമാനം 5 ലക്ഷത്തില്‍ കുറവുള്ളൊരാള്‍ക്ക് 1,000 രൂപയാണ് പിഴ. 2022 ഡിസംബര്‍ 31 ന് മുന്‍പായി നികുതി ദായകന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെൽ നിയമ നടപടികളിലേക്ക് കടയ്ക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കും. 

Also Read: 2018ല്‍ ജോലി നഷ്ടമായി; ഇന്ന് വെറുതെ ഇരുന്ന് ദിവസം 7,000 രൂപ സമ്പാദിക്കുന്ന യുവാവ്Also Read: 2018ല്‍ ജോലി നഷ്ടമായി; ഇന്ന് വെറുതെ ഇരുന്ന് ദിവസം 7,000 രൂപ സമ്പാദിക്കുന്ന യുവാവ്

നികുതി

ആദായ നികുതി നിയമ പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുക എന്നത് ചുരുങ്ങിയത് 6 മാസവും പരമാവധി 7 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നികുതി ദായകന്‍ അടയ്‌ക്കേണ്ട നികുതി 10,000 രൂപയില്‍ കൂടുതലുണ്ടെങ്കിൽ മാത്രമെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കുകയുള്ളൂ.

Read more about: income tax
English summary

​If You File Income Tax Return On Time But Failed To Do E-Verification Should Pay 5000 Rs Fine

​If You File Income Tax Return On Time But Failed To Do E-Verification Should Pay 5000 Rs Fine
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X