പണം ആവശ്യമുള്ള സമയത്ത് വലിയ ചെലവുകള്‍ വരുന്ന ഘട്ടത്തില്‍ കയ്യില്‍ പണമില്ലെങ്കില്‍ നേരെ വായ്പയെയാണ് മിക്കവരും ആശ്രയിക്കുന്നത്. സ്വര്‍ണം പണയം നല്‍കിയും ഈട് നല്കാതെയുള്ള വ്യക്തിഗത വായ്പകളും ഓരോരുത്തരും ആശ്രയിക്കും. എന്നാല്‍ കയ്യിലൊരു നിക്ഷേപമുള്ള ആളാണെങ്കില്‍ നിക്ഷേപം പിന്വലിച്ചായിരിക്കും കാര്യം നടത്തുക. നിക്ഷേപം കയ്യിലുള്ള ഒരാൾ അത്യാവശ്യത്തിന് നിക്ഷേപം പിൻവലിക്കുന്നതാണോ വായ്പ എടുക്കുന്നതാണോ ഉചിതമെന്ന് ചോദിച്ചാൽ പലരും വായ്പ എടുക്കുന്നതിനെ അനുകൂലിക്കില്ല.
വായ്പയിലേക്ക് പോകാതെ നിക്ഷേപം പിന്‍വലിക്കുക എന്നതാണ് പൊതുവെ നല്കുന്ന ഉത്തരം. വായ്പയെടുക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് പൊതുവിലുള്ള ഈ ഉത്തരത്തിന് പിന്നിൽ. എന്നാൽ ദീർഘകാല നിക്ഷേപം നടത്തുന്നൊരാൾ പാതിയിൽ വെച്ച് നിക്ഷേപം പിൻവലിക്കുന്നത് വഴി നിക്ഷേപത്തിലും നഷ്ടം വരുന്നു. ഇവിടെ വായ്പയാണോ, നിക്ഷേപം പിൻവലിക്കലാണോ നല്ല തീരുമാനമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. ഇവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വായ്പ നിരക്ക് നിക്ഷേപ നിരക്കും പരിശോധിക്കുക
വായ്പയിലേക്ക് പോകുന്നതിന് മുന്‍പ് വായ്പയുടെ പലിശ നിരക്കും നിക്ഷേപത്തിന്റെ പലിശ നിരക്കും താരതമ്യം ചെയ്യണം. 5 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ 12-15 ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്പ എടുക്കുന്നത് ബുദ്ധിയല്ല. എന്നാല്‍ വലിയ ആദായം നല്കുന്ന 10-12 ശതമാനം ആദായം തരുന്ന ഇക്വിറ്റിയില നിക്ഷേപം പിന്‍വലിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കണം.
12 ശതമാനത്തോളം വരുന്ന ആദായം ഗ്യാരണ്ടിയുള്ളതല്ല. വിപണിയിലെ സാഹചര്യങ്ങളെ അനുസരിച്ച് ഇവ മാറി കൊണ്ടിരിക്കും. ദീര്‍ഘകാലത്തേക്ക് പ്രതീക്ഷിക്കാവുന്ന ആദായമാണിത്. വായ്പയെടുക്കുകയും നിക്ഷേപം ഉയര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുമ്പോള്‍ തീരുമാനം മികച്ചതാകും. എന്നാൽ വായ്പയെടുത്ത ആളുടെ നിക്ഷേപം നേരെ താഴോട്ട് പോവുകയും ചെയ്യുന്നത് ഗുണകരമാകില്ല.
പണത്തിന്റെ ആവശ്യം
പണത്തിന് പെട്ടന്നുള്ള ആവശ്യമാണോ കാത്തിരക്കാൻ സമയമുണ്ടോ, എന്ത് നിക്ഷേപമാണ് കയ്യിലുള്ളത് എന്നിവ മറ്റൊരു ഘടകമാണ്. നിക്ഷേപത്തിന്റെയോ സ്വത്തിന്റെയോ തരം അനുസരിച്ചാണ് അവ ലിക്വിഡേറ്റ് ചെയ്യാനുള്ള സമയവും വ്യത്യാസപ്പെടും. പത്ത് ലക്ഷം രൂപയുടെ അത്യാവശ്യത്തിന് 15 ലക്ഷം രൂപയോളം മൂല്യം വരുന്ന വസ്തു വില്പന നടത്താന്‍ ശ്രമിക്കുന്നത് ശരിയായ തീരുമാനമല്ല. സ്ഥലം വില്പന എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്.
അതേസമയം 4 ലക്ഷത്തിന്റെ അത്യാവശ്യമുള്ളൊരാള്ക്ക് ഇതിനടുത്തുള്ള തുക സ്ഥിര നിക്ഷേപമായി കയ്യിലുണ്ടെങ്കില്‍ പിന്‍വലിക്കുന്നതാകും ഉചിതം. ചെറിയ തുകയുടെ ആവശ്യത്തിന് വലിയ നിക്ഷേപം പിന്‍വലിക്കുന്നത് ഉചിതമല്ല. ഇതിന് പകരം വായ്പ തിരഞ്ഞെടുക്കാം. കയ്യിലെ നിക്ഷേപം വില്പന നടത്തുന്ന സമയത്ത് നികുതിയെ പറ്റി മനസിലാക്കണം.
എമര്‍ജന്‍സി ഫണ്ട്
പലപ്പോഴും കേട്ടതും ഓര്മയിലുള്ളതുമായ കാര്യമായിരിക്കും എമര്‍ജന്‍സി ഫണ്ട്. അപ്രതീക്ഷിതമായ ചെലവുകളെ നേരിടാന്‍ നിക്ഷേപത്തിനപ്പുറം തുക സൂക്ഷിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഉപകരിക്കും. മാസ ചെലവുകളുടെ 6 ഇരട്ടിയെങ്കിലും എമർജൻസി ഫണ്ടായി കരുതേണ്ടതുണ്ട്. ഇവ ദീര്‍ഘകാല നിക്ഷേപങ്ങളെ ഒരു തരത്തിൽ സംരക്ഷിക്കും.
നിക്ഷേപം പാതി വഴിയില്‍ പിന്‍വലിക്കാതെ മുന്നോട്ട് കൊണ്ടു പോകാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കുന്നു. ഇതോടൊപ്പം എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാത്തൊരാൾക്ക് മാര്‍ക്കറ്റ് ഇടിയുന്ന സമയത്ത് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തന്റെ ഇക്വിറ്റി നിക്ഷേപം പിൻവലിക്കുന്നത് നഷ്ടത്തിലായിരിക്കും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications