2023-ൽ ആദ്യ മാസം പൂർത്തിയായി. കുഞ്ഞൻ മാസമായ ഫെബ്രുവരിയും പകുതി ദിവസങ്ങൾ പൂർത്തിയായി. ഈ വർഷം കൂടുതൽ തുക സമ്പാദിക്കാനും നിക്ഷേപിക്കാനും ആഗ്രഹിച്ചവർക്ക് മുന്നിൽ ഇനിയുള്ളത് 10 മാസമാണ്. നല്ല തുക ശമ്പളമായി കൈപ്പറ്റുന്നവരിലും മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥ വരുന്നത് സാമ്പത്തിക ആസൂത്രണവും അച്ചടക്കവും ഇല്ലാത്തതിനാലാണ്.
സാമ്പത്തിക അച്ചടക്കമുള്ളൊരു വ്യക്തിയാണെങ്കിൽ പണത്തിന് മുകളിൽ നിയന്ത്രണം ഉണ്ടായിരിക്കും. ജീവിതത്തിൽ പണത്തെ നിയന്ത്രിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. നിക്ഷേപം പോലെ തന്നെ നേരത്തെ ആരംഭിച്ചാൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കാം. എങ്ങനെ സാമ്പത്തിക അച്ചടക്കം നേടാമെന്നും സമ്പാദിക്കാമെന്നും നോക്കാം.
ചെലവുകളെ മനസിലാക്കുക
ശമ്പളം ലഭിച്ചാലുടൻ ചെലവാക്കലുകൾ തുടങ്ങി പിന്നീട് പണം എവിടെ പോയെന്ന് ചിന്തിക്കുന്നവർക്ക് സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. എങ്ങനെയാണ് ശമ്പളം ചെലവായി പോകുന്നതെന്ന് മനസിലാക്കുന്നതാണ് സമ്പാദിക്കുന്നതിനുള്ള ആദ്യ വഴി. മൊബൈലുകളില്‍ എക്‌സ്‌പെന്‍സ് ട്രാക്കര്‍ ആപ്പ് ഉപയോഗിച്ച് ചെലവുകളെ നിരീക്ഷിക്കാം. വിനോദങ്ങള്‍, ഷോപ്പിംഗ്, ഭക്ഷണം എന്നിങ്ങനെയുള്ള ചെലവുകളെ ഗ്രൂപ്പ് ചെയ്യാനും ആപ്പുകള്‍ ഉപയോഗിച്ച് സാധിക്കും. ഇതുവഴി അനാവശ്യ, അധിക ചെലവുകള്‍ കണ്ടെത്തി കുറയ്ക്കാന്‍ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പുതിയ തലമുറയിൽ കൂടി വരുന്നു എന്നാണ് കണക്ക്. കൃത്യമായി ഉപയോഗിക്കുന്നവർക്ക് പണം മാനേജ് ചെയ്യാനും ക്രെഡിറ്റ് സ്കോർ ഉയർത്താനും ക്രെഡിറ്റ് കാർഡുകൾ സഹായകമാണ്. അതേസമയം അമിത ചെലവാക്കാൽ ശീലം ഉള്ളൊരാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് അപകടമാണ് പലിശ രഹിത കാലയളവിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ ഇത്തരം ചെലവുകള്‍ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. തിരിച്ചടവിനെ ബാധിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയും ക്രെഡിറ്റ് സ്കോർ കുറയുന്നതിനും കാരണമാകും.
എമര്‍ജന്‍സി ഫണ്ട്
നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു എമര്‍ജന്‍സി ഫണ്ട് കയ്യിലുണ്ടാകേണ്ടത് പ്രധാനമാണ്. ആരോഗ്യ എമര്‍ജന്‍സി, വാഹനങ്ങളുടെ അറ്റകുറ്റപണി, ജോലി നഷ്ടം തുടങ്ങിയ അപ്രതീക്ഷിത ആവശ്യങ്ങള്‍ക്കായി പെട്ടന്ന് എടുത്ത് ചെലവാക്കാന്‍ സാധിക്കുന്നൊരു തുക കയ്യിലുണ്ടാകേണ്ടത് പ്രധാനമാണ്. 6 മാസത്തെ ചെലവിന് തുല്യമായ തുക എമർജൻസി ഫണ്ടായി കരുതണം. എമർജൻസി ഫണ്ടുള്ള വ്യക്തിക്ക് നല്ലൊരു സമ്പാദ്യത്തിലേക്ക് കടക്കാം. സാമ്പത്തിക ആവശ്യങ്ങൾ നിക്ഷേപങ്ങളെ ഉപയോഗിക്കാതെ തന്നെ നേരിടാൻ എമർജൻസി ഫണ്ട് സഹായിക്കും.
ഇന്‍ഷൂറന്‍സ്
ആവശ്യമായ എല്ലാ ഇൻഷൂറൻസുകളും ഉണ്ടായിരിക്കേണ്ടത് സാമ്പത്തിക അച്ചടക്കത്തിൽ നിർബന്ധമാണ്. ഇൻഷൂറൻസുള്ള വ്യക്തികൾക്ക് ജീവിത പ്രതിസന്ധികളിലും അപകടങ്ങളിലും സാമ്പത്തിക പരിരക്ഷ ഉറപ്പ് നൽകുന്നു. കമ്പനി ഗ്രൂപ്പ് ഹെൽത്ത് ഇൻഷൂറൻസോ വ്യക്തിഗത ആരോഗ്യ പരിരക്ഷയോ കരുതണം. ഇതോടൊപ്പം അപകട ഇൻഷൂറൻസ്, ലൈഫ് ഇൻഷൂറൻസ് എന്നിങ്ങനെയുള്ള അടിസ്ഥാന ഇൻഷൂറൻസ് പോളിസികൾ കരുതണം. ഇത് വ്യക്തികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന് ആവശ്യമാണ്.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍
പുതു തലമുറയോടൊപ്പം എല്ലാവരും അപ്ഡേറ്റാവാൻ ശ്രമിക്കുകയാണ്. ഈ കാലഘട്ടത്തിൽ സ്മാര്‍ട്ട്ഫോണുകള്‍, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ലൈഫ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവരിൽ വ്യത്യസ്ത ജീവിത ശൈലി രീതികളുണ്ട്. ജീവിതത്തിൽ പുതുതായെത്തുന്ന ചെലവുകളെ ബുദ്ധിപൂർവം കൈകാര്യം ചെയ്യുകയാണെങ്കിൽ ജീവിതത്തിന് ബാലൻസിംഗ് ലഭിക്കും.
ഉദാഹരണമായി ഒടിടി പ്ലാറ്റ്ഫോമുകളിലെ സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ വാർഷിക സബ്സ്ക്രിപ്ഷനായി 1-2 പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുകയും മറ്റുള്ളവ ചെറിയ കാലയളിലേക്ക് ഉപയോഗിക്കുകയും വേണം. ഇത്തരത്തിൽ പുതിയ രീതികളോട് ചേർന്ന് നിന്ന് തന്നെ ചെലവ് കുറക്കാൻ സാധിക്കും.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!



Click it and Unblock the Notifications