അവസാന നിമിഷ സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് പിഴിച്ചു. നേരത്തെ പ്രഖ്യാപിച്ചത് പോലെ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിയില്ല. ഇതോടെ പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലായ് 31ന് അവസാനിക്കും. നികുതി ദായകരായ വ്യക്തികള്‍ക്കും മാസ ശമ്പളം വാങ്ങുന്നവരും ഹിന്ദു അഭിവക്ത കുടുംബങ്ങളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണിനാണ് ഈ സമയ പരിധി ബാധകം.
ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ജൂലായ് 30 വരെ 5.89 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചത്. ജൂലായ് 31ന് 8 മണിക്കുള്ള കണക്ക് പ്രകാരം 53,98,348 റിട്ടേണുകൾ ഒറ്റ ദിവസം സമർപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ 4,95,505 റിട്ടേണുകളാണ് സമർപ്പിച്ചതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച 6 മണി വരെ 43,99,038 റിട്ടേണുകളാണ് സമര്‍പ്പിച്ചത്. സമയ പരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് എന്തൊക്കെയാണ് നടപടികളെന്ന് നോക്കാം.
വൈകിയുള്ള റിട്ടേൺ
പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കുന്നതിന് ഇനിയും സമയമുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ belated income tax return 2022 ഡിസംബർ 31 വരെ സമർപ്പിക്കാം. നേരത്തെ മാർച്ച് 31 വരെ സമയപരിധിയുണ്ടായിരുന്നു. ഇത് മൂന്ന് മാസം കുറച്ചാണ് പിഴയോടെ റിട്ടേൺ സമർപ്പിക്കാനുള്ള പരിധി ഡിസംബര്‍ 31 വരെയാക്കിയത്. ഇക്കാലയളവിൽ പിഴയോടെയാണ് റിട്ടേൺ സമർപ്പിക്കാനാവുക.
ഈ തീയതി കഴിഞ്ഞാൽ നിയമ നടപടികളിലേക്ക് പോവുകയും ജയിൽ ശിക്ഷയിലേക്ക് കടയ്ക്കുകയും ചെയ്യും. 5,000 രൂപ പിഴ. 6 മാസം മുതല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാം. വരുമാനം ആദായ നികുതി പരിധി കടയ്ക്കാത്തവർ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സാഹചര്യത്തിൽ വെെകി റിട്ടേൺ സമർപ്പിച്ചാലും പിഴ ഈടാക്കില്ല.
പിഴ ശിക്ഷ
വാര്‍ഷിക നികുതി വരുമാനം 5 ലക്ഷത്തില്‍ കുറവാണെങ്കില്‍ 1 ,000 രൂപ മാത്രമാണ് നികുതി ദായകനിൽ നിന്ന് പിഴ ഈടാക്കുക. നികുതി വരുമാനം ഇതിന് മുകളിലാണെങ്കിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ 5,000 രൂപ പിഴ നല്‍കണം. 2022 ഡിസംബര്‍ 31ന് മുന്‍പായി നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാലാണ് ഈ പിഴ ഈടാക്കുക.
ഡിസംബര്‍ 31 ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് നികുതിയുടെ 50 ശതമാനം മുതല്‍ 200 ശതമാനം വരെ പിഴ ഈടാക്കും. ഇതിനോടൊപ്പം റിട്ടേണ്സമര്പ്പിക്കുന്നത് വരെയുള്ള പിഴ പലിശയും ഈടാക്കും.
ജയിൽ ശിക്ഷ
2022 ഡിസംബര്‍ 31 ന മുന്‍പായി നികുതി ദായകന് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കിലാണ് വകുപ്പിന് നിയമ നടപടികളിലേക്ക് കടയ്ക്കാന്‍ സാധിക്കുക. നിലിവിലെ ആദായ നികുതി നിയമ പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുക എന്നത് ചുരുങ്ങിയത് 6 മാസവും പരമാവധി 7 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആദായ നികുതി അടയ്ക്കാൻ വൈകിയാൽ എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല. നിയമ പ്രകാരം നികുതി ദായകന് അടയ്ക്കേണ്ട നികുതി 10,000 രൂപയില്‍ കൂടുന്ന സാഹചര്യത്തില്‍ മാത്രമെ പ്രോസിക്യൂഷന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
