ഉയർന്ന ലാഭം പ്രതീക്ഷിച്ച് നിരവധി പേരാണ് ഓഹരി വിപണി നിക്ഷേപത്തിനും ട്രേഡിംഗിനുമായി തിരഞ്ഞെടുക്കുന്നത്. ഇതിനാൽ തന്നെ ഭൂരിഭാഗം പേരുടെ പോർട്ടഫോളിയോയിലും ഓഹരികളുണ്ടാകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള നികുതി വ്യത്യസ്ത തരത്തിലാണ്. എത്ര കാലം നിക്ഷേപം കൈവശം വെച്ചു എന്നതിന് അനുസരിച്ചാണ് മൂലധന നേട്ടം കണക്കാക്കുന്നത്. 1 വർഷത്തിൽ കൂടുതൽ കാലം കൈവശം വെച്ച നിക്ഷേപങ്ങൾക്കാണ് ദീർഘകാല നേട്ടത്തിനായി പരിഗണിക്കുന്നത്. ഇത്തരത്തിൽ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കുള്ളനികുതി ഘടന എങ്ങനെയാണെന്ന് നോക്കാം.
.
ദീർഘകാലവും ഹൃസ്വകാലവും
ലിസ്റ്റഡ് ഓഹരികളിലെയും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെയും ലാഭത്തിന് നികുതി ഈടാക്കുന്നത് എത്ര കാലം കൈവശം വെച്ചു എന്നത് അനുസരിച്ചാണ്. 1 വർഷത്തിന് മുകളിൽ കാലം കയ്യിൽ വെച്ച നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തെയാണ് ദീർഘകാല മൂലധന നേട്ട (ലോംഗ് ടേം കാപ്പിറ്റല്‍ ഗെയിന്‍)മെന്ന് വിളിക്കുന്നത്. 12 മാസത്തിൽ താഴെ കാലയളവിനുള്ളൽ ഓഹരികൾ വിറ്റ് നേടുന്ന ലാഭമാണ് ഹൃസ്വകാല മൂലധന നേട്ടം (ഷോർട്ട് ടേം കാപ്പിറ്റല്‍ ഗെയിന്‍). വിറ്റ വിലയില്‍ നിന്ന് വില്ക്കാനുണ്ടായ ചെലവും വാങ്ങിയ വിലയും കിഴിച്ചാണ് മൂലധന നേട്ടം കണക്കാക്കുക
നികുതി എങ്ങനെ
ലിസ്റ്റഡ് ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടം 1 ലക്ഷത്തിൽ കൂടുതലായാലാണ് നികുതി അടയ്ക്കേണ്ടത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 112എ യിൽ ഇക്കാര്യം പറയുന്നുണ്ട്. 10.4 ശതമാനമാണ് നികുതി. 1 ലക്ഷം രൂപ വരെ ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി അടക്കേണ്ട.
നേരത്തെ ലിസ്റ്റഡ് ഓഹരികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് പൂർണമായും ആദായ നികുതി ഒഴിവുണ്ടായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഇത് തിരുത്തിത്. 2018 ൽ ബജറ്റിൽ മാറ്റം വരുന്നത് വരെ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിനും നികുതി ഉണ്ടായിരുന്നില്ല.
ഓഹരികൾ 1 ദിവസം മുതല്‍ 1 വര്‍ഷത്തിനുള്ളില്‍ വില്പ നടത്തി ലഭിക്കുന്ന ഹൃസ്വകാല മൂലധന നേട്ടത്തിന് 15.6 ശതമാനം നികുതിയാണ് ഒടുക്കേണ്ടത്. ഇക്കാര്യം ആദായ നികുതി നിയമത്തിലെ സെക്ഷൻ 111എ യിൽ വ്യക്തമാക്കിയിട്ടുണ്ട്. ലിസ്റ്റഡ് ഓഹരികളില്‍ നിന്നുള്ള ലാഭ വിഹിതത്തിന് (ഡിവിഡന്റ്) ആദായ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുക. ലിസറ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളിൽ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും ഹൃസ്വകാല മൂലധന നേട്ടത്തിന് നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ചുള്ള നികുതിയും അടയ്ക്കണം.
മ്യൂച്വൽ ഫണ്ട്
ഓഹരിയിലധിഷ്ഠിതമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങൾക്ക് ഓഹരിയുടേതിന് സമാനമായ നികുതി ഘടനയാണുള്ളത്. ഹൃസ്വകാല മൂലധന നേട്ടത്തിന് 15.6 ശതമാനമാണ് നികുതി. 1 വർഷം കഴിഞ്ഞ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുമ്പോൾ ദീര്‍ഘകാല മൂലധന നേട്ടത്തിന് 10.4 ശതമാനം നികുതി ഈടാക്കും. ലാഭ വിഹിതത്തിന് നിക്ഷേപകന്റെ സ്ലാബ് റേറ്റ് അനുസരിച്ച് നികുതി ഈടാക്കും.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനിൽ നിന്നുള്ള ഹൃസ്വകാല നേട്ടത്തിന് 15.6 ശതമാനവും ദീർഘകാല മൂലധന നേട്ടത്തിന് 10.4 ശതമാനവുമാണ് നികുതി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഈടാക്കുന്ന ടാക്‌സാണ് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ്. മ്യൂച്വൽ ഫണ്ടുകൾക്ക് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് 0.001 ശതമാനമാണ്. ഇന്‍ട്രാ ഡേ ഇടപാടുകളില്‍ സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് 0.025 ശതമാനം അടയ്‌ക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications