സേവിംഗ്‌സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര തുക കരുതാം; പരിധി കടന്നവർക്ക് ആദായ നികുതി റിട്ടേൺ നിർബന്ധമാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിയമത്തിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുകയാണ് ആദായ നികുതി വകുപ്പ്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയുടെ 6-7% മാത്രമാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്.

നിലവില്‍ ആദായ നികുതി നിയമം 1961 പ്രകാരം വരുമാന പരിധി കടന്നവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതു കൂടാതെ നിരവധി ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിബന്ധനകള്‍

കറന്റ് അക്കൗണ്ടില്‍ 1കോടി രൂപയോ അതിലധികമോ കറന്റ് അക്കൗണ്ടിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വിദേശ യാത്രയ്ക്കായി വർഷത്തിൽ 2 ലക്ഷത്തിലധികം രൂപ ചെലവാക്കിയവരോ വൈദ്യുത ബില്ലിനത്തിൽ വർഷത്തിൽ 1 കോടി രൂപ അടച്ചവരോ റിട്ടേണ്‍ സമര്‍പ്പിക്കണം. ഈ നിയമങ്ങള്‍ 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നത്. 2022 ഏപ്രില്‍ 22ന് കൊണ്ടു വന്ന പുതിയ നോട്ടിഫിക്കേഷനില്‍ കൂടുതല്‍ നിബന്ധനകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.  

Also Read: കൈ നിറയെ പണം കരുതുന്നത് ശുഭകരമല്ല, പരിധി കടന്നാൽ പിഴ വരും; നിയമങ്ങളറിയാംAlso Read: കൈ നിറയെ പണം കരുതുന്നത് ശുഭകരമല്ല, പരിധി കടന്നാൽ പിഴ വരും; നിയമങ്ങളറിയാം

ബിസിനസ് വിറ്റുവരവ് / പ്രൊഫഷണല്‍ റസീപ്റ്റ്

ബിസിനസ് വിറ്റുവരവ് / പ്രൊഫഷണല്‍ റസീപ്റ്റ്

ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ ആകെ വില്പന, വിറ്റുവരവ് എന്നിവ 60 ലക്ഷത്തില്‍ കവിഞ്ഞാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. ബിസിനസ് ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നത് ഇവിടെ പരിഗണിക്കില്ല. സാമ്പത്തിക വര്‍ഷത്തില്‍ പൊഫഷണലുകളുടെ ഗ്രോസ് റസീപ്റ്റ് 10 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. 

എന്‍ജിനീയറിങ്, നിയമം, ഐടി പ്രൊഫഷണല്‍, അക്കൗണ്ടിം​ഗ്, ഇന്റീരിയര്‍ ഡെക്കറേറ്റര്‍, മെഡിക്കല്‍, സിനിമാ താരങ്ങൾ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലുള്ളവർക്ക് റിട്ടേൺ സമർപ്പിക്കേണ്ടായി വരും. 

Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?

സ്രോതസില്‍ നിന്നുള്ള നികുതി/ സേവിംഗ്‌സ് അക്കൗണ്ട്

സ്രോതസില്‍ നിന്നുള്ള നികുതി/ സേവിംഗ്‌സ് അക്കൗണ്ട്

ശമ്പളം, കരാര്‍ ഫീസ്, കമ്മീഷനുകള്‍, ഡിവിഡന്റ്, സേവന നിരക്കുകള്‍, സ്ഥാവര വസ്തുക്കളുടെ വില്‍പ്പന, വാടക, പലിശ വരുമാനം തുടങ്ങിയവയ്ക്ക് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാറുണ്ട്. വരുമാനത്തിന്റെ ഉറവിടം അടിസ്ഥാനമാക്കി ടിഡിഎസ് നിരക്ക് 1 ശതമാനം മുതൽ 30 ശതമാനം വരെയാകാം.

സാമ്പത്തിക വര്‍ഷത്തില്‍ സ്രോതസിൽ നിന്നുള്ള നികുതിയായി ആയി 25,000 രൂപ നല്‍കിയവരാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 50,000 രൂപയാണ് ഈ പരിധി. സാമ്പത്തിക സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപം 50 ലക്ഷം രൂപയില്‍ കൂടിയാല്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. 

Also Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾAlso Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾ

മാറ്റങ്ങളെന്തൊക്കെ

മാറ്റങ്ങളെന്തൊക്കെ

കൂടുതൽ ആളുകളെ ആദായനികുതി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് നിയമങ്ങൾ ലക്ഷ്യമിടുന്നത്. . പുതിയ നിയമങ്ങൾ വഴി രാജ്യത്ത് ഫയൽ ചെയ്യുന്ന ആദായനികുതി റിട്ടേണുകളുടെ എണ്ണം തീർച്ചയായും വർദ്ധിക്കുമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. കൂടുതൽ പേർ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിൽ വരുന്നതോടെ സുതാര്യത വർധിപ്പിക്കും.

നികുതി വെട്ടിപ്പുകൾ തടയാനാകും. ബിസിനസിലൂടെ മികച്ച ലാഭമുണ്ടാക്കി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുന്നവരെ പിടികൂടി. അതേസമയം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് നിർബന്ധമാല്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് അധിക നേട്ടങ്ങളുണ്ട്. എളുപ്പത്തിൽ വായ്പ ലഭിക്കാനും ഇൻഷൂറൻസ് പോളിസികൾക്കും ആദായ നികുതി റിട്ടേൺ സഹായിക്കും. വിസയ്ക്കും ആദായ നികുതി റിട്ടേൺ ആവശ്യമായി വന്നേക്കാം.

Read more about: income tax
English summary

​If Your Savings Accounts Balance Exceed 50 Lakh In An Year You Should File Income Tax Return

​If Your Savings Accounts Balance Exceed 50 Lakh In An Year You Should File Income Tax Return
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X